‘ഞാൻ കള്ളനോ തെമ്മാടിയോ ആയിക്കോട്ടെ പക്ഷേ ഒരു കള്ളന് എന്റെ മോളെ കെട്ടിച്ചു കൊടുക്കില്ല’

thief
പ്രതീകാത്മക ചിത്രം : Photo Credit: ra2 studio/ Shutterstock
SHARE

ഒരുവട്ടം കള്ളൻ (കഥ) 

“ഒരു കള്ളന് എന്റെ മോളെ കെട്ടിച്ചു കൊടുക്കില്ല”, ഭാസ്കരേട്ടൻ തെല്ലുറക്കെയാണ് അത് പറഞ്ഞത്. അതുലിനു പെട്ടെന്ന് കാര്യം മനസ്സിലായില്ല. ബാങ്കിൽ ക്ലാർക്ക് ആയ ഞാൻ എങ്ങിനെ കള്ളനാവും. കൂടെ വന്ന കൂട്ടുകാരൻ മനോജിന്റെ മുഖത്തും ആശ്ചര്യം നിഴലിച്ചു.

രണ്ടു വർഷം മുമ്പ് ഭാസ്കരേട്ടന്റെ മോൾ സീനയെ ഇഷ്ടമാണെന്ന് അറിയിച്ചപ്പോൾ അവൾ പറഞ്ഞതാണ് നല്ല ജോലി കിട്ടിയിട്ട് അച്ഛനോട് വന്നു ചോദിക്കാൻ, അത് പ്രകാരം ആണ് കൂട്ടുകാരനേം കൂട്ടി ഭാസ്കരേട്ടനോട് പെണ്ണ് ചോദിക്കാൻ ഇറങ്ങിയത്. 

കള്ളൻ എന്നുള്ള വിളി അതൊരു ഇടിമുഴക്കമായി മനസ്സിൽ മുഴങ്ങുന്നു. തിരിച്ചു വീട്ടിൽ എത്തി ചിന്തിച്ചപ്പോൾ ആണ് അതുലിനു കാര്യം ഓർമ്മ വന്നത്. അപ്പോൾ തന്നെ ഫോൺ എടുത്തു ഭാസ്കരേട്ടനെ വിളിച്ചു ചോദിച്ചു ‘‘ഞാൻ കള്ളനാണേൽ നിങ്ങളും കള്ളനല്ലേ’’. അതിനുള്ള മറുപടി ഞാൻ കള്ളനോ തെമ്മാടിയോ ആയിക്കോട്ടെ പക്ഷേ ഒരു കള്ളന് എന്റെ മോളെ കെട്ടിച്ചു കൊടുക്കില്ല എന്നായിരുന്നു.

എംകോം കഴിഞ്ഞു ജോലി ഒന്നുമാകാതെ തെണ്ടി തിരിഞ്ഞു നടന്നപ്പോൾ ആണ് സുഹൃത്തിന്റെ അമ്മാവൻ - അമേരിക്കകാരൻ ജോർജേട്ടന്റെ കൊപ്രക്കളത്തിൽ കണക്കെഴുതാൻ ആളെ വേണം എന്ന് പറഞ്ഞത്. ശമ്പളം 2000 രൂപയും. ജോർജേട്ടൻ നാട് കണ്ടിട്ട് അഞ്ചേട്ടു വർഷമായി 25 ഏക്കർ തെങ്ങിൻ തോപ്പും കൊപ്രക്കളവും നോക്കി നടത്തുന്നത് ഭാസ്കരേട്ടനും. 

അവിടെ ചെന്ന് പിറ്റേത്തെ ആഴ്ച തന്നെ ഒരു കാര്യം മനസ്സിലായി ഭാസ്കരേട്ടൻ കക്കലിൽ ഒരു  ഉസ്ദാത് ആണ്, എല്ലാ ആഴ്ചയും കണക്കിൽ പെടുത്താതെ ഒരു ചാക്ക് കൊപ്ര മൂപ്പർ അടിച്ചു മാറ്റി അങ്ങാടിയിൽ കൊണ്ടുപോയി കൊടുക്കും. എങ്ങിനെ പോയാലും ഒരു 2500 രൂപ ആ വഴിക്കു ടിയാൻ ഉണ്ടാക്കും. ഒരു മാസം കഴിഞ്ഞപ്പോൾ ആളോട് ഇതിനെ പറ്റി ചോദിച്ചു, ഒരു വളിച്ച ചിരിയോടെ ഇത് കൊണ്ടല്ലേ മോനെ ഞാൻ പിടിച്ചു നിൽക്കുന്നതെന്നും, എണ്ണി ചുട്ടു കിട്ടുന്ന ശമ്പളത്തെയും വീട്ടിലെ പ്രാരാബ്ദത്തെ പറ്റിയും ഒക്കെ ആയിരുന്നു മറുപടി. കാലക്രമത്തിൽ ഭാസ്കരേട്ടനുമായി അതുൽ നല്ല സൗഹൃദത്തിലും ആയി.

അങ്ങിനെ തട്ടിയും മുട്ടിയുമൊക്കെ അതുൽ പോകവേ ആണ് അച്ഛനു 10000 രൂപ വരുന്ന ഒരു ഓപ്പറേഷൻ വന്നത്, വേറെ വഴി ഒന്നുമില്ലാത്തതിനാൽ ഭാസ്കരേട്ടനോട് തന്നെ അതുൽ കാര്യം പറഞ്ഞു. കുറച്ചൊന്ന് ആലോചിച്ചിട്ട് വഴി ഉണ്ടാക്കാം നീ വൈകിട്ട് കൊപ്രാക്കളത്തിലേക്കു വരാൻ പറഞ്ഞു.

വൈകിട്ട് ചെന്ന അതുലിനു 5 ചാക്ക് കൊപ്ര എടുത്തു കൊടുത്തു, എന്തിന്റെ പേരിൽ ആയാലും ഇത് മോഷണം ആണെന്ന് അറിയാമായിരുന്നത് കൊണ്ട് അതെടുക്കാൻ അഭിമാനം സമ്മതിച്ചില്ല. ഭാസ്കരേട്ടന്റെ നിർബന്ധം കൊണ്ടും വേറെ വഴി ല്ലാത്ത കൊണ്ടും അത് അങ്ങാടിയിൽ കൊടുത്തു പൈസ വാങ്ങി. തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും കളവ്. ഈ സംഭവത്തിന്റെ പേരിൽ ആണ് ഇപ്പോൾ ഭാസ്കരേട്ടൻ തന്നെ കള്ളനാക്കിയിരിക്കുന്നതു എന്ന സത്യമാണ് അതുൽ അറിയാൻ വൈകിയത് ., അയാൾ കട്ടതിന്റെ ഒരംശം പോലും താൻ എടുത്തിട്ടില്ലേലും കള്ളൻ എന്ന പേരാണ് അയാൾ തനിക്കു ചാർത്തി തന്നിരിക്കുന്നത്. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല സീന ഒരു ഓർമ മാത്രം ആകും എന്ന നഗ്ന സത്യം അതുൽ തിരിച്ചറിഞ്ഞു.

കാലം പിന്നെയും കഴിഞ്ഞു ഇതിനിടയിൽ സീനയുടെ കല്യാണം വേറെ ഒരു ഗൾഫ്കാരനുമായി കഴിഞ്ഞു എന്നൊക്കെ അറിഞ്ഞിരുന്നു. ബാങ്കിന്റെ ബ്രാഞ്ച് മാനേജരായി പ്രൊമോഷൻ കിട്ടി വന്നത് ഭാസ്കരേട്ടന്റെ നാട്ടിലേക്ക് തന്നെ ആയിരുന്നു. ടൗണിൽ വച്ചാണ് സീനയും ഭർത്താവും അവിടെ നിൽക്കുന്നത് കണ്ടത്, അങ്ങേരുടെ കാലു നിലത്തുറയ്ക്കുന്നില്ല, അവളുടെ നിസ്സഹായാവസ്ഥ അധിക നേരം നോക്കി നിൽക്കാനായില്ല കാർ എടുത്തു കൊണ്ട് വന്നു രണ്ടാളോടും കയറാൻ പറഞ്ഞു. പോകുന്ന വഴിയിൽ ഗൾഫിലെ ജോലി പോയതും, കടം കയറിയതും ദിവസ്സേന ഉള്ള മുഴുക്കുടിയെ പറ്റിയൊക്കെ സീന തേങ്ങലോടെ ആണ് പറഞ്ഞത്.

ഭാസ്കരേട്ടന്റെ വീട്ടിൽ വണ്ടി നിർത്തി അവരെ ഇറക്കുമ്പോൾ ആൾ പൂമുഖത്തു തന്നെ ഉണ്ടായിരുന്നു. കാലു നിലത്തുറക്കാത്തതിനാൽ താങ്ങി പിടിച്ചു വീടിനുള്ളിൽ കൊണ്ട് പോയി കിടത്തി. ഇറങ്ങി വരുമ്പോൾ അർത്ഥ ഗർഭമായി പുറത്തു നിന്ന ഭാസ്കരേട്ടനെ ഒന്ന് നോക്കി, അതിനുള്ള മറുപടി അയാളുടെ ഒരു ആത്മഗദം ആയിരുന്നു, ‘‘കള്ളു കുടിയൻ അല്ലേ, കള്ളനല്ലല്ലോ...’’

English Summary: Oruvattam Kallan, Malayalam Short St

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;