ADVERTISEMENT

സന്തോഷം (കഥ)

ഒരു സന്ധ്യ നേരം കുളി കഴിഞ്ഞു, ഞാൻ ഉമ്മറപടിയിൽ വെറുതെ അങ്ങനെ ഇരുന്നു. നിഷ്കളങ്കതയുടെ തനി രൂപം ഉണ്ട് ഇവിടെ... ഞാൻ ചെറുതായി ഒന്ന് തിരക്കി ഇവിടെ എവിടെയും ഇല്ല.... അപ്പോഴാണ് അറിഞ്ഞത് അമ്മമ്മയുടെ കൂടെ തട്ടാരി പോയി എന്നറിഞ്ഞു. അങ്ങനെ പതിവുപോലെ ഉമ്മറത്ത് ഒരു നെടുങ്കൻ കസേരയിട്ട് ചാഞ്ഞ് ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ഓട്ടോ റിക്ഷയുടെ ശബ്‌ദം. ഞാൻ ഉറപ്പിച്ചു അതവർ തന്നെ ആയിരിക്കും എന്ന്. എന്റെ പ്രതീക്ഷ തെറ്റിയില്ല. കുട്ടിയാന ഉരുണ്ടു ഉരുണ്ടു കയറും പോലെ... ആ കുഞ്ഞു കയറ്റം ഉറുമ്പുകളെ മാത്രം തോൽപ്പിച്ചു വരുന്നുണ്ട്. മിനി എന്ന ആ നിഷ്കളങ്കത... എന്നെ കണ്ട ഭാവം നടിച്ചില്ല... അത് അങ്ങനെ ആണ്, എവിടെ പോയി വന്നാലും വെള്ളം കുടിയും കുപ്പായം മാറ്റലും കഴിഞ്ഞാലേ ആരോടും മിണ്ടു... കുറച്ച് കഴിഞ്ഞ് എന്റെ അടുത്തു വന്നു. ഇന്ന് പതിവിലകം സന്തോഷവതി ആണ്. അതിന്റ കാരണം ഞാൻ തിരക്കി... 

പക്ഷേ, വീണ്ടും വീണ്ടും ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.... കാരണം പറഞ്ഞു കഴിഞ്ഞാൽ. അലാറം മണി മുഴങ്ങും പോലെ വീണ്ടും വീണ്ടും വരുമായിരുന്നു... അത് ഞാൻ ആവോളം ആസ്വദിച്ചിരുന്നു..... ഒരു ആവർത്തന വിരസതയും ഇല്ലാതെ... ഒരു കള്ള ചിരിയോടെ അതിന്റെ കാരണം എത്തി... ‘‘കോലോട്ടാ(പൊറോട് ) തിന്നു.... നാരായണെട്ടൻ... തട്ടാരി’’ കറി എന്താണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞു സാമ്പാർ ആണെന്ന്, എല്ലാ കറിയെയും സാമ്പാർ എന്ന് തന്നെയാണ് പറയുക.. അതുകൊണ്ട് കറിയുടെ കാര്യത്തിൽ ഞാൻ കൂടുതൽ ഒന്നും ചികയാൻ പോയില്ല... വേറെ ഒരു ഉത്തരം കിട്ടില്ല.. അതുകൊണ്ട് തന്നെ.... 

 

പതിഞ്ഞ ശബ്‌ദത്തിലും നിറഞ്ഞ ചിരിയോടെയും എന്നോട് കണ്ണീറുക്കിയും ആ അലാറം വീണ്ടും വീണ്ടും മുഴങ്ങി കോലോട്ടാ.... കോലോട്ടാ... നാരായണെട്ടൻ 

 

വെറും 20 രൂപയ്ക്ക് എങ്ങനെ ആണ് ഇത്രയും സന്തോഷവതി ആയിരിക്കുന്നത്... ലക്ഷക്കണക്കിന് രൂപയുള്ള മനുഷ്യൻ പലപ്പോഴും അതീവ ദുഃഖിതനായി കാണപ്പെടുന്നു... ആയിരം രൂപ കയ്യിൽ ഉള്ള ഞാൻ ഒട്ടും സന്തോഷവാനല്ല.... 

 

20 രൂപയിക്ക് എനിക്കും സന്തോഷം കിട്ടുമോ എന്ന് ഞാനും പരതി. ഇല്ല.. ഒരിക്കലും കിട്ടില്ല 20 രൂപയുടെ സന്തോഷം  എന്ന് എനിക്കുറപ്പായി... അതിന്റെ കാരണങ്ങളിലേക്ക് എന്റെ ചിന്തയെ നയിച്ചു.... എനിക്ക് കുറച്ച് സ്ഥിരത ഉണ്ട്. അത് നഷ്ട്ടപെട്ടാലെ കിട്ടു. മനുഷ്യൻ അല്ലെ അത് എപ്പോ വേണമെങ്കിലും സംഭവിക്കാം. അങ്ങനെ ഇരിക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം കടന്നു വന്നത് ശ്രീബുദ്ധൻ പറഞ്ഞ വാക്കുകൾ ആയിരുന്നു. ‘‘ആഗ്രഹങ്ങൾ ആണ് ദുഃഖങ്ങൾക്ക് കാരണം’’

 

ഇതു തീർത്തും ശരിയാണ് എന്ന് എനിക്ക് തോന്നി... പണം ഉള്ളവന് സന്തോഷം കണ്ടെത്താൻ ഒരുപാട് പണം വേണ്ടി വരും.... പണം  ഇല്ലാത്തവന് ഒരു രൂപയുടെ നാണയതുട്ടിലും അതീവ സന്തോഷം കണ്ടെത്താൻ കഴിയും. അവന് ആഗ്രഹങ്ങൾ കുറവാണല്ലോ...

 

English Summary: Santhosham, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com