സമയമുണ്ടോ? ഉണ്ടെങ്കിൽ ഒരു കാമുകനെ ആവശ്യമുണ്ട്

red-heart
Representative Image. Photo Credit : mayu85 / Shutterstock.com
SHARE

കാമുകനെ ആവശ്യമുണ്ട്‌... (കവിത)

ഇരുപതിൽ ഒരു കാമുകൻ വേണമെന്ന് 

ആശിച്ചു..

പ്രായത്തിന്റെ പക്വതയില്ലായ്മ

എന്ന് പറഞ്ഞ്‌

പലരും കളിയാക്കി.

ബന്ധങ്ങളുടെ കെട്ടുറപ്പിനു വേണ്ടി

ഹൃദയത്തിലെ മോഹങ്ങളെ

നുള്ളിയെറിയണമെന്ന് വീട്ടുകാർ ..

ഒളിച്ചോടിപ്പോയി കല്യാണം കഴിച്ചവരുടെ 

കഥകൾ, 

രക്ഷിതാക്കളുടെ സങ്കടങ്ങളൊക്കെ നിരത്തി

പൊടിപ്പും തൊങ്ങലും വെച്ച്‌

തലച്ചോറിനുള്ളിലേക്ക്‌ 

പറയാതെ പറഞ്ഞ്‌ പഠിപ്പിച്ചു.. 

ആൺകുട്ടികളെ സ്നേഹിക്കുന്നതിനു മുൻപായ്‌

ജാതിയും മതവും ജാതകവും

ചേരുന്നതാണോയെന്ന് നോക്കണം.

തീറ്റിപ്പോറ്റാനും ഉടുക്കാനും കിടക്കാനും

ആസ്തിയുണ്ടൊന്ന് നോക്കണം.. 

ഇതൊക്കെ തെരഞ്ഞു തെരഞ്ഞു നടക്കാനും 

പ്രണയിക്കാനും പേടിയുള്ളവർ

സ്വപ്നങ്ങളിൽ കാമുകിമാരെ 

സ്നേഹിക്കാൻ തുടങ്ങി...

പേടിയില്ലാത്തവർ പരസ്യമാക്കാതെ 

രഹസ്യങ്ങളെ താലോലിച്ചു.

എഴുതി തുടങ്ങിയ പ്രേമകാവ്യങ്ങൾ

വിറച്ചും പനിച്ചും അപൂർണ്ണരായ്‌.

ഒളിപ്പിച്ച്‌ വെച്ച പുസ്തകത്താളുകളിൽ

സ്നേഹം ഒഴുകി നടന്നു..

മനസ്സ പ്രണയം പറയാനാകാതെ

കരിനീലച്ചു..

ഒളികണ്ണിട്ട്‌, കാത്തുനിന്ന കൗമാരവും 

തുടിപ്പാർന്ന യുവത്വവും കടന്ന്

പോകുമ്പോൾ

അവഗണനകളും ആശങ്കകളും

ഒറ്റപ്പെടലുകളുമുള്ളൊരു 

ജീവിതത്തിൽ നിന്നും

ഇത്തിരി സ്നേഹത്തിന്റെ വെട്ടവുമായ്‌

ബാക്കിയുള്ള ജീവിതം 

ജീവിക്കാൻ വേണ്ടി മാത്രം 

വീണ്ടും പ്രേമം തളിർക്കാൻ കൊതിക്കുമ്പോൾ

‘‘സമയമുണ്ടോ? ഉണ്ടെങ്കിൽ

ഒരു കാമുകനെ/ കാമുകിയെ ആവശ്യമുണ്ട്‌’’

പരസ്യവാചകങ്ങൾ ..

സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനും

അന്നുമിന്നും തടസ്സങ്ങൾ

കാലവും കാവൽതടവറകളുമാണല്ലോ.

കാമമല്ല ജീവിതം അതൊരു കാലമാണു

സ്നേഹത്തിന്റെ വിത്തുകൾ വാരിയെറിഞ്ഞ്‌

തളിർപ്പിക്കേണ്ട വസന്തത്തിന്റെ 

മുന്നൊരുക്കം പിഴച്ചാൽ...!

English Summary: Writers Blog - Kamukane Aavsyamund, Malayalam Poem

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;