ഇഷ്ടമില്ലായ്മയുടെ ഇടങ്ങളിൽ നിന്നിറങ്ങിനടക്കുമ്പോൾ ആരവങ്ങൾ അസഹ്യതയാവില്ല...

innathe-chintha-vishayam-personal-relationship-with-god
Representative Image. Photo Credit : Porstocker / Shutterstock.com
SHARE

കൂട്ടായ്മകൾ (കവിത)

കൂട്ടായ്മകൾ

ഒരേ തൂവൽപക്ഷികൾ 

ഒരുമിച്ചു കൂടും

അതി സമർത്ഥർ അരങ്ങുവാഴും

ആരവം മുഴക്കും

ആത്മരതിയുടെ... പ്രശംസയുടെ... 

സഹതാപത്തിന്റെ കല്ലുകൾ ജലപ്പരപ്പിലെ ഓളങ്ങളാണ്.

മൗനത്തിന്റെ ചങ്ങലയിൽ സ്വയം ബന്ധിക്കപ്പെട്ടവരവിടെ നിശബ്ദരാണ്..

പാർശ്വവൽക്കരണത്തിന്റെ ഇരുട്ടറകളിൽ മുഖങ്ങൾ മറക്കപ്പെടുന്നുണ്ട്...

ചലനമറ്റ പ്രതിമകൾ

ഒന്നുമറിയുന്നുണ്ടാവില്ല.

കൂട്ടായ്മകൾ...

കൊത്തിപ്പെറുക്കും കിളി കൂട്ടങ്ങളെ ഓർമിപ്പിക്കുന്നുണ്ട്

മൈനക്കും മരം കൊത്തിക്കും

കാക്കയ്ക്കും കുയിലിനും 

കരിയിലക്കിളികൾ ഇടം കൊടുക്കില്ല

അരിമണികൾ പെറുക്കി പെറുക്കി

കരിയിലകൾ ചികഞ്ഞു ചികഞ്ഞു

കീടങ്ങളെ കൊത്തിക്കൊത്തിയവ സമയം പോക്കും

മാമ്പഴത്തിന്റെ  മധുരവും ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധവും ഒരുപോലെയാസ്വദിക്കും

ചികയാനില്ലാത്തപ്പോൾ കൂട്ടത്തിലൊന്നിനെകൊത്തിപ്പറിക്കും

ചിറകുകൾ കീറിമുറിച്ച് ചിലക്കും

കൂട്ടായ്മകൾ

ആത്മരതിയുടെ ആരവങ്ങൾ അസഹ്യമാകുമ്പോൾ ആമകൾ തല വലിക്കും

പുറന്തോടിനുള്ളിൽ ഉറക്കം തുടങ്ങും

തൂവലുകൾ മുറിയും മുന്നേ ആകാശത്തിന്റെ  സ്വാതന്ത്ര്യത്തിലേക്ക് പറവകൾ പറന്നുപോകും

മരച്ചില്ലകളിൽ തണൽ തേടും.. കുയിലുകളുടെ കൂട്ടുതേടും

അപ്പോഴും കരിയിലക്കിളികൾ  ചികഞ്ഞു ചികഞ്ഞിരിക്കും

സമയത്തെ കൊന്നു തിന്നും

ഇഷ്ടമില്ലായ്മയുടെ ഇടങ്ങളിൽ നിന്നിറങ്ങിനടക്കുമ്പോൾ ആരവങ്ങൾ അസഹ്യതയാവില്ല

പിറകെ വരില്ല

English Summary : Writers Blog - Kuttayimakal Poem by Dr. S. Rema

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;