ADVERTISEMENT

വേശ്യയുടെ ഭർത്താവ് (കഥ) 

 

അവൾ തിരിച്ചെത്തുന്ന സമയം ആയി. ഞാൻ അവളെയാണോ അല്ലെങ്കിൽ അവൾ കൊണ്ടുവരുന്ന പൊതിച്ചോറിനു വേണ്ടിയാണോ കാത്തിരിക്കുന്നത് എനിക്കറിയില്ല. ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ല അല്ലെങ്കിൽ തന്നെ ഞാൻ എന്താ അവളോട് പറയാ, ഈ നാല് ചുവരുകൾ എന്നെ പുറം ലോകത്തിൽ നിന്നും അതിന്റെ മാലിന്യങ്ങളിൽ നിന്നും സംരക്ഷിക്കാൻ തുടങ്ങീട്ട് വർഷങ്ങൾ ആയി.

 

സത്യത്തിൽ എനിക്കു വേണ്ടി എല്ലാം അവൾ സ്വയം ഏറ്റുവാങ്ങുകയാണ്. ഞാൻ ഒരു പാഴ്ജന്മം ആണെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ രക്തം ഊറ്റികുടിക്കാൻ വരുന്ന കൊതുകുകൾക്ക് എന്നെ വേണം. ഒന്നനങ്ങാൻ പറ്റിയിരുന്നെങ്കിൽ ഞാൻ അവരെ അതിന് അനുവദിക്കില്ലായിരുന്നു. 

 

അവളോട് ബന്ധപ്പെട്ടവരിൽ എത്രപേർക്ക് അവളോട് പ്രണയം തോന്നിട്ടുണ്ടാവും?

ആരുമില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ അവളെ അന്വേഷിച്ച് ഒരു തവണയെങ്കിലും അവർ ഇവിടെ വന്നേനെ. അവളുടെ അടുത്ത് വരുന്നവരോട് ആരോടും അവൾ ഒരു പരാതിയും പറയില്ല. അവൾക്ക് ഒരു വേർതിരിവും ഇല്ല. 

 

അവൾക്കു വേണ്ടി സംസാരിക്കാനും ഇവിടെ ആരുമില്ല. പൊതു വേശ്യാലയങ്ങൾ തുടങ്ങി ഇവർക്കെല്ലാം തൊഴിൽ സമയം നിശ്ചയിച്ചിരുന്നെങ്കിൽ എനിക്ക് സമയത്തിന് ഭക്ഷണം കിട്ടിയേനെ.

 

എനിക്കു വിശന്ന് തുടങ്ങി.

ഇത്രയും പുരുഷന്മാരെ അറിഞ്ഞിട്ടും അവളെന്താ എന്നെ വിട്ടു പോവാത്തത്?

കാരണം ഞാൻ മാത്രമേ അവളെ സ്നേഹിച്ചിട്ടുള്ളൂ. 

പക്ഷേ ഞാനും അവളുടെ ശരീരത്തെയാണ് സ്നേഹിക്കുന്നത്.

അത് വിറ്റു കൊണ്ടുവരുന്ന പൊതിച്ചോറിന് വേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്.

 

English Summary: Vesyayude Bharthavu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com