ADVERTISEMENT

തീരാ സ്പർശം (കവിത)

ഒറ്റയ്ക്കൊരു യാത്രിക,

പടവുകളിറങ്ങിയെത്തവേ

ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ടതാണ്.
 

വിപ്ളവത്തിന്റെ  നിറം,

അതിൽ പുരണ്ടതാണ്.

തുടുക്കുന്ന തെരുവിൽ 

ഒരു മുഖം കൂടി,

വ്യക്തിത്വമാർജ്ജിക്കുകയാണ്.

 

ഓർമ്മകളെ ചുവപ്പിനാൽ ചുഴറ്റി

ഭൂതാവിഷ്ടമായ  ആത്മാവിനെ 

നിറം പൂശിയ പെട്ടകത്തിന്നുള്ളിൽ

അടക്കം ചെയ്തിരിക്കുകയാണ്.

 

മുദ്രാവാക്യം പോലൊരു

ചുടു ചുംബനത്താൽ

അത് തുറക്കപ്പെട്ടേക്കാം.

 

ചുവപ്പിന്റെ തീരാസ്പർശങ്ങൾ

ഓർക്കാപ്പുറത്തു കൈയൊഴിഞ്ഞ 

ശകടങ്ങളായ് വഴിമുടക്കുകയാണ്.

 

കുരുങ്ങിക്കിടന്ന്  വിങ്ങിവീർക്കുന്ന

വീഥിയിലേയ്ക്കുറ്റു നോക്കി 

അവൾ ഒരുവളല്ലാതായി

മാറിക്കൊണ്ടിരിക്കുകയാണ്.

English Summary : Writers Blog - ‘Thirasparsam’ Poem by Mini Gopinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com