സന്തൂർ സോപ്പിന്റെ വാസനയുള്ള സുന്ദരിയായ യക്ഷിയും ഞാനും

ghost
Representative Image. Photo Credit : Inmaculada Blanca / Shutterstock.com.
SHARE

ഗാന്ധി ആശ്രമത്തിലെ യക്ഷി (കഥ)

ജിലും ജിലും ജിലും .... കൊലുസ്സിന്റെ കിലുക്കം തന്നെ... ചീവീടിന്റെ ചിൽ ചിൽ ശബ്ദം വേറെ തന്നെയാണ് .. രതീഷ് കെ.‍ഡിയുടെ കഥകളിൽ നിന്നും രണ്ടും തമ്മിൽ തിരിച്ചറിയാൻ ഉള്ള കഴിവ് അപ്പോഴേക്കും ഞാൻ സ്വായത്വമാക്കിയിരുന്നു. അല്ലെങ്കിലും കെഡിയെപോലെ കഥ പറയാൻ ആരുണ്ട്... ഒരു സിനിമ തന്നെ നാലു തരത്തിൽ പറയുന്ന വിരുതൻ.. കെ‍ഡി യെ കുറിച്ചു പറയാൻ ഒരു ദിവസം പോരാ....

ജിലും ജിലും നിലച്ചിട്ടില്ല...

അടുത്ത് അടുത്ത് വന്നു കൊണ്ടിരിക്കുന്നു.... പുതച്ച കമ്പിളിക്കോ പൊത്തിയ കൈപ്പടങ്ങൾക്കോ മറയ്ക്കാൻ കഴിയാതെ അതേ ശബ്ദം....

നിലവിളിച്ചു അടുത്തുള്ള അനീഷിനെ ഉണർത്താൻ എന്തോ എനിക്ക് തോന്നിയില്ല

ഷ‌ിറാസ് കൂർക്കം വലിക്കുന്നത് ജിലും ജിലും ശബ്ദത്തിൽ ലയിച്ചു ചേർന്നിരിക്കുന്നു .. ശ്രീകാന്ത് ഉറക്കത്തിൽ സാജു ആന്റണി സാറിനെ ചീത്ത വിളിക്കുന്നത് കേൾക്കാം.... അന്ന് കിട്ടിയ അടി അവനെ വേദനിപ്പിച്ചിരിക്കണം. അടി കിട്ടുമ്പോൾ അവന്റെ കൂടെ ഞാനും കരഞ്ഞിരുന്നു.. ഒരു പക്ഷേ ആ ക്ലാസ്സ്‌ മുഴുവനും. സാജു സാറിനെതിരെ നിറയെ അടക്കം പറിച്ചിലുകൾ കേട്ടിരിക്കുന്നു... തലയുടെ മീതെ ഉയർന്നു വായുവിൽ സീൽക്കാരം തീർത്തു തായമ്പക പോലെ കയ്യിൽ നിർത്താതെ ആഞ്ഞു ആഞ്ഞു പതിക്കുന്ന ആ ചൂരലിനെയും ഉടമസ്ഥനെയും കുട്ടികൾ ഒട്ടാകെ വെറുത്തിരുവെന്നത് സത്യം....

ഇപ്പോൾ ആ ജിലും ശബ്ദം വളരെ ഉച്ചത്തിൽ കേൾക്കാം 

അത് അവൾ തന്നെ മനസ്സിൽ ഞാൻ ഉറപ്പിച്ചു....

രാത്രി ഊണ് കഴിഞ്ഞു വെടി വട്ടത്തിനായ് ജിയോ പോളിന്റെ കൂട്ടത്തിൽ കൂടിയതിനെ ഞാൻ ശപിക്കുന്നത് ഇതും കൂട്ടി പത്താം തവണയാണ്....

വില്ലത്തരം കൊണ്ട് സഞ്ചൽ ന്റെ മൂത്താപ്പയെന്നു തോന്നും ജിയോയെ കണ്ടാൽ. വില്ലന്റെ മൂർത്ത ഭാവം.. എന്നാൽ അന്ന്‌ കേട്ട കഥ ശരിയെന്ന മട്ടിൽ ബിനയേട്ടൻ കൂടി തലകുലുക്കി സമ്മതിച്ചപ്പോൾ വല്ലാത്ത നടുക്കം തോന്നി. ബിനയേട്ടൻ എന്റെ വലിയ ചങ്ങാതി ആയിരുന്നു... ഫുട്ബോൾ കൊണ്ട് മായാജാലം കാണിച്ചിരുന്ന അദ്ദേഹം കൂടി ശെരി വെച്ചപ്പോൾ ഉള്ളിലെ ധൈര്യമെല്ലാം ആവിയായി.

മൂത്രമൊഴിക്കാൻ പോയപ്പോൾ അവളെ അവിടെ കണ്ടുവോ? ഉറപ്പിക്കാൻ നിന്നില്ല. കട്ടിലിൽ കിടന്നു പുതപ്പ് കൊണ്ട് മൂടിയ ശേഷം മാത്രമേ അടുത്ത ശ്വാസം എടുത്തുള്ളൂ....

ഉറക്കം എന്നെ വിട്ടു പിടി തരാതെ ഓടി നടക്കുന്നു. നിശബ്ദത ഇത്രമേൽ പേടിപ്പെടുത്തുമോ....

ഇപ്പോൾ ഒരു ഹുങ്കാര ശബ്ദം മാത്രമേ ഉള്ളു കൊലുസ്സിന്റെ ശബ്ദം തീർത്തും ഇല്ലാതായിരിക്കുന്നു... അവൾ ഇപ്പോൾ അടുത്തെത്തി കാണും... കാണേണ്ട ആളെ നോട്ടമിട്ടാൽ പിന്നെ അയാൾ മാത്രമേ അവളുടെ ശബ്ദം കേൾക്കൂ... ദുഷ്ടനായ ജിയോ പോൾ എല്ലാം വിവരിച്ചു വിശദീകരിച്ചു തന്നിരിക്കുന്നു....

പ്രകൃതിയെ നിയന്ത്രിക്കാനും അവൾക്കാകുമത്രേ.... അതാവാം ഒരു കാറ്റു പോലെ പാഞ്ഞു നെല്ലിമരത്തിലേക്ക് പോയത്....

ഷിറാസും മോവിനും ആണു നെല്ലി മരത്തിന്റെ അധിപർ... അവർ നെല്ലിക്കകൾ കുറെ പറിക്കുന്നത് കാണാറുണ്ട്.. ശ്രീ ചേച്ചി പാടിയ ഒരു കവിത കേട്ടു കൊതിച്ച് ഒരു നെല്ലിക്ക ചോദിച്ചപ്പോൾ തരാൻ ഷിറാസിനു മടി. ഞാൻ കഴിക്കാത്ത എത്രയോ ബ്രെഡും ഇഡ്ഡലിയും കപ്പയുമൊക്കെ അവനു ഞാൻ സമ്മാനിച്ചിരുന്നു. നെല്ലിക്ക കിട്ടാത്തതിൽ നീരസം തോന്നി. പുറമേക്ക് കാണിച്ചില്ല. വടക്കേക്കാടു നിന്നുള്ള, മുടി ഹിന്ദി നടന്മാരെ പോലെ ചീകി മിനുക്കിയ പെൺകുട്ടികളുടെ ഇഷ്ട കഥാപാത്രം ഉബൈദുമായി നെല്ലിക്കയുടെ എന്തോ കരാറുണ്ടെന്നു പിന്നീട് ഷൈജു പിജി പറഞ്ഞാണ് അറിഞ്ഞത്. നെല്ലിക്ക നിറച്ച ബാഗുകൾ പെരിന്തൽമണ്ണയിലും, വരടിയത്തും ഒക്കെ ക്ണ്ടിട്ടുണ്ടത്രേ. ഷൈജുവിന്റെ ലോകപരിചയം അറിഞ്ഞു ഞാൻ അന്തിച്ചു നിന്നുപോയി. ഇതെല്ലാം കാണാൻ ഇവന് എന്താ ആറാമിന്ദ്രിയം ഉണ്ടോ എന്നും ഞാൻ സംശയച്ചിരുന്നു...

അവളിപ്പോൾ നെല്ലിയിൽ നിന്നിറങ്ങിയതായി തോന്നി . ഇപ്പോൾ നെഞ്ചിടിപ്പു ഏറ്റുന്ന നിശബ്ദത മാത്രം. ആരോ ഒരാൾ അടുത്ത് വന്നു നിന്നത് പോലെ തോന്നി അതൊരു സ്ത്രീയെന്നും അറിഞ്ഞു. നാരായണ സൂക്തങ്ങൾ ഒന്നും തന്നെ രക്ഷക്കില്ലാത്തതു പോലെ.

അവൾക്ക് ഈ ഡബിൾ കോട്ടിന്റെ മുകളിലൂടെ എന്നെ കാണാമെന്നു തോന്നി. എന്റെ തലമുടിയിൽ രണ്ടു വിരലുകൾ... അല്ല.. മൂന്നു.. അല്ല.. വിരലുകൾ അഞ്ചു തന്നെ, ഉറപ്പിച്ചു.

എന്റെ മുടിയിഴകളിക്കിടയിലൂടെ ആ വിരലുകൾ ഓടി നടക്കുന്നു. തല പൊക്കി പിടിച്ചു എന്റെ കഴുത്തിലെ ഞെരമ്പുകൾ തിരയുന്നതായിരിക്കാമെന്നത് ഞാനുറപ്പിച്ചു. നേഴ്സ് മാഡം ഇൻജെക്ഷൻ തരാൻ നേരം ഞെരമ്പ് തിരഞ്ഞ കഥ ആ പേടിയിലും ഞാൻ ഓർത്തു...

മൂരിക്കുട്ടന്മാരെ പോലുള്ള മിൽ കമലും ജിന്റോയും അവിടെ വെറുതെ കിടക്കുന്നു. എന്നിട്ടും ഇവൾക്ക് ഞാഞ്ഞൂലിനെ പോലുള്ള എന്നെ മതി. എന്ത് കഷ്ടമാണിത്.

മനസ്സിൽ വിങ്ങൽ നിറഞ്ഞു. കുറുമ്പ് നോക്കിയാണ് ശിക്ഷ എങ്കിൽ കിറോഷ് ഉണ്ടല്ലോ, അവന്റെ അത്ര കുറുമ്പൻ ഈ ലോകത്തുണ്ടോ... ഞാൻ അവന്റെ ഏഴാംയലത്തു വരുമോ ആാാ ഇനി എന്ത് പറഞ്ഞിട്ടെന്താ പാല പൂവിന്റെ മണം ഉണ്ടായില്ല ... പകരം സന്തൂർ സോപ്പിന്റെ മണമായിരുന്നു ചുറ്റും.... ജിയോ പോൾനു തെറ്റിയിരിക്കുന്നു

അവളുടെ നിശ്വാസം ഇപ്പൊ എന്റെ കാതിൽ തട്ടുന്നുണ്ട്. എന്റെ രക്തത്തിന്റെ ചൂട് അളക്കുകയാവും ... ചുടു ചോരയോട് മാത്രമല്ലേ അവറ്റകൾക്കു പ്രിയമുള്ളൂ....

അവൾക്കൊരു 6 അടി പൊക്കം ഞാൻ കണക്കാക്കി. അല്ലെങ്കിൽ വായുവിൽ ഉയർന്നു പൊങ്ങാനും മതി. യക്ഷിയല്ലേ അവർക്കെന്താ ചെയ്യാൻ കഴിയാത്തത്...

ഈ ഗാന്ധി ആശ്രമത്തിൽ എന്റെ ചുടു ചോര വീഴാൻ ഇനി നിമിഷങ്ങൾ മതി. കണ്ണുകൾ ഇറുക്കെ അടച്ചു ഞാൻ കിടന്നു.

‘‘ന്താ കുട്ട്യേ ഇങ്ങനെ കരയണേ’’ പതിഞ്ഞ സ്വരത്തിൽ എന്റെ പേടി കണ്ടാകണം അവൾ ചോദിച്ചു... ‘‘യക്ഷി ചോര കുടിച്ചാൽ ഞാൻ മരിക്കോ’’ എന്ന് ഞാൻ തിരിച്ചും

അവളൊന്നു ചിരിച്ചതായി എനിക്കു തോന്നി... മറുപടി എന്റെ നെറുകയിൽ ഒരു തലോടലായി മാറി...

എന്റെ ചോര ഇഷ്ടാണ്ടാവില്ലായിരിക്കും, ‘ഭാഗ്യം’ എന്ന് ഞാനും മനസിലോർത്തു...

‘‘കുട്ട്യേ വല്ലാണ്ട് ഭയന്നോ’’ എന്നൊരു ചോദ്യത്തിന്റെ മറുപടിയെന്നോണം ഞാൻ അവളെ മുഖമുയർത്തിയൊന്ന് ഒന്ന് നോക്കി, പരിചയം തോന്നി....

ഈ മുഖം ഞാൻ അറിയുന്നതാണല്ലോ എന്നോർത്തതും അവളൊന്നു ഉറക്കെ ചിരിച്ചു... ജിയോ പറഞ്ഞത് സത്യം തന്നെ...ദാമ്ഷ്ട്രകൾ കൾ നീണ്ടു കൂർത്തു കീഴ് ചുണ്ടിലും താഴെ എത്തിയിരിക്കുന്നു...

‘‘അതേ കുട്ട്യേ ഞാൻ തന്നെ നമ്പീശൻ... നമ്പീശൻ തന്നെ ഞാൻ...’’ ഏതോ ഒരു സൂക്തം ഉരുവിടും പോലെ അവൾ പറഞ്ഞു.....

എന്റെ മനസ് ചോദ്യങ്ങളുടെ കൂമ്പാരം ആയി......

അഷ്ടശാസ്ത്രങ്ങളും അറിയാവുന്നവരത്രെ യക്ഷികൾ... ഞാൻ ചിന്തിക്കും മുമ്പേ വന്നൂ ഉത്തരങ്ങൾ .

ഞങ്ങളുടെ ബാച്ചിൽ ആദ്യം വന്നവരുടെ കൂട്ടത്തിൽ ഉള്ളവൾ ആയിരുന്നില്ല നമ്പീശൻ...

പിന്നീട് എപ്പോഴോ അവൾ തന്നെ പറഞ്ഞു ഞാൻ അറിഞ്ഞത്, ഏതോ മന്ത്ര ശക്തിയാൽ ഞങ്ങളുടെ ബാച്ചിൽ കയറിയതാണെന്നും.. ഗാന്ധി ആശ്രമത്തിലെ പനയെ വിട്ടു പോകാൻ ആവില്ല എന്നും....

നമ്പീശന്റെ നടത്തം കണ്ടാൽ ഒഴുകി പോകുന്നത് പോൽ ആണെന്നും, ദീപ ഉരുണ്ട് ഉരുണ്ടാണ് നടക്കുന്നതെന്നും സ്മിത കളിയായി പറഞ്ഞു ചിരിയ്ക്കാറുണ്ട്...

ചങ്ങാതിമാരെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും പഴക്കാത്ത സ്മിത, ഗ്ലീജ, വാണി, ശ്രീദേവി, അമുത എന്നിവരുടെ ഗാങ്നു മുന്നിൽ പെടാതിരിക്കാൻ ആൺകുട്ടികളിലെ വേന്ദ്രന്മാരായ ശ്രീകുമാറും ഷാഹിദും നിർമലും വരെ ഭയപ്പെട്ടിരുന്നു.

സ്മിത പറഞ്ഞത് സത്യം തന്നെ.. നമ്പീശൻ ഞൊടിയിടയിൽ ഹോസ്റ്റൽ റൂം മുഴുവൻ കറങ്ങി വന്നത് ഒഴുകുന്ന പോലെ തന്നെ.. സന്തൂർ സോപ്പിന്റെ വാസന സുന്ദരികളായ സ്ത്രീകളെ ചുറ്റി എന്നും ഉണ്ടായിരുന്നു... ഇപ്പോൾ യക്ഷിക്കും അതേ സുഗന്ധം. 

എനിക്കെന്തോ യക്ഷിയോട് ഒരിഷ്ടമൊക്കെ തോന്നി തുടങ്ങിയിരിക്കുന്നു.

ആ രാത്രി അവൾ എന്നെ ആ പനയുടെ മുകളിൽ കൊണ്ട് പോയി ഭാരത പുഴയുടെ തീരങ്ങൾ കാണിച്ചു തന്നു.... ഓരിയിട്ട ഒരു നായ്ക്കുട്ടിയെ ഒരു നോക്കിനാൽ അവൾ നിശബ്ദയാക്കി.....

നമ്പീശൻ ആള് കൊള്ളാലോ എന്ന് ഞാൻ ഓർക്കുകയും ചെയ്തു. ഞങ്ങൾ പിന്നീട് വലിയ കൂട്ടുകാരായി 

assembly prayer ടൈമിൽ എല്ലാരും കണ്ണടക്കുമ്പോൾ എന്റെ മൂക്കിൽ പിടിച്ചു വേദനിപ്പിച്ചു ഓടി പിറകിൽ പോയി നിന്നു കുസൃതി കാണിക്കുന്ന എന്റെ നമ്പീശൻ യക്ഷി. പ്രിൻസിപ്പൽ സാറിന്റെ തനതു ശൈലിയിൽ വാച്ച് ഊരി വെച്ച് എന്റെ കവിളിൽ അടിക്കുമ്പോൾ തേങ്ങി കരയുന്ന എന്റെ പ്രിയ കൂട്ടുകാരിയായി എത്ര പെട്ടന്നാണവൾ മാറിയത്..

പിന്നീട് എപ്പോഴോ ഗാന്ധി ആശ്രമം വിടുമ്പോൾ ആ പനയെ വിട്ടു വരാൻ മടിച്ചു നിന്ന അവളെ എത്ര പണിപ്പെട്ടാണെന്നോ ഞാൻ പുതിയ ക്യാമ്പസി ലേക്ക് എത്തിച്ചത്.... അവിടെയും ഒരു പനയുണ്ടെന്നു എത്ര പറഞ്ഞിട്ടും വിശ്വസിക്കാൻ കൂട്ടക്കാത്ത പോലെ കുറെ കരഞ്ഞു... ഏങ്ങലടിച്ചു ....

പിന്നെ എന്നത്തേയും പോലെ ഒരു ദീർഘ ശ്വാസമെടുത്തു ഒറ്റ നടത്താമായിരുന്നു... കൂടെയെത്താൻ ഞാൻ കുറെ പാടു പെട്ടു...

പുതിയ ക്യാമ്പസിലെ വാട്ടർ ടാങ്ക് ആയിരുന്നു ഞങ്ങളുടെ അടുത്ത സങ്കേതം.മുകളിൽ നിന്നാൽ മായന്നൂർ മുഴുക്കെ കാണാം....അവൾക്കവിടെ നിന്നും ആശ്രമത്തിലെ പഴയ പന കാണാമായിരുന്നത്രെ. ആ കാര്യം എനിക്ക് തെല്ലു ആശ്വാസവും നൽകി . പുഴയുടെ തീരവും മലയുടെ അടിവാരങ്ങളും നോക്കി എത്ര നേരം അവിടിരുന്നിട്ടുണ്ടെന്നു ഒരു തീർച്ചയുമില്ല.

മഴപെയ്ത്തുകളിൽ കലങ്ങിമറിഞ്ഞു കുതിച്ചു തെറിച്ചു ഒഴുകി പര ക്കുന്നവൾ... വേനലിൻ ചൂടേറ്റു മെലിഞ്ഞില്ലാതാവുന്നതും എത്രാവർത്തി ഞങ്ങൾ കണ്ടിട്ടുണ്ടാവും!!!

ഭാരതപുഴ അത് കൊണ്ടാവാം എനിക്ക് അത്രമേൽ പ്രിയപെട്ടവളായതും .

സ്റ്റഡി ടൈം ചെക്കിങ് നു Principal സാർ ടോർച്ചു തെളിയിച്ചിറങ്ങുമ്പോൾ. പ്രിൻസി വരുന്നേ എന്ന് ഉറക്കെ ഞങ്ങൾ ആർത്തു വിളിക്കും. അത് കേട്ടു കുറുമ്പന്മാരായ ചിലർ സ്റ്റഡി ഹാളിലേക്ക് ഓടുന്നത് കണ്ടു ഞങ്ങൾ കൈ കൊട്ടി ചിരിക്കും. എന്നിട്ടു കുറുക്കന്മാരെ പോലെ ഓരിയിടും... എത്ര ശ്രമിച്ചാലും അവളെ പോലെ ഓരിയിടാൻ എനിക്കാവുന്നില്ലല്ലോ എന്നത് എന്റെ എക്കാലത്തെയും സങ്കടങ്ങളിൽ ഒന്നായിരുന്നു... അതിലാവൾക്കു തെല്ലു ആഹ്ലാദവും ഉണ്ടായിരുന്നു... അഹങ്കാരിയെന്നു ഞാൻ മനസിലോർക്കും... യക്ഷിയല്ലേ അവൾക്കതു മനസിലായിട്ടുണ്ടാവും...

Sir നോടെന്തേ ഇത്ര വൈരാഗ്യം എന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ലാതെ അവൾ ചിരിക്കും..... ആ നേരത്ത് അവളുടെ മിഴികൾ അടഞ്ഞതായി കണ്ടിട്ടില്ല... ആ കണ്ണുകളുടെ തിളക്കം വല്ലാതെ കൂടും...

നോട്ട്: വരടിയം, പെരിന്തൽമണ്ണ  എന്ന സ്ഥലങ്ങൾ എന്നും സുന്ദരന്മാരുടെയും സുന്ദരിമാരുടെയും കൂട്ടങ്ങളാൽ സമൃദ്ധം ആയിരുന്നത്രേ...

English Summary: Gandhi asramathile yekshi, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;