ADVERTISEMENT

സൈബോർഗ് (കവിത)

 

എന്താ പുറത്തേക്കു വന്നു കൂടേ  എന്നു

ചോദിച്ചു പോയൊരു കുഞ്ഞിനോടിന്നലെ

കേവലമാറു  വയസ്സാണവനൊരു

അറുപത്തിയാറിന്റെ രൂപവും ഭാവവും!

 

കവിളിന്റെ പകുതിയും മൂടുന്ന കണ്ണടയ്ക്കുള്ളിലായ് 

ചോദ്യം സ്ഭുരിക്കുന്ന കണ്ണുകൾ.

അരുതാത്തതെന്തോ പറഞ്ഞത് കേട്ട പോൽ

അമ്പരപ്പോടെ മൊഴിഞ്ഞവനിങ്ങനെ

 

മഴ നനഞ്ഞാൽപ്പനി, വെയിലു കൊണ്ടാൽ ചുമ, 

കാറ്റു കൊണ്ടാ തൊലി വിണ്ടു കീറും

അതുകൊണ്ടൊരിക്കലും വെയിൽ കൊള്ളുവാനില്ല

കോംപ്ലക്സ്ഷനാകെക്കറുത്തിരുണ്ടെങ്കിലോ

 

സൂര്യനുദിക്കുന്ന ദിക്കുണ്ടതേതെന്ന് 

ചോദിച്ചു നോക്കിയേൻ ഉത്തരം ഇങ്ങനെ

ഗൂഗിളിൽ തപ്പിയാൽക്കിട്ടിയേക്കും, അങ്കിൾ :

സൂര്യൻ ശരിക്കും ഉദിച്ചസ്തമിക്കുമോ?

 

നേരം വെളുത്തറിയില്ല, രാത്രിയും

കൂമന്റെ മൂലളും കുയിലിന്റെ ഗാനവും

സന്ധ്യ താൻ ഭംഗിയും പ്രാവിൻ കുറുകലും

സ്മാർട് ഫോൺ കണ്ണീന്നു മാറ്റിട്ടു വേണ്ടയോ?

 

‘ഒന്നും അറിയേണ്ട കാര്യമല്ലൊക്കെയും

ആവശ്യമില്ലാത്ത  സെന്റിമെന്റ്സ് ആണു  ഭായ്’

വാട്ട്സാപ്പ് യൂണിവേഴ്‌സിറ്റി തൻ  ചാൻസിലർ

ആകുവാൻ പോവുന്ന സൈബോർഗ് കുഞ്ഞിവൻ! 

 

English Summary: Cyborg, Malayalam Poem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com