ചില ഒളിഞ്ഞു നോട്ടങ്ങൾക്കു പിന്നിലെ കാരണം !

peeking
Representative Image. Photo Credit : LightField Studios / Shutterstock.com.
SHARE

ചില ഒളിഞ്ഞു നോട്ടങ്ങൾ (കഥ)

വീട്ടിൽ ക്രിക്കറ്റ് കളി കണ്ടുകൊണ്ടിരുന്ന ഞാൻ പെട്ടന്നാണ് അമ്മയുടെ ധൃതിവെച്ച് വീട്ടിനകത്തേക്കുള്ള ഓട്ടം ശ്രദ്ധിച്ചത്. പെട്ടെന്ന് വീട്ടിനകത്തു കയറി വാതിൽ അടച്ചു, ജനൽ കർട്ടൻ മാറ്റി ഒരു ഒളിഞ്ഞു നോട്ടം പുറത്തേക്ക്. പെട്ടന്ന് ഒന്നും മനസിലായില്ല. ഈ ഒളിഞ്ഞു നോട്ടം മിക്കപ്പോഴും ഉള്ളതാണ്.. എന്നാൽ ഓട്ടം .. ഒന്നും ശരിക്കും പിടി കിട്ടിയില്ല. 

കുറച്ചു സമയം എടുത്തു കാര്യങ്ങൾ മനസ്സിലാക്കാൻ. അപ്പുറത്തെ വീട്ടിൽ അമ്മയുടെ പ്രിയസുഹൃത്‌ അംബിളി ആന്റി മകളുടെ പ്രസവം പ്രമാണിച്ചു കുറച്ചു നാൾ ഷാർജയിൽ ആയിരുന്നു. മടങ്ങി വന്ന ശേഷം മിക്കപ്പോഴും  പുറത്തു പോകുന്നത് ചുരിദാർ ധരിച്ചാണ്. അമ്പിളി ആന്റിയെ ചുരിദാർ വേഷത്തിൽ അമ്മക്ക് സഹിക്കാൻ പറ്റുന്നില്ല, അവർ പുറത്തു പോയി വരുന്നത് കണ്ടിട്ടാണ് ഈ ഓട്ടം. അവരുടെ കണ്ണിൽ പെടാതിരിക്കാൻ.

സാരി മാത്രം ഉടുത്തു ശീലമുള്ള അമ്മയുടെ ചുരിദാർ ഇടാനുള്ള ആഗ്രഹം കുറച്ചു കാലം ആയി തുടങ്ങിയതാണ്. അച്ഛന് സമ്മതം അല്ലാത്തതിനാൽ ഇതുവരെ നടന്നിട്ടില്ല. അച്ഛനോട് കാര്യം പറഞ്ഞ് അന്ന് വൈകുനേരം ഒരു ചുരിദാർ അമ്മക്ക് സമ്മാനിച്ചു ... ആ കണ്ണിലെ തിളക്കം ....

ചില ചെറിയ കാര്യങ്ങൾക്കു വലിയ വില ഉണ്ട് ജീവിതത്തിൽ.

ഇപ്പോ കുറച്ചു കാലം ആയി അമ്പിളി ആന്റിയും അമ്മയും ചിരിദാർ ഇട്ടാണ് കറക്കം ...

English Summary: Chila olinju nottangal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA
;