ADVERTISEMENT

കൈയൊപ്പ് (കഥ)

ഉച്ച ബെൽ അടിക്കുന്നതും കാത്ത്, കാത് കൂർപ്പിച്ചിരിക്കായിരുന്നു അവർ.

വിശന്നു പൊരിയുന്ന വയറുമായി ടീച്ചർ നേരത്തെ തന്നെ അരങ്ങൊഴിഞ്ഞിരുന്നു .

‘‘ഇന്ന് എന്താ സ്പെഷ്യൽ ആൻ ?’’ പാറു ചോദിച്ചു.

 

‘‘ഇന്ന് മമ്മേടെ സ്പെഷ്യൽ ചിക്കൻ ഫ്രൈയാ.’’ ആൻ പറഞ്ഞു.

 

‘‘നിനക്കും കല്യാണിക്കും എന്തൊരു സുഖമാ. എപ്പോളും ചിക്കൻ കഴിക്കാം. എന്റെ വീട്ടിൽ ആണേൽ ആഴ്ചയിൽ ഒരിക്കൽ മാത്രേ ചിക്കൻ ഉണ്ടാക്കുള്ളു.’’

ക്ലാസ്സിലെ തടിമാടൻ അരുൺ അങ്ങനെ ഒരു അഭിപ്രായം വെച്ചു കാച്ചി.

 

കല്യാണി നിനക്ക് എന്താ ഇന്ന്.

 

‘‘മെക്സിക്കൻ സ്റ്റൈൽ ചിക്കൻ ആയിരിക്കും.. അല്ലെ ?. അരുൺ ചോദിച്ചു.’’

 

കല്യാണി ഒന്നും മിണ്ടീല. അവൾ ഒന്നു ചിരിച്ചു.

 

‘‘എനിക്ക് കുറച്ചു തരുമോ. ഞാൻ നിന്റെ ഡ്രോയിങ് ബുക്കിലെ പടം എല്ലാം വരച്ചു തരാം.’’ അരുൺ ചോദിച്ചു.

 

‘‘എടാ അരുണേ, അവൾ ഇന്നേ വരെ ആദർശിന്‌ അല്ലാണ്ട് വേറെ ആർക്കും കൊടുത്തിട്ടില്ലലോ. വേണേൽ ആനിനോട് ചോദിക്ക്. അവള് തരും.’’

ആ കൂട്ടത്തിൽ ഉള്ള ആരോ ഒരാൾ പറഞ്ഞു.

 

അപ്പോളേക്കും ബെൽ അടിച്ചു. കുട്ടികൾ എല്ലാം ബാഗ് തുറക്കുന്നതിന്റെ ആവേശത്തിൽ ആയിരുന്നു.

 

കല്യാണി അവളുടെ ലഞ്ച് ബോക്സ് എടുത്തു സ്ഥിരം ഒറ്റക്കിരിക്കാറുള്ള ഒരു സ്ഥലത്തു പോയിരുന്നു.

 

‘‘എന്നാലും ആ ആദർശിന്‌ മാത്രം, എന്താ അവള് കൊടുക്കണേ. ഞാൻ അവനെക്കാളും സുന്ദരൻ അല്ലെ. അത്യാവശ്യത്തിനു തടിയും ഉണ്ട്. ’’ അരുൺ പിറുപിറുത്തു. 

‘‘അത്യാവശ്യത്തിനല്ല.. അനാവശ്യത്തിനു.. ആരുടെയോ ഒച്ച അങ്ങ് അന്തരീക്ഷത്തിൽ പരന്നു.’’

 

പെട്ടന്നാണ് കല്യാണിയെ അന്വേഷിച്ചു പ്യൂൺ വന്നത്. അവൾ വേഗം ലഞ്ച് ബോക്സ് എടുത്തു ബാഗിൽ വെച്ചു പ്യൂൺന്റെ കൂടെ പോയി.

 

‘‘ആൻ.. ആൻ... കല്യാണിടെ പാത്രത്തിന്നു ഒരു ചിക്കൻ പീസ് എടുത്തു താ.’’ അരുൺ പറഞ്ഞു.

 

‘‘അതിനു ഞാൻ എന്തിനാ.. നിനക്ക്‌ എടുത്തൂടെ കഴുതേ.’’ ആൻ ചോദിച്ചു.

 

അന്ന് ഞാൻ അവളുടെ ബാഗ് ഒന്ന് തുറന്നതിനു എന്തോക്കെയാ പറഞ്ഞേ. 

നീ എടുത്തു താ... ഈ മെക്സിക്കൻ ഐറ്റം നല്ല സ്വാദാ... ഞാൻ കേട്ടിട്ടുണ്ട്’’ അരുൺ പറഞ്ഞു

 

‘‘പോടാ കഴുതേ.. നിന്റെ ഒരു തീറ്റ പ്രാന്ത് . വേണേൽ ഞാൻ ഒരു കഷ്ണം എന്റെ ബോക്സിനു തരാം.’’ ആൻ പറഞ്ഞു.

 

‘‘ആൻ നിന്റെ ഡ്രോയിങ് ബുക്ക് വേണേൽ ഞാൻ വരച്ചു തരാം.’’ അരുൺ പറഞ്ഞതിനെ കുറിച്ച് ആനിനു അധികം ഒന്നും ചിന്തിക്കേണ്ടി വന്നില്ല. 

ആൻ പെട്ടന്നു തന്നെ കല്യാണിടെ ബോക്സ് തുറന്നു.

 

അരുണിന്റെ വായിൽ നിന്ന് അപ്പൊ കപ്പൽ ഓടിക്കാൻ പാകത്തിൽ വെള്ളം വന്നിരുന്നു.

 

ആൻ വേഗം ബോക്സ് അടച്ചു, പഴയ സ്ഥലത്തു വന്നിരുന്നു.

 

‘‘ആൻ....ആൻ.. എവിടെ ചിക്കൻ’’. അരുൺ 

ചോദിച്ചു

 

‘‘ഒന്നുമില്ലടാ.. എല്ലാം അവൾ കഴിച്ചു കഴിഞ്ഞു’’ ആൻ പറഞ്ഞു.

 

വല്യ ഒരു ദുഃഖ ഭാരത്താൽ അരുൺ തല താഴ്ത്തി ഇരുന്നു.

 

പിറ്റേന്നു കല്യാണിക്കു ലഞ്ച് ബോക്സിൽ നിന്ന് ഒരു കത്തു കിട്ടി. അതിൽ ഇങ്ങനെ എഴുതിയിരുന്നു...

 

‘‘പാത്രത്തില് എന്താണെന്ന് എനിക്കറിയാം.. ഇനി അങ്ങോട്ട് എല്ലാ ദിവസോം എന്റെ വക ഇച്ചിരി ചിക്കനും കൂടെ ഇരിക്കട്ടെ..

 

എന്ന് സ്വന്തം, 

ദൈവം 

സ്ഥലം ()പിഓ

സമയം.. 

ഒപ്പ്‌.’’

 

ഒരു നാലാം ക്ലാസില്‍ പഠിക്കുന്ന കുട്ടീടെ കത്തിന്റെ രൂപമായിരുന്നു ദൈവത്തിന്റെ ആ കത്തിന്. ദൈവത്തിനു അത് പിടി കിട്ടി. 

കല്യാണിക്ക് അത് മനസിലാവേം ചെയ്തില്ല.

 

ഒടുക്കം വരാന്തയിൽ നിൽകുമ്പോൾ ആരോ പറയണത് കേട്ടു... ‘‘ഈ ആദർശ് എന്തൊരു വിടലാ.. ഇന്നലെ പറയുവാ.. അവന്റെ വീട്ടിൽ പത്തു ആന ഉണ്ടെന്നു.. അവന്റെ ഉപ്പൂപ്പാക്ക് ആണേൽ വല്യൊരു ആനയുണ്ടായിരുന്നെന്നു... ’’

 

English Summary: Kaiyyoppu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com