‘‘ഓരോരുത്തന്മാരിറങ്ങും, ഭാര്യയെ മടുത്തത്രേ... സ്നേഹമുള്ളടത്തേ യഥാര്‍ത്ഥ സെക്സൊളളൂ’’

beautiful-couple
Representative Image. Photo Credit : HSSstudio / Shutterstock.com
SHARE

മിസ്സിംഗ് (കഥ)

അയാൾക്ക് തന്റെ ഭാര്യയോട് മടുപ്പ് തോന്നി തുടങ്ങിയിരുന്നു... പത്ത് വർഷങ്ങൾക്ക് മുമ്പാണ് അവരുടെ വിവാഹം കഴിഞ്ഞത്. അവർക്ക് രണ്ടു കുട്ടികളാണ്. സന്തോഷത്തോടെയും സ്നേഹത്തോടു കൂടിയുമാണ് അവർ കഴിഞ്ഞിരുന്നതെങ്കിലും എന്തോ ഒരു പ്രശ്നം അവരുടെ ഇടയിൽ ഉടലെടുത്തിരുന്നു... എന്തിനും ഏതിനും ദേഷ്യപെടുന്ന അയാളിൽ നിന്നും അവളും പതിയെ അകന്നു തുടങ്ങിയിരുന്നു

********    *******    **********    ***********

‘‘ഷാഹിക്കാ...  ഒന്ന്  ഇങ്ങോട്ട്  വന്നേ...  ഈ  സാമ്പാറിൽ  വാളൻപുളിയാണോ  കുടംപുളിയാണോ ഇടുന്നത്... ?’’

ചോദ്യം കേട്ടപാടെ  ആദ്യം ഒരു ഞെട്ടലായിരുന്നു. ഇവള് ഇതെന്തു ഭാവിച്ചാ.. ?

വായിച്ചോണ്ടിരുന്ന പത്രവും മടക്കി ഞാൻ അടുക്കളയിലേക്ക് ഓടി... 

‘‘ഫെമിനാ... നീയിവിടെ എന്തെടുക്കുവാ..?

‘‘സാമ്പാറ് ഉണ്ടാക്കാൻ നോക്കുവായിരുന്നു.. ഇതിൽ പുളിയിടുവോ ഇക്കാ?’’

‘‘പുളി... അത് പിന്നെ... സാമ്പാറിൽ പുളി ഇടില്ലല്ലോ..’’

പാചകകലയിൽ ഞാൻ പണ്ടേ സമർത്ഥനായത്കൊണ്ട് എല്ലാം നല്ല നിശ്ചയമാ.. 

‘‘ആഹ്... നല്ല ആളെയാ ഞാൻ വിളിച്ചത്.. നിങ്ങള് പൊയ്ക്കെ.. ഞാൻ ഒന്നും ചോദിച്ചില്ല..’’

‘‘ഉമ്മച്ചി  എന്ത്യേ..?’’

‘‘ഉമ്മ അപ്പുറത്തേക്ക് പോയി... ഇന്ന് സാമ്പാറ് ഞാനുണ്ടാക്കാമെന്ന് വെച്ചു.’’

പെണ്ണ് കാണാൻ ചെന്നപ്പോഴേ പറഞ്ഞതാ അവൾക്ക് പാചകം അത്രയ്ക്ക്  വശമില്ലെന്ന്‌.. അതൊക്കെ കല്യാണം കഴിഞ്ഞു ശരിയാകുമെന്ന് ഞാനും  പറഞ്ഞു.. അവൾടെ വപ്പച്ചിയും ഉമ്മച്ചിയും കൂടിയാ പെണ്ണിനെ ചീത്തയാക്കിയത്.. പഠിക്കാൻ മിടുക്കിയായത്‌ കൊണ്ട് മോളെ  അടുക്കളയിൽ കയറ്റിട്ടില്ല.. 

എന്നാലും കല്യാണം കഴിഞ്ഞപ്പോഴേ എന്റെ ഉമ്മച്ചിയോടൊപ്പം അവള് അടുക്കളയിൽ കയറിക്കൂടി.. 

ഇന്നിപ്പോൾ വല്യുമ്മാന്റെ മക്കളും പേരക്കുട്ടികളും വരുന്നുണ്ടെന്ന്‌  അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ അടുക്കളയിലെ അങ്കം..

ഉമ്മച്ചി ആണേൽ അവളെകൊണ്ട് ഒന്നും ചെയ്യിച്ചതുമില്ല.. ഇപ്പോൾ ഉമ്മ  പുറത്തേക്ക് പോയ തക്കത്തിൽ ഒരു നുഴഞ്ഞു കയറ്റം നടത്താൻ ശ്രമിച്ചതാ  പാവം. 

‘‘നീ ഒന്നും ഉണ്ടാക്കണ്ട.. ഉമ്മച്ചി വന്നിട്ട് ചെയ്തോളും..’’

അത് അവളോടുള്ള സ്നേഹം കൊണ്ട്  പറഞ്ഞതല്ല.. ചുമ്മാ ഭാഗ്യപരീക്ഷണം നടത്തി എന്റെ വയറ് കൂടി ചീത്തയാക്കണ്ടന്ന്‌ കരുതി.. 

‘‘അതല്ല ഇക്കാ... അവര് വരുമ്പോൾ എന്റെ കൈകൊണ്ടുണ്ടാക്കിയ എന്തേലും കൊടുക്കണ്ടേ... ?

‘‘അത് ഉമ്മച്ചിയുണ്ടാക്കിയ ഒരു കറി നീയുണ്ടാക്കിയതാണെന്ന് അങ്ങ്  പറഞ്ഞേക്ക്.. ’’

‘‘അതൊന്നും പറ്റില്ല... എനിക്ക് ഒറ്റയ്ക്ക് കറി ഉണ്ടാക്കണം.’’

‘‘എന്തേലും കാണിക്ക്... അവസാനം ഉമ്മാന്റെ വഴക്ക് എന്റെ പൊന്നു മോള്  ഒറ്റയ്ക്ക് കേട്ടോണം... കൂട്ടിനു എന്നെ വിളിച്ചേക്കരുത്..’’

‘‘ഓഹ്... ഇല്ല... സാറ്  പോയാട്ടെ...’’

എന്നെ തള്ളി അടുക്കളയിൽ നിന്നും അവൾ പുറത്തിറക്കി..  കരിയുന്നതിന്റെയും പുകയുന്നതിന്റെയും മണമൊക്കെ ഉമ്മറത്തേക്ക്  വന്നെങ്കിലും ഞാൻ ആ ഭാഗത്തേക്ക്‌ പിന്നെ ശ്രദ്ധിക്കാൻ പോയില്ല.. 

‘‘മിനി... നീ എന്താ ഈ കാണിച്ചത്‌... ?’’ (ഉമ്മച്ചിക്ക് അവള് മിനി ആണ്)

നിന്നോടാരാ സാമ്പാറുണ്ടാക്കാൻ പറഞ്ഞത്.. ഉമ്മച്ചി വന്നിട്ട് ചെയ്യുമായിരുന്നില്ലേ...? ഇതിപ്പോൾ ആർക്കെങ്കിലും കൊടുക്കാൻ പറ്റുമോ..? 

ആദ്യം ടേസ്റ്റ് നോക്കിയത്‌ ഉമ്മ തന്നെ.. പരീക്ഷണം എന്നത്തേയും പോലെ  ഫ്ലോപ്പ് ആയെന്ന് മനസിലായപ്പോൾ ഞാനെന്റെ ചിരി അടക്കി പിടിച്ചു.. 

‘‘ഉമ്മാ... ഞാൻ ചുമ്മാതിരുന്നപ്പോൾ ചെയ്ത് നോക്കിയതാ...’’

‘‘അറിയാത്ത പണി ചെയ്യാൻ പോവരുത്.. മ്മ്... എന്തായാലും ഇത്  അവർക്ക് കൊടുക്കണ്ട..’’

ഉമ്മാന്റെ വാക്ക് കേട്ടപ്പോൾ പാവത്തിന് ചെറിയൊരു വിഷമമൊക്കെ വന്നു.. എന്റെ കളിയാക്കല് കൂടിയായപ്പോൾ കടന്നലു കുത്തിയ പോലുള്ള ആ  മുഖത്തെ രണ്ട് ഉണ്ടകണ്ണുകളും കൂടി നിറഞ്ഞു. ഒന്നും മിണ്ടാതെ വേഗം  മുറിയിലേക്ക് പോയി. 

‘‘ഫെമിന മോളെ... നിനക്ക് വിഷമമായോ.. ?’’

കുറച്ചു സ്നേഹത്തിൽ ചോദിച്ചു. പക്ഷേ തിരിച്ചു രൂക്ഷമായി ഒന്ന്‌  നോക്കിയിട്ട് അവള് വീണ്ടും തിരിഞ്ഞിരുന്നു.. 

‘‘ടീ... നിന്നോടാ ചോദിച്ചത്.. ?’’

‘‘ഇല്ല...’’

‘‘പിന്നെന്തിനാ ഈ മുഖം ഇങ്ങനെ വീർപ്പിച്ചു പിടിച്ചിരിക്കുന്നത്‌.. ഒന്ന്  ചിരിക്കെടി.. ഇത് ആദ്യത്തെ സംഭവമൊന്നും അല്ലല്ലോ.. ഒരു മാസമല്ലേ  ആയുള്ളൂ നീ ഇങ്ങോട്ട് വന്നിട്ട്. നമുക്ക് ശരിയാക്കാന്നെ..’’

‘‘മ്മ്.’’

‘‘അല്ലേൽ ഒരു കാര്യം ചെയ്യ്.. അതിങ്ങ്‌ എടുത്തോണ്ട് വാ.. ഞാൻ തന്നെ  മുഴുവൻ കഴിക്കാം..’’

‘‘അതൊന്നും വേണ്ടിക്കാ.. അത് കഴിക്കാൻ കൊള്ളില്ല...’’

‘‘എന്റെ പെണ്ണെ... കുക്കിംങ് എന്ന് പറയുന്നത് വല്യ കാര്യമൊന്നുമല്ല..  ഉമ്മാന്റെ കൂടെ നിന്ന്‌ ആദ്യം എല്ലാം കണ്ട്‌ പഠിക്ക്.... ’’

അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ തുടങ്ങിയപ്പോഴേ  

‘‘ഫെമിനത്താത്ത....’’ എന്നൊരു വിളിയുമായി ഇത്താത്തമാരുടെ കുട്ടിപട്ടാളം മുറിയിലേക്ക് ഓടി വന്നു. പിള്ളേരെ കണ്ടാൽ അവള് സങ്കടമെല്ലാം ഒരു പരിധിവരെ മറക്കും   

‘‘ആഹ്...  വന്നോ  കുറുമ്പത്തികൾ.. ’’

എല്ലാം കൂടി  ഓടിവന്ന്‌ അവളെ പൊതിഞ്ഞു. അതുങ്ങടെ സ്നേഹപ്രകടനം  കണ്ടാൽ തോന്നും അവള്  ഇവിടുത്തെയും എന്നെ ഇങ്ങോട്ട് കെട്ടിച്ചോണ്ട്  വന്നതും ആണെന്ന്..

‘‘ഇത്താത്ത.. നിക്ക് മെഹന്ദി ഇട്ടു താ...’’

ഓരോന്നും കൈയ്യിൽ പിടിച്ചു  വലിക്കാൻ തുടങ്ങി.. അവൾക്കു നന്നായി  മെഹന്ദിയിടാൻ അറിയാവുന്നത്കൊണ്ട് കെട്ടി വീട്ടിൽ വന്നപ്പോഴേ   ഇത്താത്താസിനെയും പിള്ളേരെയും പെട്ടെന്ന് കൈയിലെടുത്തു. 

കലാപരിപാടിയൊക്കെ കഴിഞ്ഞ് എല്ലാരും ഭക്ഷണം കഴിക്കാൻ  ഇരുന്നപ്പോഴും അടുക്കളയുടെ ഒരു സൈഡിലേക്ക് മാറ്റിവെച്ച സാമ്പാറിനെ അവള് ഇടംകണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. അതുകണ്ടപ്പോൾ ഒരല്പം  വിഷമം എനിക്കും തോന്നാതിരുന്നില്ല. 

പാചകം അറിയില്ലെങ്കിലും ബാക്കി എല്ലാ കാര്യങ്ങളും അവള് നന്നായി  തന്നെ നോക്കി. ഇടയ്ക്കിടെ ഇതുപോലുള്ള ഓരോ പരീക്ഷണം നടത്തി  ഉമ്മാന്റെ വഴക്ക് കേൾക്കുന്നതാണ്‌ പെണ്ണിന്റെ പ്രധാന പരിപാടി.  അതങ്ങനെ തടസ്സമില്ലാതെ തുടർന്ന് പൊയ്ക്കൊണ്ടിരുന്നു. മര്യാദയ്ക്ക് ഒരു  ചായപോലും ഇടാനറിയാത്ത എന്റെ ഭാര്യ ആദ്യത്തെ വിവാഹ  വാർഷികത്തിന് ഉമ്മാനെ പോലും അടുക്കളയിൽ കയറ്റാതെ ഭക്ഷണമെല്ലാം  ഒറ്റയ്ക്ക് ഒരുക്കാൻ ശ്രമം നടത്തി. ബന്ധുക്കളും മറ്റും വരുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ അതിനെ പ്രോത്സാഹിപ്പിച്ചില്ല.

പക്ഷേ എന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച്, തലശ്ശേരി ബിരിയാണി  ഉൾപ്പെടെ  8, 9 വിഭവങ്ങൾ ടേബിളിൽ നിരത്തി വെച്ചപ്പോൾ ഞാൻ കിളി  പോയ പോലെ നിന്നു.. 

‘‘ഇവള് ഇതൊക്കെ എപ്പോൾ പഠിച്ചോ എന്തോ... !’’

‘‘ഉമ്മച്ചി ഫുഡ് അടിപൊളി.. എന്നേം കൂടി പഠിപ്പിക്കണേ...’’ വന്നവരുടെ  പ്രശംസ  ഉമ്മാന്  കിട്ടി.. 

‘‘ഞാനല്ല.. എല്ലാം ന്റെ മോളുണ്ടാക്കിയതാ.. ഇപ്പോൾ എന്നെ  അടുക്കളയിൽ  കയറ്റത്തുകൂടിയില്ല. ഒറ്റയ്ക്ക് ചെയ്തോളും..’’

വഴക്ക് പറഞ്ഞ ഉമ്മാനെ കൊണ്ട് തന്നെ പ്രിയതമ മാറ്റി പറയിച്ചു. 

‘‘ഓഹ്... അത്രയ്ക്ക് ഒന്നുമില്ല.. പിന്നെ പറയുവാണേൽ തരക്കേടില്ല.. കഴിക്കാം..’’ ഞാനവളെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ.. 

‘‘കുറ്റം പറയാതെ മോൻ എടുത്ത്‌ കഴിക്ക്...’’ കൈയിൽ ഒരുനുള്ളും തന്ന്‌ അവളെന്റെ കാതിൽ പറഞ്ഞു. സത്യം പറഞ്ഞാൽ ആ നിമിഷം എനിക്ക്  അഭിമാനമാണ് തോന്നിയത്. 

കല്യാണം കഴിഞ്ഞു വർഷം ഒന്നായപ്പോഴേ എന്റെ മൊഞ്ചത്തി കുക്കിങിൽ  ഒരു എക്സ്പെർട്ടായി മാറി. ഏതു രുചികളും ആ കൈകളിൽ ഭദ്രം. 100 വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാമെങ്കിലും ആ സാമ്പാറിനോടാണ്  പെണ്ണിന് ഇപ്പോഴും പ്രിയം... 

*******    **********   **********

സന്തോഷകരമായിരുന്ന അവരുടെ കുടുംബ ജീവിതം പെട്ടെന്നാണ് താളം തെറ്റിയത്... 

അയാളുടെ ഇപ്പോഴുളള ഈ മടുപ്പ് ലൈംഗികപരമായാണ്.. പലപ്പോഴും അവൾ കാട്ടുന്ന വിമുഖതയും അതിനൊരു കാരണമായിരുന്നു..  

ഒരു ദിവസം അയാൾ അവരോട് അതിന്റെ പേരിൽ കയർത്തു...

‘‘എപ്പോ നോക്കിയാലും അടുക്കള അല്ലെങ്കിൽ മുറ്റത്ത്.. രാത്രിയാണെങ്കിൽ പിള്ളേരെ ഉറക്കലും..’’

പക്ഷേ അയാളുടെ ആ കുറ്റപ്പെടുത്തലുകൾക്ക് പലപ്പോഴും മൗനമായിരുന്നു അവളുടെ മറുപടി.. വീട്ടുജോലികളിൽ മുഴുകിയും കുട്ടികളെ നോക്കിയും അവൾ തന്റെ സങ്കടം പരമാവധി ഉളളിലൊതുക്കാൻ ശ്രമിച്ചു..

പക്ഷേ ഒരു ദിവസം അവൾക്ക് പൊട്ടിത്തെറിക്കേണ്ടി വന്നു..

‘‘നിങ്ങൾക്കിതിനു മാത്രം ഒരു കുറവും വരരുത്.. ഈ വീട്ടിലെ ഏതെങ്കിലും  ജോലിയിൽ നിങ്ങളെന്നെ സഹായിച്ചിരുന്നെങ്കിൽ എനിക്കെത്ര ആശ്വാസമാകുമായിരുന്നു. ഒന്നുമില്ലെങ്കിൽ ഈ കുറ്റപ്പെടുത്തലെങ്കിലും ഒഴിവാക്കിക്കൂടെ?...’’

പെട്ടെന്ന് ഒരു ഷോക്ക് കിട്ടിയ പോലെയായെങ്കിലും അയാൾ അതിന് ന്യായീകരണം കണ്ടെത്താൻ ശ്രമിച്ചു..

‘‘നീയതിനു ജോലിക്കൊന്നും പോകുന്നില്ലല്ലോ? ഉരുട്ടി വിഴുങ്ങിയാൽ മാത്രം മതിയല്ലോ?...’’ അയാളുടെ സ്വരം കടുത്തു..

അവളുടെ കണ്ണിൽ നനവു പടർന്നു..

‘‘എന്നെക്കൊണ്ടിനി വയ്യ! ഇനി നിങ്ങളു ചെയ്തോ ഇവിടത്തെ പണികളും കുട്ടികളെ നോക്കലുമൊക്കെ.’’ അവൾ തീര്‍ത്തുപറഞ്ഞു..

അയാളവളെ വേദനിപ്പിക്കണമെന്നു കരുതി പറഞ്ഞതല്ലെങ്കിലും പിന്നീട് അതോർത്ത് അയാൾക്ക് വിഷമം തോന്നി..

കാരണം പലപ്പോഴും അവൾ വീട്ടിൽ നിന്ന് മാറി നിൽക്കുമ്പോൾ താനറിയുന്നതാണ് അവളുടെ ബുദ്ധിമുട്ടുകൾ.. പണിയെടുത്തു തന്റെ നടുവൊടിയണ കാര്യമോർത്തപ്പോൾ എങ്ങിനെയെങ്കിലും രമ്യതയിലെത്തിയേ തീരു എന്നയാൾക്ക് ബോധ്യമായി..

പക്ഷേ അവൾ അങ്ങിനെ പെട്ടെന്ന് പിടികൊടുക്കുന്ന ആളല്ലാത്തതുകൊണ്ട് തൽകാലത്തേക്ക് അയാൾ മൗനം പാലിച്ചു..

രണ്ടു ദിവസത്തിനുശേഷം ബാറിൽ വച്ച് തന്റെ ആഗ്രഹം അയാൾ സുഹൃത്തിനോട് പങ്കുവച്ചു..

‘‘കല്ല്യാണത്തിനു മുമ്പ് എപ്പോഴേലും?’’ സുഹൃത്ത് ചോദിച്ചു..

‘‘ഇല്ല അവളല്ലാതെ ആരും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല..’’ അയാൾ പറഞ്ഞു...

‘‘അപ്പോ അതാണ് പ്രശ്നം.. എപ്പോഴും സാമ്പാറ് കൂട്ടി ഊണുകഴിക്കുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികമാണ്.. ഞാനൊരു നമ്പർ തരാം ഒന്നുമുട്ടിനോക്ക്.. അധികം ഓടിയിട്ടില്ല.. ചെറുപ്പമാണ്..’’ സുഹൃത്തിന്റെ ആ അഭിപ്രായത്തിനോട് അയാൾക്ക് പൂർണ്ണ യോജിപ്പായിരുന്നു...

അങ്ങനെ അയാൾ ആ നമ്പറിൽ വിളിച്ചു..

ഒരു ഹോട്ടലിലേക്കാണ് അവൾ അയാളെ ക്ഷണിച്ചത്.. അതീവ സുന്ദരിയായിരുന്നു അവൾ..

‘‘ഇരിക്കൂ.. എന്താ മുഖത്ത് ഒരു ഭയം പോലെ?’’ അവൾ ചോദിച്ചു..

‘‘ഏയ് ഒന്നൂല്ല..’’ അയാൾ മറുപടി പറഞ്ഞു..

കുറച്ച് നേരത്തെ കുശലന്വേഷണങ്ങൾക്കു ശേഷം അവൾ പറഞ്ഞു..

‘എന്നാ വാ.. എനിക്ക് രാത്രി വേറെ ഒരു അപ്പോയിന്റ്മെന്റുണ്ട്...’’

അയാൾക്കും അതു തന്നെയാണ് വേണ്ടിയിരുന്നത്.

അടക്കിവച്ച ആഗ്രഹങ്ങളൊക്കെ അയാൾ തീർത്തുകൊണ്ടിരുന്നു..

പക്ഷേ ഇടയിലെവിടെയോ അയാൾക്ക് താളം നഷ്ടപ്പെട്ടു.. എന്തോ ഒരു ‘മിസ്സിംഗ്’ പോലെ.. എത്ര ആലോചിച്ചിട്ടും അയാൾക്ക് ആ ‘മിസ്സിംഗ്’ എന്താണെന്നു മനസ്സിലായില്ല..

തന്റെ ഈ പരാക്രമങ്ങളൊന്നും അവളിൽ ഒരു വികാരവും ഉളവാക്കുന്നില്ല എന്ന് ബോദ്ധ്യപ്പെട്ടതോടെ അയാൾ തളർന്നു കിടക്കയിലേക്കു മറഞ്ഞു..

‘‘കഴിഞ്ഞോ പരാക്രമം.. ഹഹ.. അവൾ കളിയാക്കിക്കൊണ്ട് അവിടുന്നെഴുന്നേറ്റു...’’

അയാളുടെ ഉളളിൽ കുറ്റബോധം തലപൊക്കാൻ തുടങ്ങി..

‘‘പൈസ..?’’ വസ്ത്രങ്ങളെല്ലാം വാരിയണിഞ്ഞ് തിടുക്കത്തിൽ അവൾ ചോദിച്ചു..

‘‘ഹും.. നിങ്ങളെന്താ ശവമാണോ.. താൽപര്യമില്ലെങ്കിൽ അതു പറഞ്ഞാ പോരേ!.. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്’’ അയാൾ ദേഷ്യത്തോടെ പറഞ്ഞു..

‘‘ഹേയ് മിസ്റ്റർ.. നിങ്ങൾക്ക് വേണ്ടിയിരുന്നതെന്തോ അത് ഞാൻ തന്നില്ലേ.. അല്ലാതെയുളളത് തരാൻ ഞാൻ നിങ്ങടെ ഭാര്യയൊന്നുമല്ലല്ലോ?.. ഞാൻ പൈസക്ക് വേണ്ടിയാ തുണി അഴിച്ചത്.. അല്ലാതെ നിങ്ങൾക്ക് എന്നോടുളള സ്നേഹം അളന്നല്ല.’’

വെട്ടിതുറന്നുളള ആ മറുപടി കേട്ട് അയാൾക്ക് സ്തബ്ധനായി ഇരിക്കാനേ കഴിഞ്ഞുളളൂ..

‘‘ഓരോരുത്തന്മാരിറങ്ങും.. ഭാര്യയെ മടുത്തത്രേ.. സ്നേഹമുള്ളടത്തേ യഥാര്‍ത്ഥ സെക്സൊളളൂ.. അതിവന്മാർക്കൊന്നും ഈ ജന്മത്തിൽ മനസ്സിലാവാനും പോകുന്നില്ല..’’

പിന്നേയും എന്തോ പിറു പിറുത്തു കൊണ്ട്  അവൾ അവിടുന്നിറങ്ങി പോകുന്നത് അയാൾ ഇളിഭ്യനായി നോക്കി നിന്നു...

വീട്ടിൽ വന്നു കയറിയതും പടിക്കൽ തന്നെയും കാത്ത് ഇരിക്കുന്നുണ്ടവൾ.. തന്റെ ഭാര്യ..

അയാളുടെ ചങ്കിലൊരു നീറ്റൽ അനുഭവപ്പെട്ടു..

‘‘എവിടാരുന്നു ഇത്രയും നേരം? ഞാനെത്ര നേരായിട്ടു വിളിക്കാ.. വാ വേഗം വന്നു കുളിക്ക്.. ഞാൻ ചോറു വിളമ്പാം’’ അവൾ പറഞ്ഞു..

കുറ്റബോധം കൊണ്ട് അയാളുടെ ശിരസ്സ് കുനിഞ്ഞിരുന്നു..

രാത്രി കിടക്കാൻ നേരം.. അവളൊരുങ്ങി വന്നു.. അയാളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ..

ആ സംഭോഗത്തിനിടയിൽ എന്തായിരുന്നു കുറച്ചു നേരം മുമ്പുണ്ടായ ആ ‘മിസ്സിംഗ്’ എന്ന് അയാൾ തിരിച്ചറിഞ്ഞു..

സ്നേഹം.. സ്വാന്തനം.. തലോടൽ.. അതായിരുന്നു അവ...

അത് ഭാര്യയിൽ നിന്നു മാത്രമേ ഒരു ഭർത്താവിനു ലഭിക്കൂ എന്ന പാഠം അയാൾ പഠിച്ചു കഴിഞ്ഞു.. ഇനിയൊരിക്കലും അവളെ വഞ്ചിക്കുകയില്ലെന്നും..

‘‘എന്താ പൊന്നേ പിണക്കമാണോ ഇപ്പോഴും?’’. അയാളുടെ നെഞ്ചിൽ കവിൾ  ചേർത്ത് വച്ചു കൊണ്ട് അവൾ ചോദിച്ചു..

‘‘ഇല്ല മോളൂ..’’ അയാളവളെ തന്റെ കരവലയത്തിനുളളിലാക്കി ആ നെറ്റിയിൽ ഒരു ചുടു ചുംബനം നൽകി..

English Summary: Missing, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;