ആത്മഹത്യ ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമോ എന്തോ?

old-couple-2
Representative Image. Photo Credit : Ruslan Huzau / Shutterstock.com
SHARE

കാലനും ഒത്തൊരു യാത്ര (കഥ)

ഞങ്ങൾ ഇന്ന് രാവിലെ മരിച്ചു... ഞാനും ഭാര്യ ജാനുവും ...

കാലൻ ഞങ്ങളെ ഒരുമിച്ചു കൊണ്ട് പോവുകയാണ്, സ്വർഗ്ഗതിലേക്കാണോ നരകത്തിലാകണോ എന്നറിയില്ല. ഒരുമിച്ച് ഒരു യാത്ര വർഷങ്ങൾക്കു ശേഷം. 

ഓരോന്ന് ഓർത്ത് അങ്ങനെ ഇരുന്നു. വളരെ കഷ്ട്ടപെട്ടാണ് വളർന്നത്. അമേരിക്കയിൽ പോകണമെന്നത് ഒരു ആഗ്രഹം ആയിരുന്നു ചെറുപ്പത്തിൽ, എന്തോ അതെങ്ങനെയോ അന്ന് മനസിൽ കയറി കൂടി. പക്ഷേ വിധി കൊണ്ടെത്തിച്ചത്‌ ഗൾഫ് മരുഭൂമിയിൽ ആണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗം പ്രവാസി ആയി അവിടെ ജീവിച്ചു.

മകളെ അമേരിക്കയിൽ സ്ഥിര താമസം ഉള്ള കുടുംബത്തിലേക്ക് വിവാഹം കഴിച്ച് അയച്ചു, കുറച്ചു കഴിഞ്ഞ് മകനും അങ്ങോട്ടു പോയി. എന്റെ ആഗ്രഹം മക്കളിലൂടെ നേടി എന്ന് ഞാൻ സന്തോഷിച്ചു. മക്കൾ അമേരിക്കയിൽ നിന്നും അയക്കുന്ന  മിഠായികളും മറ്റുമായി പല ബന്ധു വീടുകളിലും കയറി ഞങ്ങൾ വീമ്പിളക്കി.

കാലം വളരെ പെട്ടന്ന് പോയി... ഞങ്ങളെ ഒന്ന് വിളിക്കാൻ പോലും സമയമില്ലാത്ത രീതിയിൽ മക്കളും അവരുടെ കുടുംബങ്ങളും വളർന്നു. ഞങ്ങൾ ഒറ്റക്കായി. പ്രായമാകുമ്പോൾ ഏകാന്തത ഒരു വല്ലാത്ത അവസ്ഥ ആണ് !!!

കഥകൾ ഒക്കെ കേട്ടപ്പോൾ കാലൻ അമേരിക്ക വഴി മക്കളെയും കണ്ടു പോകാം എന്നു പറഞ്ഞു. സന്തോഷം കൊണ്ട് രണ്ടാളുടെയും മനസ്സ് നിറഞ്ഞു.  

ചിലവില്ലാതെ അമേരിക്കയും മക്കളെയും കണ്ടു. മക്കൾ ഫോൺ വിളിയുടെ തിരക്കിലാണ്, മരണവാർത്ത എല്ലാരേയും അറിയിക്കുകയാണ്. പത്രത്തിൽ കൊടുക്കുമ്പോൾ അവരുടെ  പേരിനൊപ്പം ‘അമേരിക്ക’ എന്ന് വയ്ക്കാൻ മറക്കല്ലേ എന്ന് പലരേയും വിളിച്ചു പറയുന്നുണ്ട്. അവർക്കു വരാൻ പറ്റില്ല എന്നും പറയുന്നുണ്ട് ...

മനസ്സ് നിറഞ്ഞു. ഞങ്ങൾ കാലനും ഒത്തു യാത്ര തുടർന്നു... ആത്മഹത്യ ചെയ്തവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമോ എന്തോ ...????

English Summary: Kalanum othoru yathra, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA
;