മരിച്ചവർക്ക് കാണാനാകുമോ, ജീവിച്ചിരിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരെ?

man-sitting-on-floor
Representative Image. Photo Credit : Nektarstock / Shutterstock.com
SHARE

തിരിച്ചറിവുകൾ, തിരിഞ്ഞു നോട്ടങ്ങൾ (കഥ)

കാളിങ് ബെൽ ശബ്‍ദം കേട്ടിട്ടാണ് ഞാൻ വാതിൽ തുറന്നത്.  മുൻപിൽ അച്ഛച്ചൻ!

‘അച്ഛച്ചൻ എന്താ ഈ രാത്രി, ഈ മഴയത്തു ...’

‘എനിക്ക് നിന്നെ ഒന്ന് കാണാൻ തോന്നിയ ഉവ്വേ‌’  ഇതും പറഞ്ഞു അച്ഛച്ചൻ അകത്തു കയറി നിലത്തു ഇരുന്നു !

എന്തൊക്കെയോ അച്ഛച്ചൻ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യകതമാകുന്നില്ല... ഒരു പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ  പറഞ്ഞുകൊണ്ടിരുന്നു ...

‘‘ടാ കൊച്ചു മോനെ... അച്ചച്ചന്റെ ജീവിതത്തിൽ പ്രകൃതി പലപ്പോഴും എന്നെ നിലത്തുകൊണ്ടു ഇരുത്തുമായിരുന്നു ... ഇതുപോലെ... എപ്പോഴൊക്കയോ അച്ഛച്ചൻ ഒന്ന് തല പൊക്കി വരുമ്പോഴേക്കും പിന്നെയും പിന്നെയും അത് സംഭവിച്ചു കൊണ്ട് ഇരുന്നു’’

അച്ഛച്ചൻ ഒരു നെടുവീർപ്പോടെ പിന്നെയും പറഞ്ഞു തുടങ്ങി– 

‘‘അമ്മയും അച്ഛനും  ചെറുപ്പത്തിലേ മരിച്ചു, കാരണവന്മാരുടെ സഹായത്തോടെ പിന്നെ വളർന്നു, ഒരു കുടുംബവും ആയി. നാലാമത്തെ പ്രസവത്തോടെ ഭാര്യ നഷ്ടപ്പെട്ടു... ഒരുപാടു ബുദ്ധിമുട്ടി മക്കളെ എല്ലാം ഒരു കരക്ക്‌ എത്തിക്കാൻ. അവരെല്ലാം അവരവരുടെ ലോകത്തേക്ക് പറന്നു പോയി. ഇളയവളെയും കുടുംബത്തെയും അച്ചച്ചന് കൂട്ടിനായി നിർബന്ധിച്ചു കൂടെ താമസിപ്പിച്ചു... എന്റെ ജാതക ദോഷം, അവൾ ഒരു അപകടത്തിൽ മരണപെട്ടു. അവളുടെ ചിത എരിഞ്ഞു അണഞ്ഞപ്പോൾ അച്ചച്ചൻ ജീവിതത്തിൽ ആദ്യം ആയി വാ വിട്ടു കരഞ്ഞു’’

‘‘എല്ലാം നിനക്ക് അറിയാവുന്ന കാര്യങ്ങൾ ഒക്കെ തന്നെയാ .. പക്ഷേ  ആരും ഇതൊന്നും ചേർത്തു വെച്ച് ആലോചിച്ചിട്ടില്ല എന്നതാണ് സത്യം’’ !  ‘‘അച്ഛച്ചൻ പറഞ്ഞു വന്നത് ........’’

‘‘അച്ചച്ചന്റെ മൊബൈൽ അടിക്കുന്നു’’ ഞാൻ കുറച്ചു ഉറക്കെ പറഞ്ഞു 

‘‘എന്റെ അല്ലടാ ഉവ്വേ ... നിന്റെ ആ ...’’

‘‘എന്റെയോ .. എന്റെ മൊബൈൽ എവിടെ...’’

ഞാൻ ഉറക്കത്തിൽ നിന്നും ഉണർന്നു. അച്ഛച്ചനും സംസാരവും ഒക്കെ ഒരു സ്വപ്‌നമായിരുന്നു എന്ന് മനസിലാക്കാൻ ആ മൊബൈൽ റിങ് വേണ്ടി വന്നു. നാട്ടിൽ നിന്നും അച്ഛനാണ് ഫോണിൽ ..

‘‘ടാ അച്ഛച്ചൻ മരിച്ചു കുറച്ചു മുൻപ്, നീ നാട്ടിൽ വരണം. എത്ര കാലം ആയി നീ നാട്ടിൽ വന്നിട്ട് ’’

ആ സ്വപ്നവും, മരണവാർത്തയും എന്നെയും കുറച്ചു നേരം നിലത്ത് ഇരുത്തി.

ചില ബാലിശമായ കാരണത്താൽ കുറച്ചു കാലങ്ങളായി വേർപിരിഞ്ഞു കഴിഞ്ഞിരുന്ന ഭാര്യയെയും കൂടെകൂട്ടി ഞാൻ നാട്ടിലേക്ക് പോയി ... അച്ചച്ചന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തു .

ഞാനും കുറച്ചൊക്കെ പഠിച്ചു തുടങ്ങി നിലത്തിരിക്കാൻ .....

English Summary: Thiricharivukal thirinju nottangal, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA
;