‘പെൺകുഞ്ഞായിട്ടെന്തിനാ മോളെ... ആരേലും കടിച്ചുകീറാനാണോ..?’

abuse-children-symbol-photo-child-domestic
Representative Image. Photo Credit : Lisa-S / Shutterstock.com
SHARE

വയലറ്റ് ഉടുപ്പ് (കഥ)

മാളൂനെ നിങ്ങൾക്കൊക്കെ ഇഷ്ടല്ലേ മനുഷ്യന്മാരെ, അമ്മ എന്നും കരച്ചിലാ... മാളൂന്റെ സൂക്കേടൊക്കെ മാറീട്ടും അമ്മ കരച്ചിലാ. ഇപ്പം മുറിവിന്ന് ചോര വരാറില്ല... വയറ്റിന്ന് കാളലും ഇല്ല. പിന്നെന്തിനാ, അമ്മ കരയുന്നെ. 

‘‘വഴിപിഴച്ചുപോയെന്നൊക്കെ’’ പറയുന്നേ കേൾക്ക. 

അറിയാത്ത വഴിലൊന്നും ഞാൻ പോവാറില്ല. അന്ന് പേരക്ക തരുന്ന മാമന്റെ വീട്ടിൽ പോയപ്പം പോലും വഴിയൊന്നും തെറ്റി പോകാതെ ഞാൻ പോയല്ലോ. 

പേരക്ക മാമന്റെ വീട്ടീന്ന്  കൊച്ചു ടിവിയും കണ്ട് ഉറങ്ങിപ്പോയ മാളൂനെ അമ്മ എന്തിനാ അന്ന് തല്ലിയെന്ന് ഇപ്പളും അറിഞ്ഞൂടാ. ആ അടിടെ പൊള്ളല് കുറയുന്നേ ഇല്ല, അവിടെ ഇപ്പം തൊട്ടാലും ചൂടുണ്ട്. അമ്മേടെ അടിടെ ചൂട്. 

അമ്മ മുറിവിൽ വെച്ച് തരുന്ന പഴന്തുണി പാവക്കുട്ടിക്ക് തൊട്ടിലുണ്ടാക്കാൻ എടുത്തതിനും എന്നെ തല്ലി. 

ഇനിയാ മുറിവിന്ന് ചോര വരൂലാന്ന് പറഞ്ഞതൊണ്ട ഞാനാ കറയുള്ള തുണി എടുത്തേ. 

ഇപ്പം അമ്മ എന്നും ഇങ്ങനാ..

വെറുതെ ചീത്ത പറയും, ഇടക്ക് എന്നെ കെട്ടിപിടിച്ചോണ്ടു കരയും. പിന്നെ, ചെലപ്പം 

‘‘എന്റെ കൊച്ചിനേം കൊന്ന് ഞാനും ചാവും എന്ന്’’ അച്ഛനോട് പറയും.

അമ്മ ഒരു ദിവസം പറയാണേ. 

കുറച്ചു കഴിഞ്ഞാ മാളൂന്റെ കുഞ്ഞി വയർ വീർത്തു വരുംന്ന്. അതിന്റെ ഉള്ളിലൊരു കുഞ്ഞാവ ഇണ്ടെന്ന്. 

കേട്ടപ്പം എനിക്കെന്തു സന്തോഷം ആയെന്നോ. 

മാളൂനും കുഞ്ഞാവ.

എന്റെ പാവക്കുട്ടിനെ പോലെ കുഞ്ഞാവ... 

പാവകുട്ടിനെ പോലെ ഇള്ളത് വേണംന്ന് പറഞ്ഞപ്പളും, അമ്മ തല്ലി, ചൂരൽ പൊട്ടുന്ന വരെ തല്ലി, എത്ര നൊന്തെന്നോ... 

പിന്നേം, കെട്ടിപിടിച്ചു കരഞ്ഞു. കരഞ്ഞു കരഞ്ഞു തളർന്നു. 

‘‘പെൺകുഞ്ഞായിട്ടെന്തിനാ മോളെ... ആരേലും കടിച്ചുകീറാനാണോ..?’’

‘‘അതെന്താ മനുഷ്യന്മാരെ.., പെണ്ണാണേൽ കടിച്ചു കീറുമോ..? എന്നിട്ടെന്റെ പാവകുട്ടിനെ ആരും ഒന്നും ചെയ്തില്ലല്ലോ. അവൾക്ക്, വയലറ്റ് ഉടുപ്പ് ഇള്ളതോണ്ടാണോ... അങ്ങനാണേൽ മാളൂനും വേണം വയലറ്റ് ഉടുപ്പ്. ആരും കീറാത്ത അറ്റത്തു കറുത്ത പുള്ളിയുള്ള വയലറ്റ് ഉടുപ്പ്.... 

പേരക്ക മാമനോട് പറയാ മേടിച്ചു തരാൻ. എനിക്കും, കുഞ്ഞാവക്കും വയലറ്റ് ഉടുപ്പ്’’

English Summary: Violet uduppu, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അതിരപ്പിള്ളിയുടെ മനോഹാരിതയിൽ നിത്യ മേനോൻ: ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA
;