ADVERTISEMENT

എന്നിലേക്ക് ഒരു  യാത്ര (കഥ)

കാലം പിന്നിടുന്തോറും ഒരുപാട് മാറ്റങ്ങൾ  ചുറ്റുപാടും സംഭവിച്ചിരിക്കുന്നു. ഞങ്ങൾ ജീവിച്ച കാലഘട്ടം അതൊരിക്കലും ഇനി തിരികെ വരില്ല. ഈ തലമുറ പലതും കാണാതെയും അനുഭവിക്കാതെ പോയി. എല്ലാവരും ഈ  വ്യാധി പേടിച്ച് വീടുകളിൽ തന്നെ ഇരിപ്പായി. പലതും നല്ല ഓർമ്മകൾ മാത്രമായി. 

 

അന്നും ഇന്നും എനിക്ക് പ്രിയപ്പെട്ടത് എന്റെ എഴുത്തും ഈ മുറിയും ഒക്കെയായിരുന്നു. ചെറുപ്പകാലം മുതൽ  എനിക്ക്  കൂടുതൽ അടുപ്പം പുസ്തകങ്ങളോടായിരുന്നു. അതുകൊണ്ടാവണം ഈ മാറ്റങ്ങൾ എനിക്ക് ഭീതിപ്പെടുത്തുന്നതായി തോന്നിയില്ല. കുട്ടിക്കാലം അമ്മയുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും കണ്ടു വളർന്നതുകൊണ്ട്, സ്വപ്നങ്ങൾ പോലും അമ്മയോട് പറയാൻ മടിയായിരുന്നു. പക്ഷേ പറ്റുന്ന അത്രയും വരെ അമ്മ  ഞങ്ങളെ പഠിപ്പിച്ചു. ജേഷ്ഠൻ പതിനെട്ടാം വയസ്സിൽ നാടുവിട്ടുപോയി, അന്ന് തോന്നിയ  ഒറ്റപ്പെടലിൽ നിന്ന് ഞാൻ അക്ഷരങ്ങളെ എഴുത്തുകളെ സ്നേഹിച്ചു തുടങ്ങി. 

അതുകൊണ്ടാവണം ഇന്ന് തനിയെയുള്ള  ഈ ജീവിതവും സന്തോഷമായി ജീവിച്ചു തീർക്കുന്നത്. സംസാരിക്കാൻ കഴിയാത്ത ഒരാൾ പഠിപ്പ് കുറവായിരുന്നിട്ടും ദാരിദ്ര്യമായിരുന്നിട്ടും എന്നെ വിവാഹം കഴിച്ചത് ഭാഗ്യമായി .എല്ലാവരും പറഞ്ഞത് ശരിയാണ്. കാരണം എന്റെ ലോകത്തേക്ക് അദ്ദേഹം ഒരിക്കലും കൈകടത്താൻ വന്നിരുന്നില്ല. ശരിക്കും അക്ഷരങ്ങൾ ഇടയിലെ ഏകാന്ത ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. 

 

മക്കളായി പേരക്കുട്ടികളായി, അവരൊക്കെ വിദേശങ്ങളിൽ താമസവുമായി. ഈ നാടും ചുറ്റുപാടും ഈ മുറിയും ഈ പുസ്തകങ്ങളെ വിട്ടു പോകാൻ എന്നെ മനസ്സനുവദിച്ചില്ല. ഏകാന്തമായ ഈ ജീവിതയാത്രയിൽ നിന്ന്, മരണം എന്ന നിത്യശാന്തിയിലേക്ക് പോകാൻ എനിക്ക് ഭയവുമുണ്ടായിരുന്നില്ല.  അതുകൊണ്ട് ഇന്ന്  ഈ വെള്ളത്തുണിയിൽ പൊതിഞ്ഞു എന്റെ വീടിന്റെ ഉമ്മറത്ത് കിടക്കുമ്പോൾ അരികിൽ പ്രിയപ്പെട്ടവരൊന്നും ഇല്ലാത്ത നൊമ്പരം എനിക്കില്ല. പക്ഷേ ഇന്നലെ മനസ്സിൽ തോന്നിയ  ഈ ചിന്തകളൊക്കെ കടലാസിൽ പകർത്താൻ കഴിയാതെ പോയത് ചിലപ്പോൾ തിരികെ വരാൻ സാധിക്കാത്ത ആ ലോകത്തും എന്റെ എഴുത്തുകളെ സ്നേഹിച്ച ആരെങ്കിലും ഉണ്ടായതുകൊണ്ടാവും.

 

English Summary: Ennilekku oru yathra, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com