ADVERTISEMENT

ഒരു ചിക്കൺ ബിരിയാണി തന്ന തിരിച്ചറിവ് (കഥ)

പുത്തൻ പ്രതീക്ഷകളുമായി നവദമ്പതികൾ ആയ നിഖിലും നിത്യയും ബാംഗ്ലൂർ എന്ന തിരക്കുള്ള നഗരത്തിലേക്കു താമസമായി. നഗരത്തിലെ ആദ്യത്തെ വാരാന്ത്യം എങ്ങനെ ചിലവഴിക്കും എന്ന് ചിന്തിച്ചിരുന്നപ്പോൾ ആണ് ലിഫ്റ്റിൽ വെച്ച് ഒരേ നാട്ടുകാരായ അനിലിനെയും നിമ്മിയെയും പരിചയപ്പെടുന്നത് .

 

‘‘നിമ്മിയുടെ മലബാറി ചിക്കൻ ബിരിയാണി ഒരു സംഭവം ആന്ന്... ഞാറാഴ്ച ലഞ്ച് നമ്മുക്ക് ഒരുമിച്ചാകാം’’

പരിചയപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ വന്ന അനിലിന്റെ ഓഫർ ചിക്കൻ ബിരിയാണിയെയും ഓർത്തുകൊണ്ട് സമ്മതിച്ചു.

 

ഞാറാഴ്ച രാവിലെ വന്നു അനിലിന്റെ ഫോൺ... നിഖിലേ നമ്മുക്ക് ഒന്നു പുറത്തു പോയി ചിക്കൻ ബിരിയാണിക്കുള്ള ഐറ്റംസ് ഒക്കെ വാങ്ങി വരാം. കേട്ട പാതി കേൾക്കാത്ത പാതി അനിലിന്റെ കൂടെ സൂപ്പർമാർക്കറ്റിലേക്കു വെച്ച് പിടിച്ചു. സാധനങ്ങൾ ഒക്കെ വാങ്ങി കഴിഞ്ഞപ്പോൾ ആണ് അനിൽ പേഴ്സ് ഫ്ലാറ്റിൽ വെച്ച് മറന്നകാര്യം പറയുന്നത്. വളരെ സന്തോഷത്തോടെ നിഖിൽ ബില്ല് അടച്ചു സാധനവുമായി തിരിച്ചു വന്നു .

 

‘‘അപ്പൊ രണ്ടുപേരും കൂടി ഇപ്പോഴേ ഇങ്ങു വാ. നമ്മുക്ക് നാട്ടുകാര്യങ്ങളും പറഞ്ഞ് ഒരുമിച്ചു കുക്ക് ചെയ്യാം ’’

നിമ്മിയുടെ ആ ഡയലോഗ് നിത്യയെ ഞെട്ടിച്ചു. നാട്ടിൽ ബന്ധു വീടുകൾ തോറും കയറി ഇറങ്ങി വിരുന്നുണ്ടപ്പോൾ ഇങ്ങനെ ഒരു രീതി അറിയില്ലായിരുന്നു. ഓ ചിക്കൻ ബിരിയാണിയെ ഓർത്ത് അതും അങ്ങ് ശെരി വെച്ച് .

 

അങ്ങനെ പാചകത്തിനുള്ള പരിപാടികൾ തുടങ്ങി. പാതി ചിക്കൻ മതി ഇതിനെന്നും പറഞ്ഞു നിമ്മി പാതി എടുത്തു ഫ്രിഡ്‌ജിൽ വെച്ചു. ഭൂരിഭാഗം പാചക കസർത്തും നിഖിലും നിത്യയും ചെയ്യേണ്ടി വന്നു.

 

കൈയിലുള്ള പൈസയും കൊടുത്തു പാചകവും ചെയ്ത് ഉണ്ടാക്കിയ മലബാറി ബിരിയാണി, നവദമ്പതികൾ വളരെ രുചിയോടെ ആസ്വദിച്ചു. ‘‘ഇങ്ങനെ ഒരു ഞാറാഴ്ച  ജീവിതത്തിൽ ആദ്യം..’’ ഇറങ്ങാൻ നേരം നിഖിലിന്റെ കമന്റ് .

 

കുറച്ചു നാളിനു ശേഷമാണ് നിഖിലും നിത്യയും ആ സത്യം അനുഭവസ്ഥർ ആയ മറ്റു അയൽക്കാരിൽ നിന്നും അറിയുന്നത് ഇത് അനിലിന്റെയും നിമ്മിയുടെയും സ്ഥിരം പരിപാടി ആണ്. ഞാറാഴ്ച അവരുടെ പാചകക്കാരി ലീവ് ആണ് അത്രേ !!!!

 

English Summary: Oru chicken biriyani thanna thiricharivu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com