കോവിഡ് വാക്സിൻ എന്ന കിട്ടാക്കനിയും ചില ആശങ്കകളും

doctor-holding-syringe
Representative Image. Photo Credit : BaLL LunLa / Shutterstock.com
SHARE

ഒമാനിൽ കോവിഡ് വാക്സിൻ കൊടുത്തുതുടങ്ങിയിട്ട് ഒരു മാസം ആകാറായി. തുടങ്ങിയ സമയത്തു വാക്കിൻ വാക്സിനേഷൻ ഒക്കെ ഉണ്ടായിരുന്നു. അപ്പോളൊന്നും എടുക്കാൻ പോയില്ല. പോകെ പോകെ വാക്സിൻ കിട്ടാനില്ലാതായി. ബുക്ക് ചെയ്തു നമ്മുടെ ഊഴം വരാൻ കാത്തിരിക്കണം. പലതരത്തിൽ വാക്സിൻ കിട്ടാൻ കിണഞ്ഞു ശ്രമിച്ചു. പലരെക്കൊണ്ടും ശുപാർശ വരെ ചെയ്യിപ്പിച്ചു. ഞങ്ങളുടെ പ്രശ്നം കിട്ടുവാണേൽ ഉടനെ തന്നെ കിട്ടണം അത് കോവിഷീൽഡ് അഥവാ ആസ്ട്രസിനെക്ക തന്നെ വേണം. കാരണം കോളജ് അടയ്ക്കാറായി വരുന്നു, ഒരു ഡോസ് എടുക്കാനുള്ള സമയമേ ഉള്ളു സെക്കൻഡ് ഡോസ് നാട്ടിൽ പോയി എടുക്കണം. അപ്പം നാട്ടിൽ കിട്ടുന്നത് തന്നെ എടുക്കണം. മിക്കവാറും രണ്ടു ഡോസും എടുക്കാത്തവർക്കു തിരിച്ചുവരാനും പറ്റില്ല എന്ന് കേൾക്കുന്നു.

അങ്ങനെ കണ്ണിലെണ്ണയും ഒഴിച്ച് നോക്കിയിരുന്ന ആ സുദിനം വന്നെത്തി. വാക്സിൻ എടുത്താൽ ക്ഷീണം ഒക്കെ ആയിരിക്കും എന്ന് എല്ലാരും പറയുന്ന കേട്ട് വീട്ടുജോലികൾ മിക്കവാറും എല്ലാം തലേദിവസം തന്നെ തീർത്തു. രാവിലെ എഴുന്നേറ്റ് പെട്ടന്നു തന്നെ പോകാൻ റെഡി ആകാമെന്നുകരുതി. ചാച്ചൻ ടെൻഷൻ കാരണം ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങുന്നില്ല. ഒരുവിധത്തിൽ റെഡി ആയി ഇറങ്ങി. നമ്മുടെ ചങ്കു സുഹൃത്തുക്കൾ രാജിയും, ജോഷി സാറും ഉണ്ട് കൂടെ. 

7.15 ആയിരുന്നു അപ്പോയ്ൻമെന്റ്, 7 മണിക്കുതന്നെ പുറപ്പെട്ട് ക്ലിനിക്കിൽ എത്തി. വാതിൽക്കൽ  തന്നെ ഒരു ക്യു ഉണ്ടായിരുന്നു, സാമൂഹിക അകലം ഒക്കെ പാലിച്ചു ക്യു വിൽ നിന്ന് പൈസ ഒക്കെ കൊടുത്തു. അവർ ഒരു പേപ്പർ തന്നു സൈൻ ചെയ്യാൻ പറഞ്ഞു. എടുക്കാൻ പോകുന്ന വാക്‌സിൻറെ ഡീറ്റെയിൽസ് ആണെന്ന് തോന്നുന്നു അതിൽ.  ഒന്നും നോക്കിയില്ല കണ്ണും അടച്ചങ്ങു സൈൻ ചെയ്തു നാലു പേരും. വാക്‌സിൻ എടുക്കാനുള്ള പരവേശത്തിൽ ഒപ്പിട്ട  പേപ്പറിൽ സീലും ഒക്കെ മേടിച്ചു ഇൻജക്ഷൻ റൂം ലക്ഷ്യമാക്കി പാഞ്ഞു.

ആദ്യം ജോഷിസാറും രാജിയും വാക്സിൻ എടുക്കാൻ റൂമിലേക്ക് പോയി നിമിഷങ്ങൾക്കകം പുറത്തുവന്നു. ഇത്രപെട്ടന്നോ തെല്ലൊരത്ഭുതത്തോടെ ഞങ്ങളും ആ റൂമിലേക്ക് കയറി രണ്ടു മാലാഖമാർ ഉണ്ടവിടെ, കയറിയതും രണ്ടുപേരും ഓടിവന്ന് കയ്യിലിരുന്ന പേപ്പർ മേടിച്ചു, കസേര കാണിച്ചവിടിരിക്കാൻ പറഞ്ഞു. ആ നേഴ്സ്മാരുടെ രണ്ടുപേരുടെയും സ്പീഡ് കണ്ടാൽ ടോം & ജെറി കാർട്ടൂൺ കാണുന്നപോലെ തോന്നും.

ഞങ്ങളുരണ്ടുപേരും ഇരുന്നു നിമിഷങ്ങൾക്കുള്ളിൽ ചാച്ചനു കുത്തുകിട്ടി എന്നെകുത്താൻ വന്നതും ഞാൻ പെട്ടെന്ന് ചോദിച്ചു കോവിഷീൽഡ് അല്ലെ. നേഴ്സ് പറഞ്ഞു അല്ല ഇത് R -Covi ആണ് റഷ്യൻ. കേട്ടതും ചാച്ചൻ പറഞ്ഞു വേണ്ട. അപ്പോഴേയ്ക്കും മൂന്നുപേർക്കു കുത്തുകിട്ടി കഴിഞ്ഞു. വീണ്ടും നേഴ്സ്മാര് ഓടുന്നു അടുത്തയാൾ വരുന്നു കുത്തുകൊള്ളുന്നു, അതങ്ങനെ നടക്കുന്നു അവിടെ…

വിജയശ്രീലാളിതരായി പുറത്തു നിൽക്കുന്ന ജോഷിസാറിനോടും, രാജിയോടും കിട്ടിയിരിക്കുന്നത് കോവിഷീൽഡല്ല എന്ന് പറഞ്ഞതും, രാജിയുടെ ഭാഷയിൽ പറഞ്ഞാൽ സാറിന്റെ കണ്ണുരണ്ടും ഉന്തി താഴെവീഴും എന്ന് തോന്നി. എന്നിട്ടുസാറ്പറയുകയാ എന്തായാലും എടുക്കു, ടിക്കറ്റ് മാറ്റി രണ്ടു ഡോസ് എടുത്തു നാട്ടിൽ പോകാം എന്ന്. ഞങ്ങളുടെ സംസാരം കേട്ട് മറ്റൊള്ളവരും വാക്സിൻ ഏതാ എന്ന് ചോദിച്ചുതുടങ്ങി.

കോളജിൽ തന്നെ ഉള്ള ഒരു ഫിലിപ്പിനി വാക്സിൻ കുപ്പി നഴ്സിന്റെ കൈയിൽ നിന്നും വാങ്ങുന്നു, ഫോട്ടോ എടുക്കുന്നു, ഗൂഗിൾ സെർച്ച് ചെയ്യുന്നു, ഇതെടുക്കണ്ട സ്പുട്നിക് ആണ് എന്നു പറയുന്നു... ആകെ ടെൻഷൻ ആയി, അപ്പോളേക്കും മാനേജർ ഓടിവന്നുപറഞ്ഞു ഇത് ആസ്ട്രസിനെക്ക തന്നെ റഷ്യൻ മെയ്ഡ് ആണെന്നേയുള്ളൂ. അതുകേട്ടതും ഞങ്ങള് വീണ്ടും ഇൻജക്ഷൻ റൂമിൽ പോയി കുത്തും മേടിച്ചു കാറിൽ വന്നു കയറി. അപ്പോൾ രാജിടെ അടുത്ത കമൻറ് കുത്തുകിട്ടിയവർക്കൊക്കെ ഷെറിനെ കുത്തിപ്പിക്കാൻ എന്തായിരുന്നു തിരക്ക്. സെൻട്രലൈസ്ഡ് എസിയിൽ ഒരു ഇരുപതു മിനുറ്റ് നിന്നിട്ടിറങ്ങിവന്ന ചാച്ചൻ കാറിൽ വന്നു കയറുമ്പോൾ വിയർത്തുകുളിച്ചിരിക്കുന്നു ടെൻഷൻ കാരണം. 

ഞങ്ങൾ R -Covi എന്ന വാക്സിനെ പറ്റി അന്വേഷിച്ചുകൊണ്ടേയിരുന്നു. ഞങ്ങളുടെ എല്ലാ പിരിമുറുക്കങ്ങളും അസ്ഥാനത്താക്കിക്കൊണ്ടു കഴിഞ്ഞദിവസം ആദ്യ ഡോസ് എടുത്തത്തിന്റെ സർട്ടിഫിക്കറ്റ് വന്നു അതിൽ വാക്‌സിന്റെ പേര് ആസ്ട്രസിനെക്ക തന്നെ!

Content Summary: Memoir written by Sherin Soji

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA
;