ADVERTISEMENT

ലൈഫ് ഓഫ് എ സ്മോകിങ് മാൻ (കഥ)

 

‘അമ്മേ.... ദേ... ഏട്ടൻ..... അമ്മേ... ഒന്ന് വേഗം വാ...’

സൂരജ് അനിയത്തിയോട് മിണ്ടാതിരിക്കാൻ ആംഗ്യം കാണിച്ചു. 

 

‘മഞ്ജു... അമ്മയോട് പറയരുത് ഞാൻ സിഗരറ്റ് വലിച്ചത്... കേട്ടല്ലോ....’

‘എന്താ.. ഏട്ടാ... ഇങ്ങനൊക്കെ....’

‘ടീ..... എന്നെ ഉപദേശിക്കാൻ വരണ്ട...’

 

പക്ഷേ മഞ്ജു അത് മറച്ചു വെച്ചില്ല. അമ്മയോട് എല്ലാം പറഞ്ഞു. 

‘ശരിയാണോ...... മോളേ...’

‘അത് സത്യമാണ്....’

‘ഞാൻ അവനെ പറഞ്ഞ്‌ മനസ്സിലാക്കാം. ’

ആ അമ്മയുടെ ശ്രമം പക്ഷെ പരാജയപ്പെട്ടു. 

മകന്‍ ഒന്നും കേള്‍ക്കാന്‍ തയാറായില്ല. അമ്മയോട് ദേഷ്യപ്പെട്ടാണ് സംസാരിച്ചത്. 

 

‘ഇത്രക്ക് വല്ല്യ തെറ്റല്ല... ഞാൻ ചെയ്തത്.....എന്നെ ഇങ്ങനെ ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല..’

‘തെറ്റല്ലേ... പിന്നെ നല്ല കാര്യം ആണോ...’

‘അമ്മ ഇതിൽ ഇടപെടേണ്ട.... ഞാൻ എനിക്ക് ഇഷ്ടമുള്ള പോലെ ചെയ്യും’

 

അത് അമ്മയെ ഒരുപാട് വേദനിപ്പിച്ചു. സൂരജ് പിന്നെ അമ്മയോട് സംസാരിച്ചില്ല. 

അമ്മയും സഹോദരിയും ഇല്ലെങ്കിലും തനിക്ക് ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി അവൾ തന്നോടൊപ്പം ഉണ്ടല്ലോ എന്ന് സൂരജ് കരുതി. 

പക്ഷെ അയാളുടെ അമിതമായ ഈ ശീലം ആ പെണ്‍കുട്ടിയിലും അതൃപ്തി ഉണ്ടാക്കി. 

 

‘ഞാൻ എത്ര തവണ പറഞ്ഞു... ഇത് നിർത്താൻ...’

‘നീ എന്നെ പഠിപ്പിക്കാന്‍ നിക്കണ്ട..... എന്റെ അമ്മ പറഞ്ഞിട്ട് കേട്ടില്ല... പിന്നാ നീ...’

‘എന്റെ അച്ഛന്റെ മരണം ഞാന്‍ മുന്നില്‍ കണ്ടതാ.... ക്യാൻസർ ആയിരുന്നു.... സ്മോകിങ് തന്നെ കാരണം.... അതാ ഞാന്‍ പറഞ്ഞെ...’

‘സ്റ്റോപ് ദിസ്..’

‘സൂരജ്....... നീ ഈ ഹാബിറ്റ് നിര്‍ത്തിയാല്‍ മാത്രേ ഞാന്‍ ഇനി നിന്നെ കാണാന്‍ വരൂ...... ഇല്ലേ ഈ റിലേഷൻ അവസാനിപ്പിക്കാ....’

ആദ്യം ഒരു വിഷമം തോന്നിയെങ്കിലും സൂരജ് തന്റെ ശീലം നിര്‍ത്താന്‍ തയ്യാറല്ലായിരുന്നു.

ആര് ഒറ്റപ്പെടുത്തിയാലും തന്റെ സുഹൃത്തുക്കള്‍ കൂടെ ഉണ്ടാവും എന്ന് അയാൾ കരുതി. ആ കൂട്ട് കെട്ടിലൂടെ നേടിയ ശീലത്തെ ഒഴിവാക്കാന്‍ ആയാൾ താത്പര്യപ്പെട്ടില്ല. 

അന്ന് സുഹൃത്തിനെ കാണാന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോൾ വളരെ മോശമായ അനുഭവമാണ് സൂരജനുണ്ടായത്. 

‘നിക്ക്... എന്തിനാ വന്നേ.... കൂടെ കൊണ്ട്‌ നടന്നു എന്റെ കുട്ടിയെ....’

‘എന്താ.... ആന്റീ.....മനു എവിടെ...’

‘എന്താന്ന് ഞാൻ പറയാനോ..... നീ ഒക്കെ കൂടി അല്ലേ അവനെ ഓരോ ശീലങ്ങള്‍ പഠിപ്പിച്ചെ....’

അകത്ത് കേറി മനുവിനെ കണ്ടപ്പോൾ സൂരജ് ഞെട്ടി പോയി. അവശനായി കട്ടിലില്‍ കിടക്കുന്നുണ്ടായിരുന്നു മനു. അവന്റെ മുടിയെല്ലാം കൊഴിഞ്ഞു പോയിരുന്നു. 

‘മനു..... നിനക്ക്... ഞാൻ ഒന്നും അറിഞ്ഞില്ല..... എന്താ പറ്റിയെ....’

‘ആരും എന്നെ ഈ രൂപത്തിൽ കാണരുത് എന്ന് തോന്നി.... അതാ... ഞാൻ...’

‘മനു..... എനിക്ക്...... വിശ്വസിക്കാന്‍ പറ്റുന്നില്ല... ഇത് നീ ആണോ...’

‘കീമോ ചെയ്തപ്പോ മുടി പോയി.....അതാ....’

‘എന്നാലും...... നിനക്ക്...... ’

‘നീ എങ്കിലും രക്ഷപ്പെട്....... നീ വലി നിര്‍ത്തണം..... എന്റെ അവസ്ഥ നിനക്ക് വരരുത്....’

സൂരജിന്റ കണ്ണുകൾ നിറഞ്ഞു. 

ആ വീട് വിട്ട് ഇറങ്ങുമ്പോള്‍ ഇനി പഴയ ശീലത്തിലേക്ക് ഒരു തിരിച്ച് പോക്ക് ഇല്ല എന്ന് അയാൾ മനസ്സിൽ ഉറപ്പിച്ചു. 

Content Summary : Life of a smoking man - Short Story by P. Anagha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com