ADVERTISEMENT

ഭയങ്കര ഓർമശക്തി. ഇത്തിരി മറക്കണം. മറക്കാനുള്ള മരുന്നിന് സർക്കാർ വില കുറച്ചത് കാരണം ക്യൂവിൽ തിരക്ക് കൂടുതലാണ്. 

മരുന്ന് കുടിച്ചവൻ വീട്ടിലേക്ക് തിരിച്ചപ്പോൾ മുണ്ടും ചെരുപ്പും എടുക്കാൻ മറന്നു. 

രണ്ട് കാലിന്റെ ഓർമയില്ലാതെ നാല് കാലിൽ ഇഴയാൻ തുടങ്ങി. 

നാട്ടുഭാഷ മറന്ന് പുതിയ സാഹിത്യവാക്കുകൾ പുറത്ത് വന്നു. 

കോളിങ് ബെല്ലിന്റെ ഓർമയില്ലാതെ കതകിൽ ആഞ്ഞടിച്ചു. 

കതക് തുറന്ന ഭാര്യയും മോനേന്ന്... വിളിച്ച അമ്മയും പോർക്കളത്തിലെ ശത്രുക്കളായി. 

പോരാട്ടം കഴിഞ്ഞ് റൂമിന്റെ ഓർമായില്ലാതെ കോലായിലാണ് അവൻ ഉറങ്ങിയത്. 

പിറ്റേന്ന് ഉണർന്നപ്പോൾ തലേന്നത്തെ മറവിയുടെ കാര്യം അവൻ പാടെ മറന്നിരുന്നു. 

Content Summary : Writers Blog - Marunnu, short story by Shemil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com