ADVERTISEMENT

സെൽഫികൾ പൂക്കുമ്പോൾ (കുറുങ്കഥകൾ)

ഒന്ന്

അയല്പക്കത്തെ വിശക്കുന്ന കുരുന്നു വയറുകളുടെ ദയനീയത അവഗണിച്ചു അയാൾ ഏതാനും പൊതിച്ചോറുകളുമായി തിരക്കുള്ള പൊതു ഇടത്തിലേക്ക് അവിടെ നിറയെ ആളുകൾ.

പിന്നെ അതിലെ കടന്നു പോയ അപരിചിതർക്കു അവർക്കു വിശപ്പുണ്ടോയെന്നന്വേഷിക്കാതെ പൊതിച്ചോർ വിതരണം ചെയ്തു തുടങ്ങി.

ഒപ്പം കൈയിലുള്ള മൊബൈലിൽ സെൽഫിയും. ആരൊക്കെയോ ആവേശത്തോടെ അവരവരുടെ മൊബൈലുകളിലേക്കും ആ ചിത്രങ്ങൾ പകർത്തിക്കൊണ്ടിരുന്നു.

വൈകാതെ ഫേസ് ആപ്പിലേക്ക്.

അപ്‌ലോഡ് ചെയ്ത ഫോട്ടോക്ക് തിരമാലകൾ പോലെ ലൈക്കുകൾ, കമന്റുകൾ...

അപ്പോഴും ഒരു നേരത്തെ ആഹാരത്തിന്റെ പ്രതീക്ഷയുമായി അയല്പക്കത്തെ കുരുന്നുകൾ തളർന്ന മിഴികളുമായി കാത്തിരിക്കുന്നുണ്ടായിരുന്നു.

രണ്ട്

കാലത്ത്‌ മൊബൈലിലൂടെ അയാളുടെ കണ്ണുകൾ പരതികൊണ്ടിരിക്കുമ്പോളാണ് ആ ദിവസത്തിന്റെ പ്രത്യേകത ഒാർമ വന്നത്..

കൈക്കോട്ടെടുത്തു നേരെ തൊടിയിലേക്ക്‌.

തഴച്ചുവളരുന്ന വരുന്ന മാവിന്റെയും പ്ലാവിന്റെയും കുരുന്നുകൾ അയാൾ ആവേശത്തോടെ നിഷ്ക്കരുണം പിഴുതെറിഞ്ഞിടത്ത്‌  ചെറിയ ഒരു കുഴിയുണ്ടാക്കി, ശേഷം പേരറിയാത്ത ഒരു ചെടി അവിടെ നട്ടു.

പിന്നെ ഒരു സെൽഫിയും.... അത് ഫേസ് ആപ്പിലേക്ക്...

ലൈക്കുകളുടെയും കമന്റുകളുടെയും  പെരുവെള്ളച്ചാൽ പ്രതീക്ഷിച്ചു വീട്ടിനുള്ളിലേക്ക് നടക്കുമ്പോൾ മതിലിനരുകിൽ വേരറ്റു കിടന്ന കരുത്തു നഷ്ട്ടപ്പെട്ട തൈകൾ വാടാൻ തുടങ്ങിയിരുന്നു. 

അന്നായിരുന്നുവല്ലോ പരിസ്ഥിതി ദിനം.

Content Summary : Selfikal Pookkum Kalam, short story by Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com