പച്ചവയലിൻ ഞരമ്പിലൂടൊഴുകുന്നു കാത്തിരിപ്പിന്റെ കടൽക്കിനാക്കൾ

കാത്തിരിപ്പ് (കവിത)
പ്രതീകാത്മക ചിത്രം
SHARE

കാത്തിരിപ്പ് (കവിത)

‘‘ഓണം കഴിഞ്ഞോണവില്ലൊടിഞ്ഞു 

ഓണക്കിളികള്‍ പറന്നകന്നു...

ഓണക്കിനാവുകള്‍ നെയ്തുതന്ന 

ഓണവെയിലും മറഞ്ഞുപോയി... 

മുറ്റത്തെ നാട്ടുമാവോർമ്മകള്‍ തന്‍ 

പച്ചില നീർത്തിപ്പകച്ചുനിന്നു..

ഒറ്റയായ്പോയവള്‍ മാഞ്ചുവട്ടില്‍

ഒറ്റക്കിനാവില്‍ തളിർത്തുനിന്നു...

എത്താതിരിക്കില്ലൊരിക്കലെന്റെ

ഉച്ചവെയിൽചൂട് തൊട്ടെടുക്കാന്‍..

പച്ചവയലിന്‍ ഞരമ്പിലൂടെ,

ഉമ്മകൾ പൊള്ളും തൊടിയിലൂടെ,

തീരാവിരഹം കടഞ്ഞ കണ്ണില്‍ 

കാണാപ്രണയങ്ങള്‍ കാത്തുവച്ചോന്‍..

അന്നെന്റെയുള്ളിലെ പൂവനത്തില്‍  

മന്ദസ്മിതപ്പൂവിതള്‍ വിടർത്തും, 

ഉഷ്ണപ്രവാഹങ്ങള്‍ പാഞ്ഞിരമ്പും

ഉൾക്കടൽപോലെ ഞാന്‍ ശാന്തിപുൽകും...’’

Content Summary : Writers Blog -Kathirippu- Poem by Krishna Thulasi Bhai

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA