ഓൺലൈൻ ക്ലാസെന്ന് അച്ഛനെ തെറ്റിദ്ധരിപ്പിച്ച് മകൾ, ചാറ്റ് ചെയ്ത കാമുകന്റെ ചതി; ഒടുവിൽ

Mail This Article
അച്ഛൻ (കഥ)
പണി കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറുമ്പോൾ പകലന്തിയോളം വിയർപ്പൊഴുക്കുന്നത് തന്റെ കുടുംബത്തിന് വേണ്ടിയാണെന്ന് അയാൾ അഭിമാനത്തോടെ ഓർത്തു. ഒരുപാട് കഷ്ടപ്പെട്ട് മിച്ചം പിടിച്ച പൈസ കൊണ്ട് മകൾക്ക് പഠിക്കാൻ ഒരു മൊബൈൽ ഫോൺ വാങ്ങി കൊടുക്കുമ്പോൾ അയാളുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരു തേപ്പു പണിക്കാരനിൽ ഒതുങ്ങുന്നതായിരുന്നില്ല.
ജോലിയുടെ ഭാരം മനസ്സിനേയും ശരീരത്തേയും തളർത്തുമ്പോഴും അടഞ്ഞു കിടന്ന വാതിൽ പതിയെ തട്ടി തുറക്കുമ്പോൾ പാതി തുറന്ന വാതിലിന്റെ ഇടയിൽ നിന്ന് മകളുടെ മറുപടി.
‘‘ എന്താ അച്ഛാ ശല്യപെടുത്തല്ലേ എനിക്ക് ഓൺലൈൻ ക്ലാസ്സാ’’ വീണ്ടും അടഞ്ഞ വാതിലിന് മുന്നിൽ നിന്ന് പുഞ്ചിരിയോടെ മകളുടെ ഭാവി സ്വപനം കണ്ട് പ്രതീക്ഷകളുടെ ചിറകിലേറി ഒരു സുഖനിദ്ര. ആംബുലൻസിൽ നിന്നും മകളുടെ നിശ്ചലമായ ശരീരം പുറത്തേക്കെടുത്തു കിടത്തി. അമ്മയും കൊച്ചനുജത്തിയും അവളെ സ്നേഹിക്കുന്നവരെല്ലാം വാവിട്ടു നിലവിളിച്ചു. അയാൾ മാത്രം മരവിച്ചിരുന്നു.
‘‘ ഓൺലൈൻ ക്ലാസ് എന്നപേരിൽ അടഞ്ഞുകിടന്ന മുറിക്കുള്ളിൽ കാമുകന് ദൃശ്യ വിരുന്ന് ഒരുക്കികൊടുക്കുകയായിരുന്നു അവൾ. കാമുകന്റെ ചതി മരണത്തിൽ കലാശിച്ചു. മരണകാരണം അറിഞ്ഞ അയാൾ ഒരു അച്ഛനെന്ന നിലയിൽ തോറ്റുപോയി. മകളെ കുറിച്ചുള്ള സ്വപ്നങ്ങൾ മാത്രമായിരുന്നു മസ്സുനിറയെ. എത്ര കഷ്ടപ്പെട്ടിട്ടായാലും നല്ല നിലയിൽ പഠിപ്പിക്കണമെന്ന് ഒരു മോഹമായിരുന്നു. അവളിലുള്ള വിശ്വാസം തകർന്നു വീണു . എല്ലാ പ്രതീക്ഷകളും കത്തിചാമ്പലായി. അയാൾ ഒരു ഭ്രാന്തനെപ്പോലെ അലറിക്കരഞ്ഞു കൊണ്ട് മകൾ പഠിച്ചിരുന്ന മുറിയുടെ വാതിൽ വെട്ടി തുണ്ടം തുണ്ടമാക്കി. ഇനി ഇളയ മകൾ കൂടി വഴി തെറ്റാതിരികാൻ വേണ്ടി.
Content Summary : Achan Shortstory By Sreedivya Vinosh