എന്റെ കുഞ്ഞ് എന്നെ തിരിച്ചറിഞ്ഞില്ല, എന്നെ മനസ്സിലാവാതെ അവൻ അവർക്കൊപ്പം പോയി...

Representative Image: Photocredit: By Natalia Fedosova/ Shutterstock
Representative Image: Photocredit: By Natalia Fedosova/ Shutterstock
SHARE

എന്റെ മകൻ (കഥ)

എനിക്ക് പേരില്ല. ഞാൻ തെരുവിൽ എവിടെയോ ജനിച്ച് വളർന്നത് കൊണ്ട് എനിക്ക്  പേരില്ല. ചിലർ എന്നെ 

ചാവാലി പട്ടി എന്ന് വിളിക്കാറുണ്ട്. എവിടെ ചെന്നാലും ആട്ടി ഓടിക്കും. ആർക്കെങ്കിലും  അല്പം ദയ തോന്നി കിട്ടുന്ന ഭക്ഷണങ്ങൾ തിന്നു ഞാൻ വളർന്നു. ചിലപ്പോൾ കുപ്പയിലും വഴിയരികിലും നിന്ന് എന്തെങ്കിലും ഒക്കെയോ തിന്നു. എങ്കിലും ഞാൻ സ്വതന്ത്രയായി സന്തോഷത്തിൽ ജീവിച്ചു. സ്വാതന്ത്ര്യത്തോടെ ഓടിനടന്നു. ഒരിക്കൽ  എന്നിൽ എന്തൊക്കെയോ മാറ്റങ്ങൾ തോന്നി. ഒന്നും എനിക്ക് മനസ്സിലായില്ല പിന്നെ ഒരിക്കൽ  ശക്തമായ വയർ  വേദനയോടെ  കുറേ കുഞ്ഞുങ്ങൾ എന്റെ വയറ്റിൽ നിന്നും പുറത്തേക്ക് വന്നു.

കുറച്ചുദിവസങ്ങൾ ഞാൻ എന്റെ കുഞ്ഞുങ്ങൾക്ക് കാവലായി ഭക്ഷണം പോലും കഴിക്കാൻ പോകാതെ കിടന്നു. 

എന്റെ കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ട് എവിടെനിന്നൊക്കെയോ ആരൊക്കെയോ വന്നു നോക്കുന്നുണ്ടായിരുന്നു. 

അവർ തമ്മിൽ തമ്മിൽ എന്തൊക്കെയൊ പറയുന്നുണ്ടായിരുന്നു. എനിക്കൊന്നും മനസിലായില്ല. ഞാൻ ആവുന്നത്ര കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് സംരക്ഷിക്കാൻ ശ്രമിച്ചു. പിന്നീട് അവരിലൊരാൾ എന്റെ കുഞ്ഞുങ്ങളിൽ ഏറ്റവും മിടുക്കനെ കയ്യിലെടുത്തു എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഞാൻ കഴിയുന്നവിധത്തിൽ ഒച്ചവെച്ചു. അതുപോലെ വീണ്ടും  ഓരോരുത്തരായി എന്റെ മറ്റ് രണ്ടു കുഞ്ഞുങ്ങളെ കൂടി എടുത്തുകൊണ്ടുപോയി. അങ്ങനെ  ഞാനും കൂട്ടത്തിൽ സാധുവായ  ഒരു പെൺകുഞ്ഞും  തനിച്ചായി. 

രണ്ടു നാളുകൾക്കുശേഷം  നോക്കുമ്പോൾ  അവൾക്ക് അനക്കമില്ല. കുറേനേരം ഞാൻ  അവളെ  നക്കിത്തുടച്ച് നോക്കി. അനങ്ങിയില്ല. പിന്നീട്  ഞാൻ  അതിനെ അപ്പുറത്ത് കണ്ട പറമ്പിൽ കടിച്ചുകൊണ്ട് പോയി ഇട്ടു.  വിശപ്പ്  സഹിക്കാതെ ആയപ്പോൾ ഞാൻ  പഴയതുപോലെ ഭക്ഷണം അന്വേഷിച്ചു ഇറങ്ങി. അപ്പോഴും എന്റെകുഞ്ഞുങ്ങളെ ഞാൻ തിരഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം ഏതോ ഒരു വീടിന്റെഉള്ളിൽ നിന്നും എന്റെ ഒരു കുഞ്ഞിന്റെശബ്ദം ഞാൻ കേട്ടു. ഞാൻ അവിടേക്ക് ഓടി അവരുടെ വീടിന്റെ വാതിലിൽ എന്റെ ആവുന്ന ശബ്ദത്തിൽ ഒച്ച വെച്ചു കൊണ്ട്  ആക്രമിക്കാൻ ശ്രമിച്ചു. പെട്ടെന്നുതന്നെ വീട്ടിൽ നിന്നും ആരോ വാതിൽ തുറന്നു, അപ്പോൾ ഞാൻ ശരിക്കും കണ്ടു എന്റെകുഞ്ഞിനെ. കൂട്ടത്തിൽ മിടുക്കനായിരുന്നു അവൻ എന്റെഅതേ നിറം. എങ്ങനെയെങ്കിലും അവനെ കൈക്കലാക്കാൻ വേണ്ടി ഞാൻ അവിടെ കിടന്നു ഉറക്കെ ഉറക്കെ ബഹളമുണ്ടാക്കി.

വീട്ടുകാർക്ക് എന്നെ മനസ്സിലായി . അവർ എന്നെ ഓടിക്കുവാൻ ആവുന്നത്ര ശ്രമിച്ചു ഞാൻ പിന്തിരിയാൻ തയ്യാറായില്ല. എന്നെ ഏറ്റവും സങ്കടപ്പെടുത്തിയത് എന്റെകുഞ്ഞിന് എന്നെ മനസ്സിലായില്ല. അവൻ എന്നെ നോക്കി അവിടെ നിന്ന്  ഉച്ചത്തിൽ കുരച്ചുകൊണ്ട് ഒച്ച വെച്ചുകൊണ്ട് പുറകോട്ട് പോകുന്നു, ഞാൻ എത്ര വിളിച്ചിട്ടും അവൻ അടുക്കലേക്ക് വരുന്നില്ല. അപ്പോൾ അപ്പോൾ  അവർ വാതിലടച്ചു. ഞാൻ രാത്രി മുഴുവൻ പുറത്ത് കാവലിരുന്നു അവന്റെ ശബ്ദം അകത്ത് കേൾക്കുമ്പോഴൊക്കെ ഞാനും പുറത്തുനിന്ന് ശബ്ദമുണ്ടാക്കി. രാത്രി ഒത്തിരി വൈകിയപ്പോൾ എന്റെശബ്ദം സഹിക്കാതായപ്പോൾ ആ വീട്ടുകാർ വാതിൽ തുറന്ന് എന്റെ കുഞ്ഞിനെ പുറത്തെടുത്തു വച്ചു.  ഞാൻ അവനെ വായിൽ കടിച്ചു കൊണ്ട് പോകുവാൻ   ശ്രമിച്ചു. എന്നെ മനസ്സിലാക്കാത്ത എന്റെകുഞ്ഞ് അവരുടെ വാതിൽക്കൽ കരഞ്ഞുകൊണ്ട് അകത്തുകയറാൻ ശ്രമിച്ചുകൊണ്ടിരുന്നു അവന്റെകരച്ചിലും എന്റെബഹളവും സഹിക്കവയ്യാതെ വീട്ടുകാർ വീണ്ടും വാതിൽ തുറന്നു അവനെ അകത്തേക്ക് കയറ്റി ഞാൻ വീണ്ടും പുറത്ത് കാവലിരുന്നു രാത്രി മുഴുവൻ ഞാൻ കരഞ്ഞു.

പിന്നീട്  ഒരാൾ വീട്ടിലേക്ക് ഓടി വന്ന്  വാതിൽ തുറന്ന് കുഞ്ഞിനെ കൈമാറി എന്റെകുഞ്ഞിനെയും കൊണ്ട് അവർ എവിടെയോ പോയി പിന്നെ ഞാൻ അവന്റെകരച്ചിൽ കേട്ടില്ല. കുറേ നാളുകൾ ആ വീടിന്റെമുന്നിൽ ചെന്ന് എന്റെകുഞ്ഞിനെ ശബ്ദം കേൾക്കുന്നോ എന്നറിയാൻ ഞാൻ കാവലിരുന്നു ഇപ്പോൾ എനിക്ക് മനസ്സിലായി അവൻ എന്നെ മനസ്സിലാക്കാത്തത് കൊണ്ട് ഇനീ അവനെ എനിക്ക് കിട്ടില്ല എന്ന്. ഇന്ന് ഞാൻ വീണ്ടും എന്റെപഴയ ജീവിതത്തിലേക്ക് പോയി. വീടുകളുടെ മുന്നിലും. വഴിവക്കിലും  ഭക്ഷണത്തിനായി അലയുന്ന പഴയ ജീവിതം.

English Summary:  Ente Makan Shortstory By Binusha Benoy

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA