‘എന്നെ അംഗീകരിക്കാനും പരിഗണിക്കാനുമുള്ള ഒരു മനസ്സ്, അതാണെനിക്ക് വേണ്ടത്’

kerala-couple-1
Representative Image. Photo Credit: AJP / Shutter Stock
SHARE

നഷ്ടപ്രണയം (കഥ)

കണ്ണിൽ ഒളിപ്പിച്ച സ്നേഹം, ഏറുനോട്ടങ്ങളായെന്നിൽ പതിഞ്ഞതറിയാതെ പോയി ഞാൻ.. ഹൃദയങ്ങൾ ചേർന്നിടത്ത് നിന്ന് ഞാൻ വഴിമാറി നടന്നപ്പോഴും നീ എന്നെ പിന്തുടർന്നത് ഞാനറിയാതെ പോയതെന്റെ മാത്രം പിഴവായിരുന്നു.. നിന്റെ, കരുതലുകളെ വാത്സല്യത്തെ എനിക്ക് മനസ്സിലാക്കാൻ കഴിയാതിരുന്നതിൽ ഇന്ന് ഞാൻ ഖേദിക്കുന്നു.

കാലം എനിക്കായി മാറ്റിവെച്ച നോവിലെവിടെയൊക്കെയോ നീ അടക്കിപിടിച്ച വേദനയുടെ രൂപം ഉണ്ടായിരുന്നോ? എന്റെ കവിളിലൂടൊലിച്ച് പോയത് നീ നഷ്ടപ്പെടുത്തിയ അശ്രുബിന്ദുവായിരുന്നോ? എൻകവിളത്തേറ്റ പ്രഹരങ്ങൾ നീ എനിക്കായി മാറ്റി വെച്ച തലോടലുകൾ രൂപം മാറി വന്നതായിരുന്നുവോ? വർണ്ണങ്ങൾ നീ എന്നിൽ വാരി വിതറിയപ്പോൾ അതിന്റെ മനോഹാരിത ആസ്വദിക്കാൻ അന്നെനിക്കായില്ല. നിന്നെ പുൽകാൻ മറന്ന് മേയാൻ മറ്റൊരിടം കണ്ടെത്തി കൂടണഞ്ഞത് തെറ്റായിപ്പോയോ എന്നെനിക്കിപ്പോഴും അറിഞ്ഞുകൂടാ.

അറിഞ്ഞില്ല ഞാൻ നിൻ സ്നേഹം. അറിയാൻ കഴിഞ്ഞില്ല നീ എനിക്കായി ഉഴിഞ്ഞ് വെച്ച ജീവിതം. നിന്നെ നഷ്ടപ്പെടുത്തിയതായിരുന്നു എന്റെ ജീവിതത്തിലെ തീരാനഷ്ടം. ഒരിക്കലും ചേരാൻ കഴിയാത്ത വിധം ഞാൻ നിന്നെ വിട്ടു പോയപ്പോൾ നിൻ അകം വിങ്ങിയത് ഇന്നെനിക്കറിയാൻ സാധിക്കുന്നുണ്ട്. ഇന്നെന്നാത്മാവ് ഇരുളിൽ നിന്നെത്തേടി അലയുകയാണ്. ഇരമ്പുന്ന സമുദ്രത്തേക്കാൾ കലുഷിതമാണെൻ മനസ്സ്. 

ഇനിയൊരു ജന്മമുണ്ടെങ്കിൽ നിൻ തോഴിയാവണം എനിക്ക്. നിന്നെ ഊട്ടിയും ഉറക്കിയും നിന്നോട് ചേർന്നലിയണം. നിന്നെയും കൊണ്ട് ആരുടെയും കണ്ണും കാതുമെത്താത്തിടത്തേക്ക് പറന്ന് പോകണം. അവിടെ വെച്ച് എന്നെ നീ ശ്രവിക്കണം. ഞാൻ കടന്നുവന്ന ദുസ്സഹമായ ജീവിത സാഹചര്യങ്ങളുടെ അനുഭവകഥ. അനുതാപത്തിനോ സഹതാപത്തിനോ അല്ല.. സ്നേഹത്തിനും വേണ്ടിയല്ല..എനിക്ക് ആവശ്യം ബഹുമാനമാണ്. എന്നെ ഞാനായി നിലനിർത്തുന്ന ബഹുമാനം. എന്നെ അംഗീകരിക്കാനും പരിഗണിക്കാനുമുള്ള ഒരു മനസ്സ്. അതാണെനിക്ക് നീ നൽകേണ്ടത്. 

കാമമോ പ്രണയമോ എനിക്ക് നീ സമ്മാനിക്കരുത്. എന്നെ എന്റെ കുറവുകളോട് കൂടി അംഗീകരിച്ചാൽ മാത്രം മതി. എന്റെ ശരികളെ ശരിവെച്ചില്ലെങ്കിലും ഒറ്റപ്പെടുത്തി കുറ്റപ്പെടുത്താതിരുന്നാൽ മതി. കൂട്ടുകാരായി ഒത്തിരി പേരുണ്ടെങ്കിലും ഒരു നല്ല ശ്രോതാവിനെ കൂട്ടുകാരിൽ എനിക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ല. 

നീ എനിക്കൊരു ശ്രോതാവായി മാറണം. ഞാൻ നിനക്കായി എൻ മനസ്സിൻ കവാടം മലർത്തി തുറന്ന് വെക്കാം. അതിലൂടെ നീ എന്നിലേക്ക് കയറി വരണം. നഷ്പ്പെട്ടു പോയ എൻ ഊർജ്ജത്തെ നീ എനിക്ക് തിരിച്ച് പിടിച്ചു തരണം. വാക്കുകളും നോക്കുകളും എനിക്കായേകണം നീ. നിന്റെ പ്രണയനഷ്ടമായെന്നെ പ്രതിഷ്ഠിക്രുത് കാരണം നീ എന്റെ നഷ്ടപ്രണയമായിരുന്നു.. ഞാനറിയാതെ പോയ പ്രണയം.. വാക്കുകളിലും നോക്കുകളിലും നീ ഒളിപ്പിച്ച സ്നേഹം അറിയാതെ പോയതിലിന്നും പിടയുന്നുണ്ട് എന്റെ ഉള്ളം.. കനൽ പോലെരിയുന്ന എൻമനം ആറിത്തണുപ്പിക്കാൻ ഒരു തുള്ളി കണ്ണീരിനു പോലും സാധ്യമല്ല. 

നിൻമുഖം ഓർത്തെടുക്കാൻ ശ്രമിക്കുന്തോറും മറ്റാരുടെയോ ചിത്രമാണുള്ളിൽ പതിയുന്നത്. ആ ചിത്രം ഒരോർമപ്പെടുത്തൽ കൂടിയാണ്.. ഞാൻ നിന്റേതല്ല എന്ന ഓർമപ്പെടുത്തൽ. നിന്റെ ലോകം വേറെയാണെന്നുള്ള ഓർമപ്പെടുത്തൽ..

എന്റെ ലോകം ഇന്ന് മറ്റ് പലരുടെയും വിഹാരകേന്ദ്രമാണെന്ന തിരിച്ചറിവ് നൽകുന്ന ഒരു ഓർമപ്പെടുത്തൽ.

Content Summary: Nashtaprenayam, Malayalam Short Story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA
;