ADVERTISEMENT

കൂലിപ്പണിക്കാരന്റെ ഭാര്യ (കഥ)

 

ശീതീകരിച്ച മാളിക വീട് ഇല്ലെങ്കില്ലും ശ്രീനിയുടെ കൂരയിൽ, അവൾ സുരക്ഷിതയായിരുന്നു... അവളുടെ മനസ്സിൽ എന്നും സ്നേഹത്തിന്റെയും, ലാളനയുടെയും, സുരക്ഷിതത്വത്തിന്റെയും തണുപ്പ് എന്നും അവൾ അനുഭവിച്ചു കൊണ്ടേയിരുന്നു....

 

സർക്കാർ ജോലിക്കാരായ മതാപിതാക്കളുടെ മകൾ മിനിമം ഒരു സർക്കാർ ഉദ്യോഗസ്ഥനെ മത്രമേ വിവാഹം കഴിക്കാവൂ എന്ന് ലിഖിതപ്പെട്ടിരിക്കുന്ന നാട്ടിൽ നിന്ന്, ഒരു കൂലിപ്പണിക്കാരന്റെ കൂരയില്ലേക്കുള്ള ദൂരം അത്ര വേഗത്തിലായിരുന്നില്ല.... ലക്ഷ്മിയ്ക്ക്...

 

ഗവൺമെന്റ് ജോലി ഇല്ലാത്തവന് പെണ്ണിനെ കിട്ടാതെ നട്ടോട്ടം ഓടുന്ന നാട്ടിൽ നിന്ന് സാധാകൂലിപ്പണിക്കാരനായ ശ്രീനിക്ക് ലക്ഷ്മിയെ കിട്ടിയത് ലോട്ടറി അടിച്ചതിനെക്കാളും ഭാഗ്യമായി കണ്ടിരുന്നു പലരും... പക്ഷേ അവന്റെ ഭാഗ്യത്തിന് ശ്രീനിയെന്ന മനുഷ്യനെ അവൾ അടുത്തറിഞ്ഞു..

 

വിദ്യാഭ്യാസത്തിനും സമ്പത്തിനും സൗന്ദര്യത്തിനും അവൾ വില കൊടുത്തിരുന്നില്ല... പകരം കരുതലിനും സ്നേഹത്തിനും ബഹുമാനത്തിനും അവൾ പ്രാധാന്യം നൽകി....

അതായിരുന്നു ശ്രീനി.... ഏതൊരു സ്ത്രീയും കൊതിക്കുന്ന ബാഹ്യ സൗന്ദര്യം അവനില്ലങ്കിലും അവന്റെ മനസ്സ് സ്പടികത്തെക്കാൾ തിളക്കമുള്ളതായിരുന്നു...

 

അധ്വാനിച്ച് പണം കൊണ്ടുവന്ന് കൊടുക്കുന്ന ഗ്രഹനാഥത്വമാണ് ആണിനെ പെണ്ണിനെക്കാൾ വലിയവനാക്കുന്നത് എന്ന പുരുഷ മൂഢ ചിന്തയെ അവന് പുച്ഛമായിരുന്നു ....

 

ഒരു ഉപഭോഗവസ്തുവായി മാത്രം പെണ്ണിനെ കാണുന്നവരിൽ നിന്ന് വ്യത്യസ്ഥനായിരുന്നു ശ്രീനി... പകരം രാവന്തിയോളം എണ്ണയിട്ട യന്ത്രം പോലെ വീട് ചലിപ്പിക്കുന്ന വീട്ടമ്മപ്പെണ്ണിന്റെ കഷ്ടപ്പാടോളം മറ്റൊന്നും വരിെല്ലന്ന തിരിച്ചറിയുള്ളവനായിരുന്നു അവൻ... 

 

കാരണം അവൻ വളർന്നത് ഒരു ഇടവപാതി മഴക്കലത്ത് അന്യന്റെ എച്ചിൽ പാത്രം കഴുകി തീരുന്നതിനിടയിൽ പുരുഷ കാമവെറിയിൽ ഗർഭപാത്രത്തിൽ പ്രവേശിച്ച ഒരു സവർണ്ണന്റെ ബീജത്തെ കണ്ണിലെ കൃഷ്ണമണി പോലെ താങ്ങിയും തലോടിയും പത്ത് മാസം ചുമന്ന് മനുഷ്യ രൂപമാക്കിയ അവന്റെ അമ്മയുടെ മകനായി ആയിരുന്നു.

ആയതിനാൽ ശ്രീനിയുടെ ഭാര്യ ആയതിൽ ലക്ഷ്മി കൂടുതൽ അഭിമാനിച്ചു.....

മരുമകൾ ആയിട്ടല്ല അമ്മയുടെ മകളായിട്ടാണവൾ അവിടെ ജീവിച്ചത്.....

അത്രയ്ക്ക് സ്നേഹവും ഇഷ്ടവുമായിരുന്നു, അമ്മയ്ക്ക് അവളെ...

അവൻ ആഗ്രഹിച്ചതും അത് തന്നെ ആയിരുന്നു....

പുറത്ത് മഴ വീണ്ടും തിമിർത്ത് പെയ്യുന്നു....

 

എല്ലാ കൗതുകങ്ങളിലൂടെയും സഞ്ചരിച്ച് ഇനി ഒരു കൗതുകവും ബാക്കിയില്ലെന്ന് ഉറപ്പിച്ച്, നിർത്താമെന്നോണം അവൾ, അവന്റെ കൈകളിൽ അമർത്തി... പിന്നെ അവന്റെ മുഖത്ത് അമർത്തി ചുംബിച്ചു. സ്നേഹം, കരുതൽ, കാമം എന്നിങ്ങനെ പ്രണയത്തിന്റെ മൂന്ന് അവസ്ഥാന്തരങ്ങളിലൂടെ അവർ ഇപ്പോഴും സഞ്ചരിച്ചിരിച്ചു കൊണ്ടേ ഇരിക്കുന്നു .....

 

ഒരോ വീട്ടിലും പരസ്പരം മനസ്സ് തുറന്നു സംസാരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യയും ഭർത്താവും ഉണ്ടെങ്കിൽ ആ വീട് സ്വർഗമാണ് .. പണക്കാരനെന്നോ , കൂലി പണിക്കാരനെന്നോ വ്യത്യസമില്ലാതെ...

 

Content Summary: Koolipanikkarante Bharya, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com