‘അവൾക്കു വേണ്ടിയായിരുന്നു ഈ സാമ്രാജ്യം മുഴുവൻ കെട്ടിപ്പൊക്കിയത്, പക്ഷേ...’

lonely-woman-in-hospital
Representative Image. Photo Credit: Kobkit Chamchod/shutterstock
SHARE

നോവ്‌ (കഥ)

ഇങ്ങളെന്താ എന്നെ റൂമിലേക്ക് കൂട്ടാത്തേ എനിക്ക് പേടിയാവുന്നു ഇവരുടെ ഭാഷയും വേഷവും എനിക്ക് മനസ്സിലാവുന്നില്ല അവ്യക്തമായ സ്വരത്തിൽ അവൾ എങ്ങനെയോ പറഞ്ഞൊപ്പിച്ച് വാക്കുകൾക്ക് വിരാമമിട്ടപ്പോൾ നിസ്സഹായതയുടെ കൊടും ക്രൂരതയിൽ ഹൃദയ വേദനയോടെ കേട്ടിരുന്ന് കണ്ണിൽ നിന്ന് ജലം പൊഴിക്കാനെ എനിക്ക് കഴിയുമായിരിന്നുള്ളൂ എല്ലാം ഉണ്ടായിട്ടും ഒന്നിനും കഴിയാത്ത ഹതഭാഗ്യൻ അവൾക്ക് വേണ്ടിയായിരുന്നു ഈ സാമ്രാജ്യം മുഴുവൻ കെട്ടിപ്പൊക്കിയത് മണലാരണ്യത്തിൽ നിന്നും നാളിതുവരെ അവളുടെ എല്ലാ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒരു പരിധിവരെ അല്ലെങ്കിൽ ആവുന്നത്ര ചെയ്യുവാൻ ദൈവത്തിന്റെ കൃപ കൊണ്ട് സാധ്യമായിരുന്നു നാട്ടിൽ വലിയ മനുഷ്യനായി പലർക്കും ഉപകാരവും സഹായവും നൽകി.

ജനങ്ങളിൽ വലിയ മതിപ്പും ബഹുമാനവും കിട്ടി ഗൾഫിലെ അറിയപ്പെട്ട ബിസിനസ്സുകാരനായി കുടുംബവും മക്കളും ആഡംബരത്തിന്റെ മുധുരിമയിൽ ജീവിച്ചു പോന്നു പലപ്പോഴും ധാരാളം യാത്രകൾ ചെയ്തു എന്നാൽ ഒരിക്കൽപോലും യാത്രക്കൊപ്പം കൂടാൻ അവളിഷ്ടപ്പെട്ടില്ല കാരണം വീടായിരുന്നു അവൾക്കെല്ലാം. അതെങ്ങനയാ ചില സ്ത്രീകൾക്ക്‌ വീട്ടിൽ നിന്നിറങ്ങി മാറി താമസിക്കാൻ ഒരിക്കലും മനസ്സുണ്ടാവൂല പലവുരു ഞാനത്‌ ശ്രമിച്ചിട്ടും അവൾ ഉഴപ്പിക്കൊണ്ട് പിന്നീടാവാമെന്ന് പറയും തന്റെ വീടും അയൽക്കാരും ബന്ധുജനങ്ങളും എന്ന് വേണ്ട അവളെ സ്നേഹിക്കുന്ന ഞാൻ പോലും അറിയാതെ അവൾ സഹായിക്കുന്നവരെ വിട്ട് എങ്ങും പോകാൻ അവൾക്ക് ഇഷ്ടമായിരുന്നില്ല തന്റെ സുന്ദരമായ സന്തോഷകരമായ ഈ കുഞ്ഞു ലോകത്തിനുമപ്പുറമുളള എല്ലാ കാഴ്ചയും അവളെ സംബന്ധിച്ചിടത്തോളം അസുഖകരമായിരിക്കാം അത് കൊണ്ട് തന്നെ അവളുടെ സന്തോഷത്തിന്റെ ലോകത്ത് നിന്ന് മാറ്റി നിർത്താൻ എനിക്കും ആവുമായിരുന്നില്ല മക്കളും മരുമക്കളും എന്ന് വേണ്ട എല്ലാവരും ഗൾഫിന്റെ പച്ചപ്പിലേക്ക് പറിച്ച് നട്ടപ്പോളും അവൾക്ക് യാതൊരു വിധ മന ചാഞ്ചല്യവും ഉണ്ടായിരുന്നില്ല മാത്രമല്ല അവരുടെ യാത്രക്ക് ഉറക്കമൊഴിച്ചൊരുക്കങ്ങൾ കൂട്ടും എന്നിട്ട് നിങ്ങൾ പോയി വാ മക്കളെ എന്ന് സന്തോഷത്തോടെ പറയും, എന്നാൽ തന്റെ ഒരേ ഒരു ആൺ തരിയുടെ ഇഷ്ടത്തിന് മുന്നിൽ ഇക്കുറി അവളുടെ മനം മാറി അങ്ങനെ ജീവിതത്തിന്റെ സായം സന്ധ്യയിൽ പലവുരു പെണ്മക്കൾ ശ്രമിച്ചിട്ടും പരാജയപ്പെട്ട ആ തീരുമാനം അവളെടുത്തു മോന്റെ സന്തോഷത്തേരിലേറി അവൾ ഗൾഫിലേക്ക് യാത്രയായി. 

പെൺമക്കളും മരുമക്കളും ഉമ്മയുടെ വരവിൽ ഏറെ സന്തോഷിച്ചു പക്ഷേ അതൊരൽപ്പായുസ്സായി അവസാനിക്കുകയായിരുന്നു. ഒരു പക്ഷേ അല്ലെങ്കിൽ അതായിരിക്കാം അവളുടെ വിധി ഒരിക്കലും ആഗ്രഹിക്കാത്തിടത്തേക്കവളിത്തവണ വന്നത് എന്നന്നേക്കുമായെന്നെ തനിച്ചാക്കാനായിരിക്കാം ലോകത്തെ ഏറ്റവും വലിയ പട്ടണത്തിലെ ഏറ്റവും മുന്തിയ ആശുപത്രിയുടെ പുറത്ത് മാർബിൾ ബെഞ്ചിൽ ഇരുന്ന് ഞാൻ അവളുടെ ഹൃദയമെടുപ്പിന്റെ വേഗത അറിയാതെ ശ്വാസത്തിന്റെ വലിവ് കാണാനാവാതെ എന്തിനു ദൂരെ നിന്ന് ഒന്നവളുടെ മുഖം പോലും കാണാനാവാതെ പ്രയാസപ്പെടാൻ തുടങ്ങിയിട്ട് കഴിഞ്ഞ മൂന്നാഴ്ചയോളമായി.

രാവിലെ ഇവിടെ വന്ന് കോൾ വിളിക്കും ഡോക്ടറോട് എന്റെ പ്രിയതമയുടെ വിവരങ്ങൾ ആരായും ഒറ്റവാക്കിൽ അവർ ഷീ വിൽ ബി ഓൾറൈറ്റ്, കൂടുതലൊന്നും പറയാതെ ഫോൺ കട്ട് ചെയ്യും. ഷുഗറും ബിപിയുമുളള അവളെ കൊറൊണ ബാധിച്ചതിനെ തുടർന്നാണ് അഡ്മിറ്റായത് ഈ മഹാരോഗത്തിന്റെ ഭയാനകത ആശുപത്രികളിലും ഡോക്ടർമാരിലും , നഴ്സുമാരിലും എന്ന് വേണ്ട ക്ലീനിഗ്‌ ജോലിക്കാരിൽ പോലും അതിശക്തമായ നിയന്ത്രണവും പ്രോട്ടോകോൾ പരിപാലനവും കൊണ്ട് മരണമൂകത അറിയിക്കുന്നു എല്ലാം വെർച്ച്വൽ ക്രിയകൾ മാത്രം മനുഷ്യൻ മനുഷ്യനെ ഭയക്കുന്ന അതി ഭീകരത. പ്രവാസി സംഘടനകളിൽ പെട്ട ഔദ്യോഗിക ഭാരവാഹികൾ ഇടയ്ക്കിടക്ക് വിളിച്ച് കാര്യങ്ങൾ ആരായുന്നു .എന്തായി വല്ല മാറ്റവും? പലരോടും ഒന്നും പറയാനാവാതെ വിമ്മിപ്പൊട്ടി ഈ മാർബിൾ ‌തറയിൽ തന്നെ ഇരുന്നു കൂട്ടി ആശ്വാസത്തിന്റെ ഒരു കോൾ ആ വലിയ ആശുപത്രിയുടെ ഏതെങ്കിലും കോണിൽ നിന്ന് കിട്ടും എന്ന പ്രതീക്ഷയോടെ സിഗരറ്റുകൾ ആഞ്ഞു വലിച്ചു. പക്ഷേ അതുണ്ടായില്ലെന്ന് മാത്രമല്ല ഇന്ന് ഡോക്ടർ പറഞ്ഞ്‌ അവസാനിപ്പിച്ചിരിക്കുന്നു സോറി ഷീ ഈസ്‌ ഗോൺ ടു ഗോഡ്.

Content Summary: Novu, Malayalam short story written by Askar Monthal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;