‘കെട്ടി പിടിച്ചൊന്ന് കരഞ്ഞാൽ തീരാവുന്ന സങ്കടമേ ഉളളൂ, നീ വാ നമ്മുക്ക് സംസാരിക്കാം’ ഈ വാക്കുകൾ നൽകുന്ന ധൈര്യം ചെറുതല്ല

two-sad-good-friends
Representative Image. Photo Credit : Antonio Guillem/Shutterstock.com
SHARE

വീട് പോലെ ചിലർ (കഥ)

നേരത്തേയറിയാമെങ്കിലും, പ്ളസ്ടു കാലത്തിലാണ് ടീച്ചറുമായി വല്ലാതെ ക്ലോസ് ആവുന്നത്.

ടീച്ചറുടെ പരീക്ഷയുടെ തലേന്നാണ് ഞാൻ ആദ്യമായി കവിത എഴുതുന്നത്. എന്നിട്ടത് ആദ്യം പോയി പറഞ്ഞതും ടീച്ചറോട് തന്നെ. ഒരു ചീത്ത ഞാൻ പ്രതീക്ഷിച്ചെങ്കിലും, ‘‘ആ, സാരല്ല പോട്ടെ, പരീക്ഷ പേപ്പറിൽ എന്തേലും ഇല്ലാണ്ടിരിക്കട്ടെ’’ എന്ന് മാത്രം പറഞ്ഞു ചിരിച്ചു. പക്ഷേങ്കിൽ, എല്ലാ തവണയും മാർക്ക് കുറഞ്ഞെങ്കിലും ആ സമയങ്ങളിൽ ഒരിക്കൽ പോലും എന്തുകൊണ്ട് മാർക്ക് കുറഞ്ഞു എന്ന് ടീച്ചർ ചോദിച്ചിട്ടേയില്ല.

ഞാൻ എന്താണെന്ന് ഒരുപക്ഷേ എന്നേക്കാൾ മുൻപ് ടീച്ചർ കണ്ടെത്തിയിരുന്നെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്.

‘‘എന്റെ കുട്ടി, എന്റെ കുട്ടിയെന്ന് ’’ ടീച്ചർ വിളിക്കുന്നത് കേൾക്കാൻ തന്നെ എന്തോ ഒരു പ്രത്യേക സുഖമാണ്.

എല്ലാ വിഷമങ്ങളിലും ഒരുപാട് സ്നേഹത്തോടെ ഓടി ചെല്ലാൻ പാകത്തിന് ഒരു പൂക്കാലമാണെനിക്ക് ടീച്ചർ. നമുക്കത് വേണ്ടായെന്ന് ടീച്ചർ പറഞ്ഞാൽ ഉറപ്പിക്കാം അതെന്റെ വഴിയല്ലെന്ന്.

‘‘കെട്ടി പിടിച്ചൊന്ന് കരഞ്ഞാൽ തീരാവുന്ന സങ്കടം മാത്രമേ ഉളളൂ.. നീ വാ നമ്മുക്ക് സംസാരിക്കാം..’’ ഈ വാക്കുകൾ നൽകുന്ന ധൈര്യം ചെറുതൊന്നുമല്ല.. ഏറ്റവും ഉയരത്തുളളത് അത്രയും ദൂരം കഷ്ടപ്പാടറിഞ്ഞ് നേടാൻ ടീച്ചർ പറയും. എന്തോ ഒരു മാജിക്കാണ് ടീച്ചറുടെ സംസാരത്തിന്.

നാളെ ടീച്ചർ വിദേശത്തേക്ക് പൊവ്വാണ്. ഇനി ഓടിച്ചെന്ന് കെട്ടിപ്പിടിക്കാൻ, എത്ര ദൂരെ പോയി വന്നാലും ഒന്നു പോയിരിക്കാൻ വീട്ടിൽ ടീച്ചർ ഉണ്ടാവില്ലെന്നതിൽ കുറച്ചു വിഷമമുണ്ടെങ്കിലും എനിക്ക് ഉറപ്പാണ്, She is gonna be a shinning star.

‘‘എന്തായാലും 2 കൊല്ലത്തിൽ നിന്റെ കല്യാണം ഉണ്ടാവില്ല, അതു കഴിഞ്ഞ് എന്റെ ലീവ് നോക്കി കല്യാണം വെച്ചാ മതീന് അമ്മയോട് പറയാ ഞാൻ. വരും, എവിടെയായാലും..’’

ശരിക്കും പറഞ്ഞാൽ എന്ത് രസമാണല്ലേ.. നമ്മുടെയെല്ലാം ജീവിതത്തിൽ നാം പോലുമറിയാതെ അപ്രതീക്ഷിതമായി കടന്നു വരുന്ന മനുഷ്യര്. ഒത്തിരി ഓർമ്മകൾ, നല്ലൊരു കാലം, തുറന്ന സ്നേഹം, തുടങ്ങി ഒരുപാട് നല്ല മൂല്യങ്ങൾ അവർക്ക് നമ്മളോടൊത്ത് പങ്കുവെക്കാനുണ്ടാവുന്നത്...

അവരുടെ വിടവോ.? അത് അവർക്കല്ലാതെ മറ്റാർക്കും മാറ്റാനാവുകയുമില്ല..

അങ്ങനെയെത്രയെത്ര നല്ല മനുഷ്യന്മാരണല്ലേ നമ്മുടെയെല്ലാം ജീവിതത്തിൽ ഇടയ്ക്ക് വെച്ച് കയറിവരുന്നത്.. ടീച്ചറെപോലെ... വീട് പോലെ...

Content Summary: Veedu pole chilar, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA
;