ADVERTISEMENT

(കവിത)

 

"മൃത്യുവെത്തും നിനച്ചിരിക്കാതെ 

അത്രയും നാള്‍ അപരിചിതയായ് 

അപ്പുറത്തു മറഞ്ഞുനിന്നെന്നെ 

ഇത്ര നോക്കിയ മറ്റൊരാളില്ല...

ഇത്ര സ്നേഹിച്ചതില്ലാരുമെന്നെ 

എത്ര കാത്തിരിപ്പും മടുക്കാതെ...! 

രക്തവാഹിനി തോറുമൊഴുകും 

ഉഷ്ണലാവയില്‍ ഞാനുരുകുമ്പോള്‍ 

നിത്യജീവിത പ്രശ്നോത്തരികള്‍ 

ഒത്തുചേരാതെ ഞാന്‍ വലയുമ്പോള്‍ 

കയ്ച്ചുതുപ്പാതെ പ്രാരാബ്ധമെല്ലാം 

മൊത്തി ഞാന്‍ വേച്ചുവേച്ചുവീഴുമ്പോള്‍ 

എത്രകാരുണ്യമോടെയവാമെന്‍ 

കഷ്ടമാത്രകള്‍ എണ്ണുന്നു മൃത്യു...

അന്യനാമൊരാള്‍ കൈപിടിച്ചപ്പോള്‍ 

അന്നുലോകം പറഞ്ഞു ‘നീ പോക’

താലികെട്ടി മുടിപ്പൂക്കള്‍ ചൂടി 

മൂക ഞാന്‍, പാതിമൃത്യു വരിച്ചു..! 

ഇന്നിതാ ഞാന്‍ ഒരുങ്ങി നിൽക്കുന്നു 

വന്നുകൊൾകെന്റെ ദേവി, നീ മാത്രം 

നിന്നോടൊപ്പം വരും ഞാന്‍ മനസ്സിന്‍

ഖിന്നതകള്‍ വെടിഞ്ഞു നിസ്സംഗം

പിന്നിലായെനിക്കന്നുപേക്ഷിക്കാന്‍ 

എന്ത് ദുഃഖവ്രണങ്ങളല്ലാതെ..."

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com