പോയിമറഞ്ഞ തൂലിക

writting-photo-credit-Ivan-Kruk
SHARE

നീ പോയതിൽ പിന്നെ എന്റെ സന്തോഷം എവിടെയും പകർന്നിട്ടില്ല....

നീ പോയതിൽ പിന്നെ എന്റെ സങ്കടം എവിടെയും പകർന്നിട്ടില്ല....

നീ പോയതിൽ പിന്നെ എന്റെ ആശയങ്ങൾക്ക് ചിറക് മുളച്ചിട്ടില്ല....

നീ പോയതിൽ പിന്നെ എന്നിലെ തൂലികാചിന്തകൾ  എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല....

ആർക്കോ വേണ്ടി എന്തിനോ വേണ്ടി ചാലിച്ചെഴുതിയ  എൻ തൂലികയെ....

എങ്ങോട്ടെന്നില്ലാതെ നീ പോയിമറഞ്ഞില്ലേ.....

എന്തിന് വേണ്ടി നീ എന്നെ വിട്ട് പോയത്....

നിന്നിലൂടെ മാത്രം ലോകം കണ്ട എന്റെ ആശയങ്ങളും ചിന്തകളും ഇനി എങ്ങനെ പുറലോകം കാണും....

എന്നിലെ ആശയങ്ങളുടെ മേൽ മണ്ണിട്ടു മൂടുകയാണോ നീ.....

എന്നോടുള്ള വാശിയാണോ.....

അതോ ദേഷ്യമോ പരിഭ്രമമോ.....

എന്നിലെ സങ്കടങ്ങളും സന്തോഷങ്ങളും നിന്നിലൂടെ അല്ലാതെ മറ്റാരിലൂടെ ഞാൻ പുറം തള്ളും...

എന്നിൽ നിന്നകന്ന എന്റെ തൂലിക എന്നിൽ നീ ഒന്നൂടെ വന്നിടുമോ...

നിന്റെ ചന്തം മാത്രം ഞാൻ മഷി തീരും വരെ കുറിച്ചിടാം.....

English Summary : Malayalam poem Written by Jifni Ponmundam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA
;