ADVERTISEMENT

ഒരു ടെലിപോർട്ടിങ് അപാരത (കഥ)

 

ഫെബ്രുവരി 13, 2059

 

കൊച്ചി ടെലിപോർട്ടിങ് സ്‌റ്റേഷനിലേക്കുള്ള യാത്രയാണ്, ന്യൂയോർക്കിലേക്ക് പോകണം, ഇളയമ്മയുടെ മകന്റെ കല്യാണമാണ്, അടുത്ത ദിവസം..

 

ന്യൂയോർക്കിൽ ഇപ്പോൾ നേരം ഏകദേശം ഉച്ചയായിക്കാണും, എന്നാലും ഞാൻ ലഞ്ചിന് എത്താൻ കത്തിരിക്കുമെന്ന് ഇപ്പൊ വിളിച്ചപ്പോൾ കൂടി അവൻ പറഞ്ഞിട്ടുണ്ട്. അവൻ ഹൈ സ്‌കൂൾ പഠനത്തിന് ശേഷം അവിടെ തന്നെ ആയിരുന്നു. പെണ്ണ് ഏതോ ഫിൻലൻഡ്‌ കാരിയാണെന്നാണ് കേട്ടത്, ഇന്ന് ഈ ‘സ്മാർട്ട് ഗ്ലാസ്’ പോലെയുള്ള കണ്ണിൽ ധരിക്കുന്ന ഡിവൈസ് ഒക്കെ വരുന്നതിനു മുൻപ് ‘നോക്കിയ’ എന്നൊരു മൊബൈൽ ഫോൺ കമ്പനി ഉണ്ടായിരുന്നു, ആ കമ്പനി ഫൗണ്ടർ ന്റെ പേരക്കുട്ടിയാണ് പോലും പെണ്ണ്. എന്റെ അമ്മയും അച്ഛനുമൊക്കെ ഇന്നലത്തെ ‘പോർട്ടിങിന്’ തന്നെ കയറി പോയി.

   

ഞാൻ ബാഗ് തപ്പി, ഭാഗ്യം പോർട്ടിങ് കാർഡ് ബാഗിലുണ്ട്. കഴിഞ്ഞ തവണ കാർഡ് എടുക്കാൻ മറന്നതിനാൽ, തിരിച്ചു പോയി എടുക്കേണ്ടി വന്നു. അങ്ങനെ എനിക്ക് അനുവദിച്ച പോർട്ടിങ് സമയത്ത് കൃത്യമായി എത്താത്തത് കൊണ്ട് പോർട്ടിങ് മെഷീൻ വേക്കന്റ് ആവുന്നത് വരെ കാത്തിരിക്കേണ്ടിയും വന്നു. ശരിക്കും പറഞ്ഞാൽ പോർട്ടിങ് മെഷീന്റെ എണ്ണം ഇതൊന്നും പോരാ, ദിവസം എത്രയെത്ര ആൾക്കാർ ഓരോരോ രാജ്യങ്ങളിൽ പോയി വരുന്നു. നെടുമ്പാശ്ശേരി എയർപോർട്ട് നിന്നിടത്ത് ഗ്രൂപ്പ് പോർട്ടിങ്ങിനുള്ള പദ്ധതികൾ ഒക്കെ വരുന്നുണ്ടെന്ന് കേട്ടു.

കുറച്ചു ലഗ്ഗേജ് & ഗുഡ്സ് സർവീസ് ഒഴിച്ചാൽ, ഇപ്പോൾ എയർലൈൻ സർവീസ് ഒന്നും നിലവിലുമില്ലല്ലോ..!

 

പോർട്ടിങ് കാർഡ് സ്വൈപ്പ് ചെയ്‌താൽ എന്റെ പാസ്പോർട്ട് ഡീറ്റൈൽസും, വിസ ഡീറ്റൈൽസും, പോർട്ടിങ് ട്രാൻസ്പോർട്ടേഷന്റെ പേയ്മെന്റ് ഡീറ്റൈൽസും ഒക്കെ കിട്ടും. പിന്നെ വലിയ ഒരു സമാധാനം ഒരാഴ്ച്ച വരെ ഏത് രാജ്യത്ത് തങ്ങുന്നതിനും ഇപ്പോൾ വിസയുടെ ആവശ്യവും ഇല്ലല്ലോ..!

   

ഞാൻ ചെക്കിങ് ഒക്കെ കഴിഞ്ഞ്, പോർട്ടിങ് വിയറും ധരിച്ച് മെഷീനിൽ കയറി നിന്നു. രണ്ട് മിനിറ്റത്തെ പൂർണ്ണമായും നിശ്ചലമായുള്ള കാത്തിരുപ്പാണ് അസഹനീയം. കുറ്റം പറയാൻ പറ്റില്ല; ഒരു ജീവ വസ്തുവിനെ ഒരു വശത്ത് നിന്ന് ‘ഡാറ്റ’ ആയി എൻക്രിപ്റ്റ് ചെയ്ത് മറു വശത്ത് നിന്ന് തിരിച്ചു  ഭൗതിക വസ്തുവായി ഡിക്രിപ്റ്റ് ചെയ്യുന്ന സങ്കീർണ്ണമായ പരിപാടിയല്ലേ..!

 

ഡിക്രിപ്ഷനിലെ ചെറിയ പിഴവ് പോലും തിരിച്ച് വരുന്ന മനുഷ്യന് മാരകമായ വൈകല്യങ്ങൾ ഉണ്ടാക്കാൻ സാധ്യത ഉണ്ട് പോലും, ഒരു ബിറ്റ് ഡാറ്റ എങ്ങാനും മിസ്സ് ആയാൽ പിന്നെ ആളെ തിരിച്ചെടുക്കാൻ പോലും ആവില്ല, അങ്ങനെ ഈ കണ്ടുപിടുത്തത്തിന്റെ തുടക്കത്തിൽ എൻക്രിപ്റ്റഡ് ആയി ഇന്നും ഡാറ്റ ആയി അലയുന്ന ഒരുപാട് ജീവനുകൾ ഉണ്ട് പോലും..!

 

അങ്ങനെ, അവർ ആ സ്പെഷ്യൽ ഐ വിയറും കണ്ണിൽ വെച്ച് തന്ന്, കൈകാലുകൾ ലോക്ക് ചെയ്തു.

 

ചിന്തകൾ മൊട്ടിട്ട് തുടങ്ങുമ്പോഴേക്ക് സ്ഥലം എത്തിയിരുന്നു, ന്യൂയോർക്കിലെ പോർട്ട് ഫ്ലൈ ജീവനക്കാരന്റെ കൈകൾ എന്റെ ഐ വിയറും, ലോക്കും അഴിച്ചു, അയാൾ ഹൃദ്യമായി സ്വാഗതം ചെയ്തു. പുറത്തിറങ്ങുന്നതിന് മുൻപ് എന്റെ പോർട്ടിങ് കാർഡ് അവിടുത്തെ മെഷീനിൽ റീഡ് ചെയ്ത് എന്റെ ഒരാഴ്ചത്തെ വിസ കൗണ്ട് ഡൗൺ ആരംഭിച്ചു. പുറത്തേക്ക് ഇറങ്ങിയപ്പോൾ, എന്റെ ജിപിഎസ് ലൊക്കേഷൻ മനസ്സിലാക്കി ന്യൂയോർക്ക് പോർട്ട് ഫ്‌ളൈ യുടെ ഡ്രൈവർ ലെസ്സ് ടാക്സി എന്റെ അരികിലേക്ക് വന്ന് നിർത്തി, ഞാൻ ഫ്രണ്ട് സീറ്റിലിരുന്ന്, റിലാക്സിങ് ഡ്രൈവിങ് മോഡ് ഓൺ ചെയ്ത് പതുക്കെ ചാരി ഇരുന്നു, 

 

സ്മാർട്ട് ഗ്ലാസിൽ;

Time: 12:55 PM

32° C

Travelling in 35 KMPH speed

Remaining visa: 7 Days

‘Blink here’ to book your return tele porting ticket with ‘port fly’ US.

 

Content Summary: Oru teleporting aparatha, Malayalam short story written by Mumthezir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com