ADVERTISEMENT

ഫുൾസ്റ്റോപ്പ് (കഥ)

                         

തീവണ്ടിയുടെ നീണ്ട ചൂളം വിളി.... നീണ്ട നിദ്രയിൽ നിന്നും അവൻ ഉണർന്നു. നിർത്തിയിട്ട തീവണ്ടിയിൽ നിന്നും അവൻ ഇറങ്ങി. തിരക്കേറിയ സ്റ്റേഷൻ. അവൻ എവിടേക്ക് എന്ന് അറിയാതെ നോക്കി. പുറത്തേക്ക് ഉള്ള വാതിൽ നോക്കി അവൻ നടന്നു... ആരെയും അറിയാത്ത ഒരു നഗരം....

 

പെട്ടെന്ന്... കണ്ടുമായാത്ത ഒരു മുഖം.. അവൻ വീണ്ടും ഒന്ന് നോക്കി.. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ.. വിളറി വെളുത്ത മുഖം.. അലസമായി ഉടുത്തിരിക്കുന്ന സാരി. ഒരു നിമിഷം അവന്റെ കാലുകൾ നിച്ഛലമായി..

 

അവൻ അവളുടെ നേരെ നടന്നു. വരണ്ട നാവുകൾക്ക് അവൻ ബലം നൽകി അവളെ വിളിച്ചു..

 

അമ്മു....

 

അവളുടെ കണ്ണുകൾ അവനെ ഞെട്ടലോടെ നോക്കി.. അറിയാത്ത ഭാവത്തിൽ അവനെ മാറ്റി അവൾ നടന്നു. അവൻ അവളെ പിന്തുടർന്നു

 

നിക്ക് അവിടെ നീ എവിടേക്കാ അമ്മു...നിനക്ക് എന്നെ മനസിലായില്ലേ... അവൻ ചോദിച്ചു കൊണ്ടേ ഇരുന്നു.

 

അവൾ അവനെ നോക്കി.. എനിക്ക് തനിച്ചു സംസാരിക്കണം.. കൂടെ വരുവോ..

 

ദയനീയമായ അവളുടെ നോട്ടം.. അവൻ അറിയാത്ത ഒരാൾ.. ഇതുവരെ കാണാത്ത ഒരാൾ... ആ നോട്ടത്തിൽ നിന്ന് അവന് അതാണ് തോന്നിയത്..

 

ശാന്തമായ കടൽ..

 

ന്താടോ.. തനിക്ക് എന്നെ മനസിലായില്ലേ... അല്ല മനസിലാവാത്ത പോലെ.. അവന്റെ ചോദ്യത്തിന് അവൾ മറുപടി ഒന്നും അവൾ പറഞ്ഞില്ല.

 

എന്താ അമ്മു നിനക്ക് പറ്റിയെ.. ന്താ ഈ കോലം... ഒരു മാതിരി വേറെ പെണ്ണുങ്ങളെ പോലെ. എന്താ ഇത്.. അവൻ പറഞ്ഞു തീർക്കും മുന്നേ അവൾ പറഞ്ഞു തുടങ്ങി..

 

അതെ.. വേറെ പെണ്ണ്.. അതെ.. ഇപ്പൊ ഞാൻ വേറെ പെണ്ണ് ആണ്.. രാത്രിയിൽ വരുന്നവന് സുഖം കൊടുക്കുന്നവൾ.. അങ്ങനെ പല രാത്രികൾ.. ഓരോ രാത്രി ഓരോരോ മുഖങ്ങൾ...

 

ന്താ... അമ്മു പറയണേ.. അതിന് ആണോ ഇവിടേക്ക് നീ വന്നേ....

 

അല്ല.. പക്ഷേ അങ്ങനെ ആക്കി മാറ്റി എന്റെ ജീവിതം.. എന്റെ സാഹചര്യം അങ്ങനെ ആക്കി മാറ്റി. വീട്ടിൽ ഉള്ളവർക്ക് മാസം മാസം ശമ്പളം കൊടുക്കുന്ന ഒരാൾ ആണ് ഇപ്പൊ ഞാൻ.. അത് മതി എനിക്ക്... അത് എങ്ങനെ എവിടെ എന്ന് ആരും ചോദിക്കുന്നില്ല...

 

ന്താ.. എനിക്ക് ഒന്നും മനസിലാവുന്നില്ല.. അവൻ പറഞ്ഞു.

 

എല്ലാം ഒരു ഫുൾ സ്റ്റോപ്പ്‌ കൊണ്ട് ഞാൻ നിർത്തുവാണ്. എല്ലാം അതിൽ ഒതുക്കുവാണ്..

 

ഇനിയും എന്റെ അടുത്ത് ഇരുന്നാൽ ആളുകളുടെ ചിരിയും നോട്ടവും കൂടും..

 

അവന് ഈ ലോകം ഒരു നിമിഷം അവസാനിച്ച പോലെ തോന്നി...അവൾ വിട പറഞ്ഞു പോകവേ അവനെ നോക്കി.. എവിടെയോ അവൻ മറന്നു പോയ...... അവൻ ആസ്വദിച്ച ആ നോട്ടം...

 

അവൾ പറഞ്ഞു തീർക്കാത്ത മറുപടിയുമായി നടന്നു നീങ്ങി.. അവന് അവിടം ശൂന്യമാണെന്ന് തോന്നി... ആ  ശൂന്യതയിൽ അവൻ അവളെ നോക്കി നിന്നു.

 

Content Summary: Full Stop, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com