ADVERTISEMENT

മേശ വലിപ്പിലെ

പുസ്തക താളിൽ

പണ്ടെങ്ങോ കാത്തുവെച്ച

മയിൽ‌പീലി

പഴകിതുടങ്ങിയ  വരികൾ

ജനലിൽ കൂടി പുറത്തേക്കു

കാടുകയറിയ ചിന്തകൾ

 

മേശ വലിപ്പിലെ പഴകി

തുരുമ്പു തിന്ന -

ഇൻസ്‌ട്രുമെന്റ് ബോക്സ്‌

ഒന്നു തുറന്നു നോക്കി

 

ഒരു പൊട്ടിയ സ്കെയിൽ

നിന്റെ സ്നേഹത്തിന്റെ

അളവുകോൽ, എന്റെയും

എനിക്കും നിനക്കുമിടയിലെ -

നീണ്ടു പോകുന്ന ജല രേഖ

വരച്ചിട്ടതും  ഈ സ്കെയിൽ തന്നെ

 

എന്റെയും നിന്റെയും

നോവുകളുടെ  മുനയൊടിച്ച

തുണ്ടു പെൻസിൽ

ഒരു കുഞ്ഞു റബ്ബർ

നിന്റെ ഓർമ്മകളൊക്കെ

മായ്ച്ചു കളഞ്ഞത്, എന്റെയും

 

തുരുമ്പെടുത്ത ഒരു

മൊട്ടു സൂചി

നിന്റെയും എന്റെയും

ഓർമ്മകളെ

ഊതി പെരുപ്പിച്ചതിനെ

കൂർത്ത മുനയാൽ

പൊട്ടിച്ചു കളഞ്ഞത്.

 

ക്ലാവു  പിടിച്ച

ഒരു രൂപ നാണയം

നിന്റെ ആദ്യ 

വിഷു കൈനീട്ടം

 

Content Summary: Instrument Box, Malayalam Poem

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com