ADVERTISEMENT

ശതതന്ത്രി മീട്ടിയ സംഗീത വിസ്മയമേ നിന്റെ പേരല്ലോ ശിവകുമാര്‍ ശര്‍മ്മ

കാശ്മീരും ഭാരതനാടും കടന്നു നീ ലോകത്തിലെത്തിച്ചു സന്തൂറിനെ നീ

പുഴപോല്‍ കാറ്റുപോല്‍ കടലുപോല്‍ കാലത്തില്‍ താളരാഗങ്ങള്‍ വിടര്‍ന്നല്ലി നിന്‍ തന്ത്രിയില്‍

ആത്മാവിലേക്കു ഒഴുകയെത്തീ നവ്യ ആര്‍ദ്രസംഗീതത്തിന്‍ അലയൊലികള്‍

 

ഒഴുകിയെത്തുന്ന ആനന്ദമോ നീ

തുഴുകിയുറക്കുന്ന മാതൃത്വമോ

ഒരു തടിപെട്ടിയില്‍ ഉറച്ച തന്ത്രിയില്‍ രണ്ടു കമ്പു കൊണ്ട് വിടര്‍ത്തുന്ന വിസ്മയമെന്തെന്ത്?

ആ അഭൗമസംഗീതധാരക്ക് ഞാനെന്തുപേരെന്ത് എഴുതി ചേര്‍ക്കണം?

 

ആ  തന്ത്രിയില്‍ വിടര്‍ന്നത് കാരുണ്യമോ സഹാനുഭൂതിയോ നഷ്ടകാലത്തിന്റെ ഓർമകളോ അതോ അഭൗമഗീതങ്ങളോ

എഴുതിയാലും എഴുതിയാലും തീരാത്ത

കനകച്ചിറകുള്ള രാജഹംസമേ നിനക്ക്

മരണമില്ല നിന്‍ ആത്മഹര്‍ഷത്തിന്‍ ജ്വലനത്തിനും.

 

(പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മക്ക്)

 

Content Summary: Mayatha Vismayam, Malayalam poem

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com