‘ഇങ്ങനെ കിടന്നു ശ്വാസം മുട്ടണോ, ഈ ബന്ധം ഒഴിവാക്കി കൂടെ?’; എന്നെ പിന്നെ ആര് നോക്കും?

woman-sitting-alone-depressed
Representative Image. Photo Credit : Marjan Apostolovic / Shutterstock.com
SHARE

ആത്മഗതം (കഥ)

അവൾ: ‘‘ഞങ്ങൾ തമ്മിൽ സംസാരിക്കാറില്ല’’

മറ്റൊരാൾ: ‘‘അതെന്താ അങ്ങനെ’’

അവൾ: ‘‘ആ എനിക്കറിയില്ല’’

മറ്റൊരാൾ: ‘‘ഒന്നും പറയാറില്ലേ..’’

അവൾ: ‘‘ഇല്ല’’

മറ്റൊരാൾ: ‘‘അപ്പോൾ ബാക്കി കാര്യങ്ങളോ?’’

അവൾ: ‘‘നീ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസ്സിലായി, അതൊക്കെ ഒരു ചടങ്ങ് പോലെ നടക്കുന്നുണ്ട്’’

മറ്റൊരാൾ: ‘‘എടോ, ഇനിയും എത്ര നാൾ’’

അവൾ : ‘‘അറിയില്ലാ..’’

മറ്റൊരാൾ: ‘‘ഇങ്ങനെ നാല് ചുവരുകൾക്കുള്ളിൽ കിടന്നു ശ്വാസം മുട്ടണോ?’’

അവൾ: ‘‘ഞാൻ പിന്നെ വേറെന്തു ചെയ്യും?’’

മറ്റൊരാൾ: ‘‘ബന്ധം ഒഴിവാക്കി കളഞ്ഞൂടെ’’

അവൾ: ‘‘എന്നെ ആര് നോക്കും?’’

മറ്റൊരാൾ: ‘‘നീ തന്നെ നോക്കണം, അല്ലാതെ വേറൊരു നോക്കാൻ’’

അവൾ: ‘‘എന്നെ ആര് ഏറ്റെടുക്കും?’’

മറ്റൊരാൾ: ‘‘നിന്നെയെന്തിനാ വേറെ ആരെങ്കിലും ഏറ്റെടുക്കേണ്ട കാര്യം?’’

അവൾ: ‘‘ഞാൻ പിന്നെ എങ്ങനെ ജീവിക്കും?’’

മറ്റൊരാൾ: ‘‘എല്ലാവരുടേയും പോലെ തന്നെ, ശ്വസിക്കാൻ മൂക്കും വായയുമില്ലേ.. ശ്വാസം നിലച്ചു പോകുന്നത് വരെ ജീവിക്കാം’’

അവൾ: ‘‘അതല്ലാ, എന്റെ ജീവിതചിലവുകൾ, ഭക്ഷണം, വസ്ത്രം, താമസം ഇതിനൊക്കെ എന്തു ചെയ്യും?’’

മറ്റൊരാൾ: ‘‘സ്വന്തമായി ജോലി ചെയ്തു വരുമാനത്തിൽ നിന്നും കണ്ടെത്തണം.’’

അവൾ: ‘‘ആളുകളെന്ത് പറയും’’

മറ്റൊരാൾ: ‘‘എന്തും പറയാം, എന്താ ശരിക്കും പ്രശ്നം? സംസാരിക്കാത്തത് മാത്രമാണോ’’

അവൾ: ‘‘അല്ല’’

മറ്റൊരാൾ: ‘‘പിന്നെ?’’

അവൾ: ‘‘എനിക്ക് പഴയ എന്നെയാ ഇഷ്ടം’’

മറ്റൊരാൾ: ‘‘എനിക്കും’’

അവൾ: ‘‘കൂട്ടുകാരോട് കളിച്ചും ചിരിച്ചും തമാശ പറഞ്ഞും ഇടപഴകിയ ആ ദിവസങ്ങൾ എനിക്ക് മിസ്സ് ചെയ്യുന്നു. പുറത്ത് നിന്ന് എന്റെ കൂടെ പഠിച്ച ആരെ കണ്ടാലും പരിചയം പുതുക്കാൻ സമ്മതിക്കില്ല.’’

മറ്റൊരാൾ: ‘‘അതാണോ, ഇത്ര വലിയ കാര്യം’’

അവൾ: ‘‘അത് മാത്രമല്ല, അങ്ങേരെന്റെ മുഖത്ത് നോക്കി മനോഹരമായി ചിരിച്ചത് എന്നാണെന്ന് പോലും ഓർമയിൽ ഇല്ല...’’

മറ്റൊരാൾ: ‘‘വേറെ വല്ലതും..’’

അവൾ: ‘‘സ്ഥലകാലബോധമില്ലാതെ ആളുകളുടെ മധ്യത്തിൽ വെച്ച് ദേഷ്യം പ്രകടിപ്പിക്കും. തൊട്ടതിനും പിടിച്ചതിനുമെല്ലാം. നാണം കെട്ട് തൊലിയുരിഞ്ഞ് പോയ പോലെ നിൽക്കേണ്ടി വന്നിട്ടുണ്ട്.’’

മറ്റൊരാൾ: ‘‘അത് കൊണ്ട് മാത്രമാണോ? അതോ വേറെ എന്തെങ്കിലും ഉണ്ടോ?’’

അവൾ: എത്ര പറഞ്ഞാലും നീ സമ്മതിച്ചു തരില്ല എന്ന് എനിക്കറിയാം.. എന്നെ അറിയാൻ അയാൾക്ക് വയ്യ.. എന്റെ ഇഷ്ടങ്ങൾക്കോ ഇഷ്ടക്കേടുകൾക്കോ ഒരു പ്രസക്തിയും ഇല്ല.. ഞാൻ അയാൾക്ക് ഒരു യന്ത്രം മാത്രമാണോ എന്ന് വരെ തോന്നിത്തുടങ്ങി..

മറ്റൊരാൾ: എനിക്ക് മനസ്സിലാവുന്നുണ്ട്, അതല്ലേ നിന്നോട് ഒഴിവാക്കി കളഞ്ഞൂടെ എന്ന് ഞാൻ ചോദിച്ചത്.. അപ്പോൾ നിനക്ക് തന്നെ സംശയം നീ എങ്ങനെ ജീവിക്കും എന്ന്.. ഒഴിവാക്കി കളയാൻ പറഞ്ഞാൽ നീ സമ്മതിക്കില്ല.. ആളുകളെന്ത് പറയുമെന്ന പേടി വേറെയും.. അപ്പോൾ പിന്നെ ഇതൊക്കെ ഒരു പ്രശ്നമാണോ എന്ന് തിരിച്ചു ചോദിച്ചു നോക്കിയപ്പോൾ ഒടുക്കം ഇല്ലാത്ത അയാളുടെ കുറ്റങ്ങളുടെ ഒരു നെടുനീളൻ ലിസ്റ്റുകളും നീ തന്നെയാണ് പറയുന്നത്..

അവൾ: എന്ത് പറയണം എന്നറിയില്ല എനിക്ക്.. ഇട്ടേച്ച് പോകാതിരിക്കാൻ മാത്രം മധുരമൂറും ദാമ്പത്യം പോലുമല്ല ഞങ്ങളുടേത്.. അങ്ങേരോട് അള്ളിപ്പിടിച്ചിരിക്കാൻ പാകത്തിൽ എനിക്കയാളോട് പ്രണയവും ഇല്ല...

മറ്റൊരാൾ: പിന്നെ, നിനക്കെന്താണുള്ളത്..

അവൾ : ഒന്നുമില്ല.. ഒന്നും... ഈ ഞാൻ പോലും ഇന്നില്ല.. നീയീ കേൾക്കുന്നവളും കാണുന്നവളും യഥാർഥത്തിൽ ഞാനല്ല..

മറ്റൊരാൾ: പിന്നെ നീ ആരാണ്?

അവൾ: ആരുടെയൊക്കെയോ പ്രതീകമായി നിലകൊള്ളുന്ന, സ്വയം സ്നേഹിക്കാനും ജീവിക്കാനും മറന്ന ആത്മാവിനെ നഷ്ടപ്പെട്ട മറ്റൊരാൾ...

Content Summary: Athmagatham, Malayalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA