ADVERTISEMENT

എഴുത്ത്-   നിനക്കതൊരു പകയാണ് ആണ് ;

തോല്പിച്ചവരോടും തോൽപ്പിക്കാൻ കൂട്ട് നിന്നവരോടും …

ഒരിക്കലും ജയിക്കില്ല എന്നറിഞ്ഞപ്പോൾ ഉള്ള പക.

 

 

 

പിന്നെ ആകാശവില്ലു പോലെ ഒരു പ്രണയവും ആകാം ; 

അല്ലെങ്കിൽ നേടിയെടുത്തപ്പോൾ ഇതായിരുന്നോ എന്ന്  തോന്നിപ്പോയത്? 

നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയക്കുന്ന പ്രണയത്തിന്റെ  വരികൾക്

ഒരു പൊള്ളിക്കകരിഞ്ഞ മാംസത്തിന്റെ മണം തോന്നാറില്ലേ ?

അപ്പോൾ ഓക്കാനം തോന്നിയാൽ ഛർദിച്ചു  കളഞ്ഞേക്കണം.

 

 

അവൾക്കത്  കണ്ണീരു മാത്രം ആയിരുന്നു ...

ഒന്ന് പടർന്നൊഴുകാൻ പേരിനു പോലും മഷി പുരളാത്ത ..

കത്തിച്ചു കളയാൻ ആകാത്തത്രെ..

നനഞ്ഞു കീറിയ വെറും കടലാസ് കഷണങ്ങൾ .

 

 

ചിലർ ഭൂതങ്ങൾ ആണ്.

മൺകുടം തുറന്നു പോകാതെ അടച്ചു സൂക്ഷിക്കുന്നവർ .

ഓർമകളുടെ താക്കോൽ അകത്തു നിന്നും പൂട്ടി  ഇരിക്കും .... 

ആ ഇരുട്ടിൽ മിന്നാമിനുങ്ങുകൾ താക്കോൽ പഴുതിലൂടെ പുറത്തേക്ക് വരാറുണ്ട് .

ഭൂതങ്ങളുടെ കണ്ണ് വെട്ടിച്ചു ...

 

അതൊരു വിപ്ലവം ആകുമ്പോൾ ആണ് ;

അക്ഷരങ്ങൾ ഒച്ച ഉണ്ടാക്കുന്നത്; 

വെളുത്ത താളുകളിൽ ചുവന്ന കുതിരകൾ തലങ്ങും വിലങ്ങും പായും.

പക്ഷേ യോദ്ധാവ് മരിച്ചിരിക്കും; അല്ലേൽ കൊന്നു കളയണം .

പിറ്റേന്ന് സ്വർണ ലിപികളിൽ  അവനെ വീണ്ടും നമ്മൾക്കു എഴുതേണ്ടതല്ലേ ?

  

എനിക്കതു സ്വയം  യുദ്ധം ചെയ്തു വീണു  പോയവളുടെ 

ഒടുക്കത്തെ ഉറക്കമാണ്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com