‘ജാക്കിന്റെയും റോസിന്റെയും പ്രണയത്തിന്റെ അന്തകനായ ഐസ് മലയുടെ അനിയൻ ഐസ് ക്യൂബിനെ ഞാൻ ഉപേക്ഷിക്കുന്നു’

two-glasses-whiskey-ice-cubes-served
Representative Image. Photo Credit : Jag_cz / Shutterstock.com
SHARE

ഐസ് (കഥ)

വർഷങ്ങളായി വാര്യാന്തങ്ങളിൽ സ്ഥിരമായി സുഹൃത്തുക്കളുമായൊത്തുള്ള മദ്യപാന ശീലം അയാൾക്കുണ്ടായിരുന്നു.

അത്തരം കൂടിച്ചേരലുകളിൽ  ആദ്യത്തെ ഐസ് ക്യൂബ് അയാളുടെ ചഷകത്തിലേക്കായിരുന്നു കൂടിച്ചേർന്നിരുന്നത്. ഏറ്റവും കൂടുതൽ ഐസ് അയാളായിരുന്നു എടുത്തിരുന്നത്.

അങ്ങിനെ ലോക്ക് ഡൗൺ  കാലം വന്നു പോയി.

ഇടയ്ക്കു വേർപെട്ടുപോയിരുന്ന മദ്യപാന സദസ്സ് വീണ്ടും സജീവമായി.

പക്ഷെ ഒരു മാറ്റം മാത്രം.

ഐസ് അയാളുടെ ഗ്ലാസിൽ  വീഴാൻ അനുവദിച്ചിരുന്നില്ല.

സുഹൃത്തുക്കൾ  നിർബന്ധിച്ചു കൊണ്ടേയിരുന്നു ഐസ് എടുക്കാൻ ,അയാളത് നിരസിച്ചു കൊണ്ടേയിരുന്നു.

കാരണമെന്തെന്ന് അവർ ചോദിച്ചു.

മറുപടിയായി ഉച്ചത്തിൽ അയാൾ പാടി ..

എവെരി നൈറ്റ് ഇൻ മൈ ഡ്രീംസ് ഐ ഫീൽ യു, ഐ സീ യൂ ...

ഇത് കേട്ട് കൂട്ടുകാർ ഒറ്റസ്വരത്തിൽ ചോദിച്ചു എന്ന് വെച്ചാൽ

അയാൾ ഫ്ലാഷ് ബാക്ക്  പറഞ്ഞു ..

ലോക്ക് ഡൗൺ ആയപ്പോൾ പണ്ട് കാണാൻ വെച്ചിരുന്നു സിനിമകൾ കണ്ടു തീർത്തു.

കൂട്ടത്തിൽ ടൈറ്റാനിക്കും ..

ജാക്കിന്റെയും റോസിന്റെയും ഗാഢ പ്രണയത്തിന്റെ അന്തകനായിരുന്ന ഐസ് മലയുടെ അനിയനായ ഐസ് ക്യൂബിനെ അയാൾ  എന്നേക്കുമായി ജീവിതത്തിൽ നിന്ന് അകറ്റാൻ തീരുമാനിച്ചിരുന്നു ..

ഐസ് ക്യൂബ് കാണുമ്പോൾ അയാളുടെ മനസ്സ് വിങ്ങുമായിരുന്നു.

സുഹൃത്തുക്കളുടെ മനസ്സും വിങ്ങി തുടങ്ങി, അടുത്ത ശിശിരകാലത്ത് പ്ലാൻ ചെയ്ത  കുളു  മണാലി യാത്രയ്ക്ക് അയാളും ഉണ്ടാകില്ലല്ലോ എന്നോർത്ത്.

Content Summary: Ice malyalam short story

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS