മുഖത്തെ ചുളിവുകൾ
മുടിയിലെ കമ്പികൾ
പുറത്തു വീശും കാററുകൾ
അകത്തിരമ്പി ഇടിമുഴക്കും
ചോദ്യ ചിഹ്നങ്ങൾ
നാളകളെ എന്തിനിന്നു ഭയക്കണം
ഇന്നലകളെ എന്തിനിന്നു ചുമക്കണം.
മിന്നൽ പ്രഭ മറുത്തു ചൊല്ലി
ഇരുളിൽ വെളിച്ചമായെഴുതി
ഇന്നിനെ പുൽകി ജീവിക്കു
സർവ്വർക്കും നൻമ ആശിക്കു
ആരിലും ഉണ്ടീ ആയുധം
ആയുസ്സ് ആനന്ദാരാമമാക്കാൻ
നാളകളെ എന്തിന് ഇന്ന് ചുമക്കണം
ഇന്നലകളെ എന്തിന് ഇന്ന് ഭയക്കണം.