ADVERTISEMENT

എന്റെ മരണം 

വല്യ പ്രളയമെന്ന്

നമ്മൾ കരുതും..

 

എന്നാൽ,

അയലത്തെ പയ്യിനെ 

നാണുവേട്ടൻ അന്നും കറക്കും, 

മീൻ വിൽക്കുന്ന മൊയ്തുക്ക 

അന്നും കൂവേ കൂവേ ന്ന് കൂവും, 

രമണിയും മക്കളും മീൻ വറുത്തതും കൂട്ടി

അന്നും ചോറ് മണ മണാന്ന് തിന്നും, 

പട പട ഒച്ചവെക്കുന്ന ബൈക്കിൽ 

കോളേജും വിട്ട് പുള്ളാര് പരക്കം പായും, 

അന്നും അയലത്തെ പെണ്ണുങ്ങൾ 

പായാരം പറയും.

 

എന്റെ കുപ്പായവും, 

ആടുന്ന കണ്ണടയും, 

ഞാനിരിക്കുന്ന മുറിക്കാലൻ കസേരയും 

കുറച്ചൊന്ന് ആവലാതിപ്പെടും, 

അവരും പതിയെ ഒരുനാൾ ഇറങ്ങിപ്പോവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com