ADVERTISEMENT

എവിടെയെൻ സ്വപ്നങ്ങൾ? എവിടെയെൻ ആശകൾ?

വേരറ്റുപോയയെൻ ആശയങ്ങൾ.

 

ഹൃദയത്തുടിപ്പിൽ ചേർത്തുവച്ച ഇഷ്ടങ്ങളൊക്കെ കൊഴിഞ്ഞു പോയി.

 

പടരുവാൻ കഴിയാത്ത വളളിതളിർപ്പു പോൽ-

വഴിമുട്ടി നിൽക്കയോയെൻ യാത്രകൾ.

 

വെറുതെ തിരഞ്ഞു യെൻ സ്വപ്നങ്ങളെ-

അവയോ ചിതൽ തിന്ന മൺകൂനയായ് .

 

വെറുതെ പരതിയെൻ ആശകൾകായ്-

അവയോ മരിച്ചു മരവിച്ചു പോയി.

 

കാലം കരുതിയ മാറാപ്പുമായി-

ചുവടുകൾ മുൻമ്പോട്ടു വെച്ചീടവേ -

 

കഥനം നിറഞ്ഞൊരു തേങ്ങൽ തൻ മാറ്റൊലി-

പിന്നിലെവിടയോ കേട്ടപൊലെ-

 

ചെവിയോർത്തു നിന്നു

ഞാനല്പ്മായി -

മരിച്ചു മരവിച്ചയെൻ ആശകളും പിന്നെ യെൻ  -

കൊച്ചു സ്വപ്നങ്ങളും-

ചൊല്ലിയെൻ കാതിൽ മന്ത്രം മെന്നൊണ്ണം.

 

ഈ യാത്ര ഇനിയും ബാക്കിയുണ്ട്.......(2)

 

കൂട്ടിനായി ഞങ്ങളും പൊന്നിടട്ടേ- ! കൂടെ പ്രതീക്ഷകൾ പൊന്നിടട്ടേ-!

 

വിണ്ടും തുടങ്ങി ഞങ്ങളിയാത്ര ഇനിയും നിലയ്ക്കാത്ത യാത്ര.......(2)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com