ADVERTISEMENT

കടുത്ത ഒറ്റപ്പെടലിൽ നിന്നും താൽക്കാലിക  മുക്തി തേടുന്നതിനായാണ് വൈദേഹി പതിവായി കടൽ തീരത്തു ചെന്നിരുന്നത്.... അകലെനിന്ന് ഒഴുകിയൊഴുകിയെത്തുന്ന തിരമാലകളും  കൂട്ടമായി പെയ്തടുക്കുന്ന കടൽ  കാക്കകളും  അങ്ങനെയാണ്  അവളുടെ  ചങ്ങാതിമാരായിത്തീർന്നത്....

ഒപ്പം ,നനുത്ത  കുളിരുള്ളകടൽക്കാറ്റും... കാറ്റിന്റെ ഉപ്പുരസം   ചേർന്ന  മനം മയക്കുന്ന  ഗന്ധവും ഒപ്പം,  അകലെനിന്ന്    കടലാഴങ്ങളിൽ നിന്നും   പാഞ്ഞടുക്കുന്ന തൂവെള്ള നിറത്തിലുള്ള കടൽ കുതിരകളും

നിറയെ വെളുത്ത രോമങ്ങളുള്ള തലയുയർത്തി കുതിച്ചു വരുന്ന കുതിരകൾ ...

 

ഓരോ   പ്രാവശ്യവും  അവളുടെ കാൽ പാതത്തിനരുകിലെത്തി തിരമാലകളോടൊപ്പം  ചിന്നിച്ചിതറി വെളുത്ത പതമാത്രം അവശേഷിപ്പിച്ചു    മടങ്ങിപ്പോയിക്കൊണ്ടിരുന്നു ….അങ്ങനെ കടലിലേക്ക് നോക്കിയിരിക്കുമ്പോൾ ആഴക്കടലിലെ കൊട്ടാരത്തിൽ നിന്നും തൂവെള്ള കുതിരപ്പുറത്തṁd അവൾ   കാണുന്ന   ദിവാസ്വപനങ്ങളിലെ   രാജകുമാരൻ  ഒഴുകി വരികയായി... 

 

കടലാഴങ്ങളിൽ എവിടെയോ തന്റെ രാജകുമാരൻ മറഞ്ഞിരിപ്പുള്ളതായി അവൾക്കു  പലപ്പോഴും  തോന്നിയിരുന്നു....

അവിടെ വരുമ്പോൾ മാത്രം ലഭിക്കുന്ന മനശാന്തി ...

അതെ, കടൽ ഒരുപാട് നിഗൂഡ സത്യങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു പ്രപഞ്ച സത്യമാണെന്ന് അവൾക്ക് തോന്നി... വെളുത്ത കുതിരയും, കൊട്ടാരവും , അവളുടെ രാജകുമാരനുമപ്പുറത്ത്‌,  മറ്റെന്തൊക്കെയോ ........

ആഴക്കടലിലെ  ഇനിയും  ചുരുളഴിയാത്ത  ഗൂഡ രഹസ്യങ്ങൾ ...

ആഴക്കടലിലൂടെ    ഏകാന്തമായി   സഞ്ചരിക്കുന്ന ആളുകളോട്   അവൾക്ക്    എന്നും    ഭ്രാന്തമായ   പ്രണയമായിരുന്നു...

അവിചാരിതമായ   അവളുടെ   മൊബൈലിലേക്ക്   വന്ന  വഴിതെറ്റി   അപരിചിത  ശബ്ദം      അവൾ  തിരസ്ക്കരിക്കാൻ    ശ്രമിച്ചെങ്കിലും   മറു വശത്തുള്ള  ... ശബ്ദം അത്രയും തീഷ്ണവും....മധുരവുമായിരുന്നു …..അവളെ പ്പോലെ തന്നെ ,   ഏകാന്തത      ഇഷ്ട്ടപ്പെടുന്ന, കടലിനെ   സ്നേഹിക്കുന്ന   വൈദേഹിയുടെ   മനസ്സറിയുന്ന   ശബ്ധമായപ്പോൾ   അവൾ   അറിയാതെ ഇഷ്ട്ടപ്പെടുകയാരുന്നു.. ആദ്യം കുശലം , പിന്നെ   അത്   വളർന്നു. സൗഹൃദം ...ഇപ്പോൾ ... അപ്രതീക്ഷിതമായി   തന്റെ    മൊബൈലിലേക്ക് തേടിവന്ന   വന്ന   ഫോൺ കോളിന്റെ    ഉടമയായ   സിദ്ധാർഥ്‌    ഇന്ന് അവളുടെ എല്ലാമെല്ലാമായിരിക്കുന്നു ....ഒരിക്കൽ   പോലും   നേരിൽ കണ്ടിട്ടിട്ടില്ലാത്ത.....ആ ശബ്ദത്തിന്റെ ഉടമ ...

അല്ലെങ്കിലും   പ്രണയത്തിനു   രൂപമോ   നിറമോ    ബാധകമല്ലല്ലോ .....വൈദേഹിയുടെ   മൊബൈലിലേക്ക്   തെറ്റി വന്ന   വിളിയിൽ    അവൾ എന്നും     സ്വപ്നത്തിൽ     മാത്രം   കണ്ടിരുന്ന  , കേട്ടിരുന്ന   രൂപവും സൗകുമാര്യങ്ങളുമുള്ള     രാജകുമാരൻ     തേര്     തെളിച്ചവളുടെ മനസിലിന്റെ   ഉള്ളറകളിലേക്ക്    ഒരു    നനുത്ത    വർണ്ണകാഴ്ചയൊരുക്കി  കടന്നു  വന്നു   …….

സിദ്ധാർത്ഥൻ ന്റെ   കോളുകൾക്കായി   അവൾ   കാത്തിരിക്കാൻ തുടങ്ങിയിരുന്നു....

ഇത് വരെ   കണ്ടിട്ടില്ലാത്ത   സിദ്ധാർഥാണ്    അവളുടെയെല്ലാം .....

പ്രണയത്തിന്   കണ്ണും മൂക്കുമില്ലെന്നു   പഴമക്കാർ    പറയുന്നതെത്ര ശരിയാണെന്നവൾക്കു    തോന്നി....

......അവർ മണിക്കൂറുകളോളം   അവരുടെ    ഇഷ്ട്ടങ്ങൾ    പങ്കു    വച്ചു...

വളരെ    അകലെയല്ലാതെവിടെയോ   ഒളിച്ചിരിക്കുന്ന    അവൻ  ഒരുനാൾ   കടൽകരയിൽ   പ്രത്യക്ഷപ്പെടുമെന്നുള്ള    ഉറപ്പിൽ അവൾ     കടൽക്കരയിലെ    നിത്യസന്ദർശകയാവുകയായിരുന്നു …… 

  കടലിലെ    ആഴങ്ങളിലേക്ക്   ഒരു  കൊച്ചു  കുട്ടിയെ  പ്പോലെ  ഓടിയൊളിക്കാൻ   അവൾ   ഇഷ്ട്ടപ്പെട്ടിരുന്നു...

കടലാഴങ്ങളിൽ    പണ്ട്   പറഞ്ഞു   കേട്ടിരുന്ന   കൊട്ടാരങ്ങളും   കടൽ രാജകുമാരനും   അവളുടെ   സ്വപ്നങ്ങളിൽ    നിറഞ്ഞു  നിന്നു....

അവരുടെ  പ്രണയം  അവർ   അറിയാതെ  വൻവൃക്ഷമായി വളർന്നു പടർന്നു    പന്തലിച്ചു   കഴിഞ്ഞിരുന്നു ...ഫോൺ ചാറ്റിലൂടെയും വാട്സ് ആപ്പിലൂടെയും    വൈദേഹി   അവളെ   അയാൾക്ക്  സമർപ്പിക്കുക തന്നെയായിരുന്നു.... അവളുടെ     മനസ്സിൽ    കുതിരപ്പുറത്തേറിവരുന്ന    രാജകുമാരൻ സിദ്ധാർത്ഥനായിരുന്നല്ലോ....

അയാൾക്കും   കടലും   കടൽ   തിരമാലകളും   എല്ലാം ആവേശമായിരുന്നു....

 

ഓരോ   സാഹചര്യങ്ങളിലും    നേരിട്ട്  കാണാൻ  മാത്രം  അവർക്കു കഴിഞ്ഞിരുന്നില്ല... നഗരത്തിലെ വലിയ  ഒരു  സ്ഥാപനത്തിൽ  ജോലിചെയ്യുന്നു   എന്നാണ്   സിദ്ധാർഥ്‌   അവളോട്     പറഞ്ഞിരിക്കുന്നത് അറിയാമായിരുന്നു... അവളുടെ   മനസും    ശരീരവും    എല്ലാം ......സിദ്ധാർത്ഥിന് വേണ്ടി കാത്തിരുന്നു...

പ്രണയത്തിന്    വേദനയും    നിറവും    സുഗന്ധവുമുണെന്നവൾ അറിയുകയായിരുന്നു      ….

ചുറ്റുപാടുകളിലെ    വർണ്ണ വസന്തങ്ങൾ    കാലങ്ങൾക്കു ശേഷം വൈദേഹി അനുഭവിക്കുകയായിരുന്നു  ….ആരുടെയോ മൊബൈലിലേക്ക്      എത്തേണ്ടിയിരുന്ന   സിദ്ധാർഥിന്റെ  ആ വിളി അവളിലേക്ക്‌ വഴി മാറിഎത്തിയത്    ഒരു   നിയോഗമായി     വൈദേഹി കണ്ടു ....

സമാന ഹൃദയനായ     സിദ്ധാർത്ഥനെ       നേരിൽ  കാണാൻ വൈദേഹി ഏറെ കൊതിച്ചിരുന്നു....പക്ഷെ , അവളുടെ   മുൻപിൽ    അവൻ പ്രത്യക്ഷപ്പെട്ടില്ല....

നേരിൽ   ഒരിക്കലും   കണ്ടിട്ടില്ലാത്ത    ആ    രാജകുമാരനെ    കാണാനുള്ള    അസുലഭ    ദിവസം  വന്നുചേർന്നിരിക്കുകയാണ്...   ഒടുവിൽ   ഏറെ  നാളത്തെ   ആകാംഷയ്ക്കു വിരാമമിട്ടുകൊണ്ട്    അവൻ    തന്റെ   മുൻപിൽ    പ്രത്യക്ഷപ്പെടാൻ പോകുന്ന അസുലഭ നിമിഷം....അവൻ    ഏറ്റെന്തൊക്കെയോ     തനിക്കുവേണ്ടി ഒരിക്കിയിട്ടുണ്ടത്രെ ......

വൈദേഹി   കാലത്തേ    എഴുന്നേറ്റു    കുളിച്ചു റെഡി   ആയി.

തലേന്ന്     ഉറങ്ങിയില്ലെന്നു തന്നെ പറയാം...

നഗരത്തിലെ   പഴയ   മതിലുകളുള്ള   അൽപ്പം   പഴയ   കെട്ടിടത്തിന്റെ അഞ്ചാം   നിലയിലേക്ക്   വൈദേഹി    വേഗം നടന്നു കയറിക്കൊണ്ടിരുന്നു...അല്ല ഓടിക്കയറുകയായിരുന്നു...സിദ്ധാർത്ഥൻ പറഞ്ഞിരുന്നു   ചിലതെല്ലാം   അവൾക്കു   വേണ്ടി   ഒരുക്കിയിട്ടുണ്ടെന്ന്...

തിരമാലകളെപ്പോലെ ,   വെളുത്ത    കടൽക്കുതിരയെപ്പോലെ    അവൾ എന്നും   ഇഷ്ടപ്പെട്ടിരുന്ന     അവളുടെ   സ്വന്തമായ  സിദ്ധാർത്ഥനെ നേരിൽ   കാണാൻ പോകുന്നതിന്റെ      ത്രില്ലിലായിരുന്നവൾ....

...............

കണ്ണീർ  വറ്റിയ  മുഖം മുറുകെ തുടച്ചു കടൽക്കരയിലെ പൂഴി മണലിൽ അവൾ 

ഇങ്ങനെ എഴുതി.  .”.പ്രണയത്തിന്റെ   നിറം   കറുപ്പാണ്..”-.

പിന്നെ 

കടൽത്തീരമാലകളെ  വകഞ്ഞുമാറ്റി ഭ്രാന്തമായ  ഒരുൾപ്രേരണയോടെ 

അവൾ കടലിലേക്ക്  ഓടിയിറങ്ങി....കടലാഴങ്ങളിലേക്ക്.....  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com