ADVERTISEMENT

ചെറുതാര് വലുതാര് (കഥ)

 

എടാ ഏട്ടാ എനിക്കൊരു കാര്യം അറിയണം... എടാ ഏട്ടാ എനിക്കൊരു കാര്യം ഇന്ന്  അറിയണം  അമ്മയോടാണോ എന്നോടാണോ അതോ ഭാര്യയോടാണോ നിനക്കു  കൂടുതൽ സ്നേഹം...

അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞാൻ അമ്പരുന്നു പോയി...

പറയടാ  ...

അതിന് ഇപ്പോൾ എന്താ ഞാൻ ഉത്തരം നൽകേണ്ടത്.... നിങ്ങൾ  മാത്രമല്ല നമ്മുടെ ചിഞ്ചുവും  എല്ലാവരും എനിക്കൊരുപോലെയാണ്.,..

സ്നേഹം അളവു നോക്കി നിങ്ങൾക്കു  നൽകാൻ എനിക്ക് കഴിയില്ല.... കാരണം നിങ്ങൾ എല്ലാവർക്കും എന്റെ ജീവിതത്തിൽ അത്രയും പ്രാധാന്യമുണ്ട്.....

ഒരാൾ എനിക്ക് അമ്മയാണ്.. ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്ന മുഖം.. എന്നെ പാലൂട്ടി വളർത്തി എനിക്കായി മാത്രം ജീവിച്ച നമ്മുടെ അമ്മ .. എന്നെ ഈ നിലയിൽ എത്തിക്കാൻ അമ്മ എത്ര കഷ്ടപ്പാടുകൾ സഹിച്ചു.. 

പിന്നെ കുട്ടിക്കാലത്തു എല്ലാം  പങ്കു വെയ്ക്കാൻ എനിക്ക് നീയും  അമ്മയും  മാത്രമേ അല്ലെ  ഉണ്ടായുള്ളൂ കൂട്ടിനു....

പിന്നെ നിന്റെ ചേച്ചി അതായത് എന്റെ ഭാര്യ  .. അമ്മയ്ക്ക് അവൾ മരുമകൾ അല്ല മകൾ തന്നെയാണ്...... ഒരിയ്ക്കൽ ആരുടെയോ മകളായി  . പിന്നെ ഭാര്യയായി.. അമ്മയായി.. നാത്തൂൻ ആയി...

അത് പോലെ തന്നെയാണ് നീയും എനിക്ക്.. പെങ്ങളായി.. നാളെ നീ ഒരു ഭാര്യയാകും.. നാളെ നീ അമ്മയുമാകും..... അന്നേരവും എന്റെ ജീവിതത്തിൽ നിനക്കുള്ള പ്രാധാന്യം ഇതുപോലെ തന്നെ നിൽക്കും.. ഒരു കുറവുമില്ലാതെ  ....

അത് കൊണ്ടു ആര് ചെറുത് ആര് വലുത് എന്നൊരു ചോദ്യം നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകരുത്...  നിങ്ങളുടെ  സ്നേഹം ഒരേ അളവിൽ കിട്ടുന്നതിലും അത് തിരിച്ചു നൽകാൻ കഴിയുന്നതിലും. അവർക്ക് ജീവിതത്തിൽ വേണ്ട പരിഗണന നൽകാൻ കഴിയുന്നതിലും നിങ്ങൾക്ക് ബഹുമാനം നൽകാനും നിങ്ങളെ കേൾക്കാനും കഴിയുന്നതിലും വലിയ സന്തോഷം എനിക്ക് വേറെ എന്താണുള്ളത്...

അതല്ലേ ഒരർത്ഥത്തിൽ വേർതിരുവുകൾ ഇല്ലാത്ത സ്ത്രീപക്ഷ ചിന്ത...... എല്ലാ അർത്ഥത്തിലും. അവളെ  അറിഞ്ഞു അവൾക്ക് കരുത്തു നൽകി കൂടെ നിൽക്കണം..

സ്ത്രീ പുരുഷനേയും. പുരുഷൻ സ്ത്രീയേയും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ ദാമ്പത്യം വിജയിക്കും കുടുംബ ബന്ധങ്ങൾ ദൃഢമാകും... ഇപ്പോ മനസ്സിലായോ നിനക്ക് 

ഏട്ടൻ മാസ്സല്ല മരണമാസാണ്..... 

ഇങ്ങനെ ഒരു ഏട്ടനെ കിട്ടാൻ ഭാഗ്യം ചെയ്യണം 

 

Content Summary: Cherutharu Valutharu, Malayalam short story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com