ADVERTISEMENT

വെളുത്ത ചെമ്പകം (കഥ)

 

ആ വലിയവെളുത്ത ചെമ്പകത്തിന്റെ ചുവട്ടിലാണ് ഒരു ആറു വയസ്സുകാരിയുടെ ബാല്യം ഭാവിയിലേക്കുള്ള ചോദ്യമായി നിന്നത്. തീരെ സുഗന്ധം പരത്താത്ത ആ പൂക്കൾ, വിശാലമായ മുറ്റത്തിന്റെ വടക്കു ഭാഗത്ത് ഒരു വെള്ള പരവതാനിപോലെ കിടന്നു . അതിന്റെ എതിർവശത്തായ  നിന്ന പനീർ റോസ് നിറയെ പൂവിട്ടിരിക്കുന്നു എത്രയോ തവണ സ്കൂളിൽ പോകുന്ന വേളയിൽ ഗേറ്റിന്റെ വെളിയിൽ നിന്നും കൊതിയോടെ നോക്കി കണ്ടിരിക്കുന്നു അത്രയും ഭംഗിയുള്ള പൂക്കൾ ആ നാട്ടിൽ മറ്റൊരിടത്തും ഇല്ലായിരുന്നു. 

 

വെളുത്തു നിരന്നുകിടന്ന ചെമ്പകം കണ്ടപ്പോൾ ഓർമവന്നത്, അമ്മയുടെ  കണ്ണുനീർ പടർന്ന മുഖമാണ് വർണ്ണങ്ങളും  സുഗന്ധവും  നഷ്ടപെട്ട് വിവർണമായവ..

അച്ഛൻ മരിച്ചു കഴിഞ്ഞ് എനിക്ക്  ആദ്യമായ് അവിടെ ക്കുള്ള പ്രവേശനം കിട്ടി. മുറ്റത്തെ പന്തലിൽ കൊറേ ഏറെ മനുഷ്യർ  ഇരിക്കുന്നു. ഇടറുന്ന പാദങ്ങൾ വലിച്ചു വെച്ച് നടന്ന്, ഉറപ്പായും അച്ഛൻ മരിച്ചത് കൊണ്ടുള്ള ദുഃഖം ആയിരുന്നില്ല അത്‌ . അവസാനമായി  അച്ഛനെ കാണുന്നതിനെ മുമ്പ്  ആരെങ്കിലും  പിടിച്ചു  പുറത്താക്കുമോ എന്നുള്ള  ഭയം. 

 

പെട്ടെന്ന് സ്നേഹത്തോടെ ആരോ പേർ ചൊല്ലി വിളിച്ചു  ഏറെ പരിചയം നിറഞ്ഞ ശബ്‌ദം ഞാൻ തിരിച്ചറിഞ്ഞു.  എന്റെ ക്ലാസ്സ്‌ ടീച്ചർ  മീന. പേടി മറന്ന ഞാൻ ടീച്ചറുടെ അരികത്തേക്ക് ഓടി. മോളെന്താ ഇവിടെ   ടീച്ചർ കണ്ട സന്തോഷത്തിൽ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു  എന്റെ അച്ഛനാണ് മരിച്ചത്. ടീച്ചർ മുഖത്ത തിരിച്ചറിയാൻ കഴിയാത്ത കൊറേ ഭാവങ്ങൾ അതൊന്നും എനിക്ക് അന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. ഉറപ്പായും  അവ പിന്നുകളാൽ  ബന്ധിക്കപ്പെട്ട നിറമിങ്ങിയ ഉടുപ്പും, തോളിൽ  തുണി സഞ്ചിയുമായി സ്കൂളിൽ  പ്രത്യക്ഷപെടുന്ന ഇവൾ സമ്പന്നനും ഉന്നത സ്ഥാനിയനുമായ അയാളുടെ മകളോ എന്നാ അമ്പരപ്പ് ആയിരുന്നിരിക്കും, ആ കരങ്ങൾ  പിന്നീടെന്നെ സ്നേഹത്തോടെയും സഹതാപത്തോടെ യും ചേർത്ത് നിർത്തിയിരുന്നു . വലിയ വീടിന്റെ ഉമ്മറത്തെ നീണ്ട മുറിയിൽ അച്ഛനെ  വെള്ള പുതച്ചു കിടത്തയിരുന്നു. ഞൻ ജനാലയിലൂടെ കുറേനേരം നോക്കി അതുവരെ ഇല്ലായിരുന്ന സ്നേഹം എനിക്ക് ആ നിമിഷം മുതൽ തോന്നിതുടങ്ങി. വീട്ടിൽ വരുമ്പോ മാത്രം ഡാഡി എന്നു വിളിക്കാനും പൊതുസ്ഥലത്തു  വെച്ചു കണ്ടാൽ  അപരിചിതയെ പോലെ നടക്കാനും അമ്മ നേരത്തെ പഠിപ്പിച്ചിരുന്നു. എന്തെന്ന് അറിയാത്ത വികാരങ്ങളുടെ വീർപ്പു മുട്ടലിൽ നിറഞ്ഞ മിഴികൾ ആരും കാണാതിരിക്കാൻ ഞൻ തലയും താഴ്ത്തി നടന്ന്, ദൂരെ മരച്ചുവട്ടിൽ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മ. ദേഷ്യവും സങ്കടവും  അല്ലാതെ മറ്റൊരു വികാരവും ഞൻ അമ്മയിൽ കണ്ടിട്ടില്ല.  നടന്നിട്ടും നടന്നിട്ടും അമ്മയ്കരുകിൽ എത്തുന്നില്ല  ഉച്ചവെയിലിൽ പൂഴി മണ്ണിൽ ചവിട്ടി നടക്കുമ്പോൾ പിഞ്ചു കാലുകൾ  ചൂട് മണലിൽ  പുതഞ്ഞു പൊള്ളി ..  പിന്നിൽ ആചാരവെടികൾ  മുഴങ്ങി അച്ഛനെ ചിതയിലേക്ക് എടുത്തു  ഒപ്പം അതുവരെ കൊണ്ടുനടന്ന പദവികളും അന്തസും എല്ലാം. രണ്ടാം ഭാര്യയിൽ  ജനിച്ച  ഇൽലീഗൽ  ചൈൽഡിന് ദൈവം കാത്തുവെച്ചത് അച്ഛന്റെ  ഫോട്ടോസ്റ്റാറ്റു പോലുള്ള മുഖവും തെളിഞ്ഞ ബുദ്ധിയും മാത്രം. ഒരു വലിയ ഓറഞ്ച് പൊതിയും നീട്ടി ഒരിക്കലെന്നോടു ചോദിച്ചു ഡാഡിയെ മോൾക്ക് പേടിയാണോ?

 

പൊതിയും വാങ്ങി ഞാൻ ഓടി. പിന്നീട് മരണത്തിനു കുറേ ദിവസങ്ങൾക്കു മുന്നേ ഒരുച്ചമയക്കത്തിൽ കിടന്ന എന്നെ അമ്മ ഉണർത്തി അച്ഛന് നിന്റെ കയ്കൊണ്ട് വെള്ളം കൊണ്ടുകൊടുക്കാൻ പറയുന്നു. വെള്ളം നീട്ടിയപ്പോൾ അച്ഛനെന്നെ മടിയിൽ ഇരുത്തി എന്നിട്ട്  ചോദിച്ചു ഡാഡി  മരിച്ചാൽ മോളു കാണാൻ വരുവോ... ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി അവിടെ ശൂന്യമായ നോട്ടം മാത്രം. നിറഞ്ഞ മിഴിയോടെ  അച്ഛൻ  ഉമ്മ വെച്ചു വളർന്നു നിൽക്കുന്ന തടിരോമങ്ങൾ എന്റെ മുഖത്ത തട്ടിയപോൾ  അറിഞ്ഞിരുന്നില്ല  ജീവിതത്തിൽ അച്ഛനിൽ നിന്ന് കിട്ടുന്ന അവസാനത്തെ ഉമ്മയാണെന്ന്. 

 

Content Summary: Velutha  Chembakam, Malayalam short story

 

 

                     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com