ADVERTISEMENT

പുറമല്ല അകമെന്നതോർക്കണം

നാമെന്നുമുലകത്തിനുൾത്തടമാരു കണ്ടൂ

ആടയാഭരണത്താൽ അഴകേകി ബാഹ്യത്തെ

നയന മനോഹരമാക്കീടുന്നു

ആടിയും പാടിയും അനുകരിക്കുന്നു നാം

പുറമിന്റെ ആടകൾ അന്ധമായി

പുറമല്ല അകമെന്നതോർക്കണം ഞാനെന്റെ

മേനിയും ഭവനവുമൊന്നുപോലെ

വീടിന്റെ പുറമേറെ ചാരുതയേകുന്നു

അകമൽപ്പം ഭംഗി കുറഞ്ഞീടിലും

അകമാരു നോക്കുന്നു കീറിമുറിച്ചെന്നു

ചിന്തിച്ചിടുന്നു ഞാൻ ചേതനയാൽ

 

 

ഗേഹത്തിനുള്ളിലെ ജീവിതം ഞാനൊന്നു

കണ്ടു തുടങ്ങുമ്പോൾ വൈകീടുമേ

വൈകി വന്നെത്തിയ തിരിച്ചറിവാലെന്റെ

ഉൾത്തടം വറ്റി വരണ്ടീടുമേ

ചിത്തത്തിൻ ചാരുത ചേർത്തീടാനായൊന്നു

വെമ്പുന്ന നേരത്തു വിങ്ങീടുമേ

മനസ്സിന്റെ മോടികൾ മങ്ങീടുമേ

അന്നശുദ്ധിതൻ കീടങ്ങൾ കാർന്നീടുമേ

 

 

കാലങ്ങൾ കാതങ്ങൾ പിന്നീടുമ്പോൾ കാണാം

പൊഴിയുന്ന ബാഹ്യത്തിൻ ചേലുകൾ നാം

വെയിലേറ്റു വാടുന്ന പൂവുപോൽ

വാടുന്നു വദനത്തിൽ വർണ്ണങ്ങൾ മെല്ലെമെല്ലെ

കാര്യമിന്നെന്തുണ്ടു പ്രതലം മിനുക്കീട്ടു

മനസ്സിൻ മുറിവൊന്നുണക്കിടാതെ

 

 

കുഴലിലെ നീരിന്നഴുക്കൊന്നകറ്റിടാൻ

പൈപ്പിൽ നിറം ചാർത്തീടെന്തു കാര്യം

മനസ്സിന്റെ മാറ്റൊന്നു കൂട്ടിടേണം ഇന്നു

പുറമിന്റെ മോടിയേക്കാളുപരി

 

 

മാറ്റണം അകമൊന്നെനിക്കുവേണ്ടി ഇന്നു

മാറ്റുന്ന ബാഹ്യത്തിൻ ചന്തത്തേക്കാൾ

പുറമിന്റെ കാഴ്ചകൾ കാണുന്ന കണ്ണുകൾ

കാണണം അകമിന്നഴകൊന്നകക്കണ്ണാലേ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com