ADVERTISEMENT

രചന (കഥ)

 

പലപ്പോഴായി രചനയുടെ അന്തരംഗം എന്തിനോ വേണ്ടി തുടിച്ചു, നെടുവീർപ്പെട്ടു. ആദ്യമാദ്യം തനിച്ചിരുന്ന വേളയിൽ മാത്രം, ഇപ്പോൾ അടുക്കള ജോലിക്കിടയിൽ,

യാത്രയ്ക്കിടയിൽ ..

ഒന്ന് മയങ്ങാൻ പോലും സമ്മതിക്കാതെ തൊട്ടുണർത്തികൊണ്ടേയിരുന്നു. 

അവളുടെ അകകാമ്പുകൾ ഗദ്ഗദങ്ങളാൽ വീർപ്പുമുട്ടി.. 

അവളറിയാതെ കടലാസ് തുണ്ടും പേനയും പരതി.. 

അതൊക്കെ കിട്ടുമ്പോഴേക്കും ആ ചെറിയ പേറ്റുവേദന എങ്ങനെയോ പോയ്കിട്ടി.

 

എങ്കിലും അതിന്റെ അസ്വസ്ഥതകൾ അവളെ പിന്തുടർന്നു. ഇനിയും വരികയാണെങ്കിൽ ഫോണിലെ നോട്ട്പാടിൽ കുറിച്ചിടാമെന്ന് അവളും തീരുമാനിച്ചു.

 

ഫോൺ സന്തതസഹചാരി അല്ലാത്തതിനാൽ ഇതൊക്കെ വീണ്ടും ആവർത്തിക്കപ്പെട്ടു.

പക്ഷെ വിങ്ങലിന്റെ തോത് കൂടി വന്നു. അപ്പോൾ അവൾ ഓർത്തു, എന്ത്കൊണ്ട് കുറച്ചു സമയം എഴുതാൻ ശ്രമിച്ചുകൂടാ?

 

അവൾ ജോലിയൊക്കെ തീർത്തു കഥ എഴുതാനായി ഇരുന്നു.

ആദ്യം എന്താ എഴുതേണ്ടത്. 

അവൾക്ക് മുൻപ് എഴുതി ശീലമില്ലാലോ. എങ്കിലും തലക്കെട്ട് ആയിരിക്കുമെന്ന് അവൾ ഊഹിച്ചു. 

കഥയറിയാതെ എന്ത് തലക്കെട്ട്? 

അപ്പോൾ ആദ്യം കഥ വേണം, അതിനു കഥാപാത്രങ്ങൾ വേണം.അതിനു പേരിടണം, വ്യക്തിത്വമുണ്ടാവണം, പ്രതിസന്ധികൾ ഉണ്ടാവണം, അത് തരണം ചെയ്യണം, അത് നായകനോ നായികയോ ആവണം. അങ്ങനെയങ്ങനെ ഒരു കൂട്ടം ഘടകങ്ങൾ.ആരെപോലെ ആവണം എന്റെ കഥാപാത്രം.

ചുറ്റിലും ഉള്ളവരെ ഓർത്തു.

പതിയെ അവളുടെ ഓർമ്മചെപ്പിലൂടെ കണ്ണോടിച്ചു ഇതുവരെ ജീവിതത്തിൽ കണ്ടുമുട്ടിയ ഓരോ മുഖവും ഓർമ്മയിൽ മിന്നിമറഞ്ഞു.

അതൊരു മിന്നൽപടർപ്പായി അവളറിഞ്ഞു ഓരോരുത്തരും മികച്ച കഥാപാത്രങ്ങളാണെന്ന്. 

എല്ലാരും ജീവിതത്തിൽ ഒരുപാട് ഘട്ടങ്ങൾ താണ്ടിയവരാണെന്ന്..

ജീവിതനൗക ആടിയുലഞ്ഞപ്പോൾ ഓരോ തരം കച്ചിത്തുരുമ്പിൽ പിടിച്ചു കേറി വിജയിച്ചു മുന്നേറിയവരാണ് ഒരുതരത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ.

ഓരോരുത്തർക്കും ഓരോ കഥയുണ്ട്. പറയാൻ. എഴുതാൻ. അനുഭവമെന്ന കഥ. അതിൽ ഒരിക്കൽ പോലും നീറിടാത്ത കാലിടറാത്ത ജീവിതമുണ്ടോ.

അതൊന്നുമില്ലാതെ വെറും തമാശ കഥാപാത്രം പോലെ വളരെ ചുരുക്കം പേരും.

അവർക്കും കാണും പറയാൻ ജീവിതത്തോട് തോറ്റ കഥ, പൊരുതാതെ മടിച്ചിരുന്നതിനുള്ള ന്യായീകരണം. 

എങ്കിലും അതൊരു കഥയല്ലേ.. 

അപ്പോൾ കഥ നമുക്ക് ചുറ്റിലുമാണ്, നമ്മളിലാണ്, പുതിയ സ്ഥലത്ത് പുതിയ പേരിൽ പുതിയ തലകെട്ടോടെ.

 

അവൾ ഇന്നത്തെ എഴുത്ത് നിർത്തി, 

പേന തിരിച്ചു വെക്കും മുൻപ് ഒരു തലക്കെട്ട് കുറിച്ചിട്ടു.. 

 

''രചന ''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com