ADVERTISEMENT

ഉയരെ പറക്കണം

പറന്നീ കരങ്ങൾക്ക്

താങ്ങാവണം ചൊല്ലി

താക്കീത് തന്നത് ഓർമയില്ലേ  

അറിവിൻ  കുടമേന്തീ..

 

മുന്നേ നടക്കണം

മാറ്റം കുറിയ്ക്കണം, എന്നോതി മാറോടു ചേർത്തതും

മറന്നു പോയോ?

നീയാണെൻ കനവെന്നുമ്മയും

 

നിന്നിലെൻ നിനവെന്നുരവിട്ടുപ്പയും

ആവോളം ആശകൾ തന്നതല്ലേ

എന്നിട്ടൊരു പതിനെട്ടിൻ പേരിൽ

പടിവാതിൽക്കലിപ്പുറം

പതിവായ് കണ്ട കിനാക്കളോർത്ത് കരയുന്നു ഞാനിപ്പോൾ

    

എന്തിനീ ലോകമേ....?

ഇളം തളിരല്ലെയവൾ ...

പൂവും തേനും കായ്ക്കും മുൻപേ ,

ആ വേരുകൾ

പിഴുതെടുക്കുന്നതെന്തിന്?

മൗനമെങ്കിലും

മറക്കാനാവാതെ,

മനതാരിൽ മറച്ചുവച്ച

കിനാക്കളുണ്ടവളിൽ

അവളും പറക്കട്ടെ,

ചിറകിട്ടുയർന്നാ- വാനിൻകോണിലിരുന്നീ ധരയെ, വേണ്ടുവോളം നുകരട്ടെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com