ADVERTISEMENT

ഇന്നലെ എന്റെ മരണമായിരുന്നു 

എന്റെ പ്രതീക്ഷകൾ 

സ്വപ്‌നങ്ങൾ 

 

വിശപ്പ് ..

 

ഇന്നലെയുടെ ശവമഞ്ചലിൽ 

ഞാൻ കരയുവാൻ കൊതിച്ചു 

ആരും കരഞ്ഞതായ് ഓർക്കുന്നില്ല 

ആരും ആർക്കും വേണ്ടി കരയാറില്ല 

ഞാനും കരഞ്ഞില്ല 

ആരും ചിരിച്ചില്ല 

ആരും കരയാത്തിടത്തോളം 

ആരും ചിരിച്ചില്ല ..

ഇന്നലെ മഴ പെയ്തില്ല 

മഴ പൊഴിഞ്ഞിട്ടു മരം പെയ്തില്ല 

ഇന്നലെ മഴയും മരിച്ചു 

 

തിരുത്ത് 

 

ഇന്നലത്തെ മഴ ചാപിള്ളയായിരുന്നു 

എന്റെ കുഞ്ഞുങ്ങളെ പോലെ 

പ്രതീക്ഷയുടെ കൂമ്പാരം തന്നു 

ക്രൂരമായി കടന്നു പോയി 

ഇന്നലെ എന്റെ മരണമായിരുന്നു 

പ്രകാശത്തിൻ മുള്ളു കൊണ്ട് കീറും വരെ

കർമ്മങ്ങളുടെ ഭാരം ചുമക്കാൻ 

വിധിയോട് പല്ലിളിച്ചു കാണിക്കാൻ 

ഞാൻ പുനർജനിച്ചു 

ഇന്ന് ഞാൻ പുനർജനിച്ചു 

ഇനിയും ഞാൻ ജനിക്കും 

ഓരോ മരണങ്ങൾക്കു ശേഷവും 

എനിക്ക് പുതിയതായി ജനിക്കണം 

ഓരോ പുതിയ പുലരിയും കാണണം 

ഇനിയും ഉയരത്തിൽ പറക്കണം 

ഇനിയും പുതു മഴകൾ കൊള്ളണം 

ഇനിയും മരങ്ങൾ പൂവുകൾ പൊഴിക്കണം 

ഞാൻ ഇനിയും ഇനിയും ജനിക്കും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com