ADVERTISEMENT

ജീവിതയാത്രയിൽ വെട്ടം വിതറിയ

ജ്ഞാന ഗോപുരങ്ങളാണെൻ ഗുരുക്കൾ...,

ജീവി ഇത്തിരിയെങ്കിലുമതിൻ ജീവനനർഘമെന്നോതി ഗുരുക്കൾ...

 

മാതൃ - പിതൃ മമതകൾ മേളിച്ച

മാലാഖമാരാണെൻ പ്രിയ ഗുരുക്കൾ...

മാനസ വല്ലരിയിലക്ഷര കണികകളേന്തി

മാർഗ്ഗം വരച്ചവരാണെൻ ഗുരുക്കൾ...

 

കാതം കഴിഞ്ഞാലും കാന്തി മങ്ങാത്ത

കാഞ്ചന തിങ്കളാണെന്നും ഗുരുക്കൾ...

കാണും കിരാതങ്ങളെന്നും വിനാശ മെന്നോതും മണിവീണയാണെൻ ഗുരുക്കൾ...

 

അജ്ഞ കറുപ്പിച്ച കാല ദീപ്തങ്ങൾക്കൊത്തിരി

വെൺമ പകർന്നു ഗുരുക്കൾ...

അന്തത പാർക്കും കലുഷ ഭൂമികയിൽ തെളിമ വിരിയിച്ചതെന്നും ഗുരുക്കൾ...

 

ഗുരുത്വം അകന്നൊരു ഗാത്രപ്പെരുമ ക്കായുസ്സില്ലെന്നതു മോതീ ഗുരുക്കൾ..

ഗുരുത്വ- പൊരുത്തത്തിലൊത്തിരി

നേടാനുണ്ടെന്ന പാഠം പകർന്നു ഗുരുക്കൾ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com