ADVERTISEMENT

സാമ്പാർ സാദം- കഴിക്കണമെന്നൊരു

വാശി പിടിച്ചൂ പെണ്ണാള്.

എന്നുടെ പ്രേയസി ചൊൽവതു പോലെ 

ഇന്നീ ഞാനീയടുക്കളയിൽ.

 

കുക്കറിനുള്ളിൽ കഴുകിയ- തുവരയും

തുച്ഛം നെയ്യും മഞ്ഞളുമുപ്പും

വിസിലടി നാലു കേൾക്കും വരെയും

വേവിച്ചങ്ങിനെ നിൽക്കും നേരം

സാമ്പാർ പാചക ആരംഭം.

 

കൂവൽ നിന്ന കുക്കറിനുള്ളിലെ

മർദ്ദം നീക്കുക മർദ്ധിക്കാതെ!

ഇടയിൽ അരിയുക  പലവക

തടയും പച്ചക്കറികൾ ഒന്നൊന്നായ്

നാലായ് കീറിയ തക്കാളി, ചെറു -

വിരലു കണക്കെ മുരിങ്ങക്ക,

കായകഷ്ണം ഒരു തുണ്ടം,

പൊട്ടാറ്റൊക്കൊരു മുൻസ്ഥാനം,

മത്തൻ കുമ്പള കുംബാരികളും

ഷുഗറുകുറയ്ക്കും വെണ്ട-കോവൽ,

വേണം ചേർക്കണം വെങ്കായോം.

വഴുതന-കാരറ്റിത്യാദികളും,

മഞ്ഞൾപൊടിയും, സാമ്പാർ പൊടിയും,

കായപൊടിയും പുളിവെള്ളോം,

വെന്ത പരിപ്പിൽ ചേർത്തിട്ടൻ-

പോടങ്ങനെ വേവിക്കാ.. ഒരു

നാഴിക നേരം വേവിക്കാ.

 

വെന്താൽ പിന്നൊരു താളിക്കൽ!

 

കടുകും മുളകും കറിവേപ്പിലയും,

ഒന്നിച്ചീടുകിൽ നാവിനു കുറുകെ,

വെള്ളകെട്ടിൽ വഞ്ചിയിറക്കാം,

താളിച്ചെത്തിയ ടൈലൻഡേഴ്സ്സി-

ന്നൊപ്പമിളക്കുക ചട്ടുകബാറ്റാൽ-

സാമ്പാർപൊടിയും,കായപ്പൊടിയും.

 

പകരൂ രസിക-കൂട്ടുകളൊക്കെ 

വേവിലലിഞ്ഞമലക്കറിയിൽ.

നല്ലൊരു നറുഗുണമേകാനായി,

ഒത്തിരി ചേർക്കുക കൈ പുണ്യം,

പിന്നെയൽപ്പം ധനിയലീവ്സും

ചേർത്താലായി സാമ്പാറ്..

അമ്പോ നമ്മുടെ സാമ്പാറ്,

എന്താ വമ്പ്, എന്തൊരു സ്വാദ്.

ദോശക്കൊപ്പം, ഇഡലിക്കൊപ്പം

വടയും പിന്നെ ചോറിനുമൊപ്പം

ആരേം വെല്ലും സാമ്പാറ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com