കൊഴിഞ്ഞു വീണ മഴ- സലോമി ജോൺ വത്സൻ എഴുതിയ കവിത

poem-kozhinju-veena-mazha
Representative image. Photo Credit : Maren Winter/Shutterstock.com
SHARE

മഴ കൊഴിഞ്ഞു കുഴഞ്ഞു

വീണ രാത്രിയിൽ

എത്രയോ ശലഭങ്ങൾ

ജീവൻ കൊഴിഞ്ഞു

പൂഴിയിൽ പുതഞ്ഞു പോയിരിക്കും

അവയുടെ ഇണകൾ

നെഞ്ചുപൊട്ടിക്കരഞ്ഞത്

നാം കേട്ടില്ല

തണുപ്പിൽ വിയർത്തു

വികൃതരായ് മഴച്ചൂരിൽ 

മിഴിയടഞ്ഞ 

ഇണ ശലഭങ്ങൾ

വിലാപം മുഴക്കി 

പുലരിയുടെ ആലസ്യം പൂണ്ട 

കണ്ണുകളിൽ സൂര്യൻ

വിഭ്രമങ്ങൾ വിതച്ചു

അപ്പോഴും 

നനഞു കുതിർന്ന പൂവിതളുകളിൽ

മുഖമമർത്തി   തേങ്ങിക്കൊണ്ടേയിരുന്നു

ശലഭങ്ങൾ...

പകല്പെയ്ത്തിനായി

മേഘങ്ങൾ മുഖം കനപ്പിച്ചു...

ഭൂമിയിലേക്കാഴ്നിറങ്ങാൻ

മഴക്കംബികൾ തിടുക്കപ്പെട്ടു

കാടിളക്കി കാതടപ്പിച്ചു 

കലിപൂണ്ടാടി തിമിർത്ത കാറ്റിൽ 

ശലഭങ്ങൾ ശവതാളങ്ങളുടെ

അപശ്രുതി നെഞ്ചിലേറ്റി

അനന്തതയുടെ ഗുഹാമുഖം

തേടി അലഞ്ഞുലഞ്ഞു.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS