പുറത്തു നിന്നു കാണുമ്പോൾ
അകവും പുറവും നിറയ്ക്കുന്ന
ചന്തം!
അകത്തു
കയറിയാൽ
ഉമ്മറത്തെ
ചാരുകസേലയിൽ
നാളെയുടെ
ആധികൾ പേറുന്ന
ഒരു തലേക്കെട്ട്.
അടുക്കളയിലെത്തിയാൽ
കാഴ്ചയ്ക്ക്,
ഇന്നലകളിലെ
വ്യഥകൾ പേറുന്ന
ഉറവവറ്റിയ
നെഞ്ചകം
വെള്ളത്തിനടി-
യിൽപെട്ടാലെന്നപോലെ വീർപ്പുമുട്ടിയ്ക്കുന്ന ഇടനാഴികൾ
ചുറ്റും
സ്നേഹമില്ലാത്ത കല്ലുകളാൽ ഭിത്തി.
ഒറളുകുത്തിയ
മരങ്ങളാൽ വാതിൽ
വാതിലുചാരി, കയ്യിലെ ദീർഘചതുരത്തിലേയ്ക്ക് തല പൂഴ്ത്തിവച്ചിരിക്കുന്ന നാളെകളുടെ
പ്രതീക്ഷകളില്ലാത്ത
രണ്ടു
ഉണ്ണിപ്പിണ്ടികൾ
വെയിൽവന്നുവിളിച്ചിട്ടും ഉണരാത്ത അമ്മി,
കാലങ്ങളായി തിരിയാത്ത ആട്ടുകല്ല്,
വയറൊട്ടിയ കൊട്ടത്തളം.
ബക്കറ്റിന്റെ ശബ്ദം കേൾക്കാൻ കൊതിക്കുന്ന കിണറിന്റെ അടിത്തട്ട്
വീട് ,
ഒറ്റപ്പെട്ടവരുടെ
ഗേഹം.
എന്റെ
ഒരേയൊരു സമ്പാദ്യം.
ഉയിരില്ലാത്ത ബലുൺ പോലെ